Month: May 2024

  • Kerala

    വൈകിയോട്ടം സ്ഥിരമാക്കി വേണാട് എക്സപ്രസ്; പണിപോയി പട്ടിണിയാകുമോയെന്ന് പേടിച്ച് യാത്രക്കാര്‍

    കൊച്ചി: യാത്രക്കാരെ വലച്ച് വീണ്ടും വേണാട് എക്സപ്രസിന്റെ വൈകിയോട്ടം തുടരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് നിറുത്തലാക്കിയതിന് പിന്നാലെ സ്ഥിരമായി വൈകിയോടുന്നതും യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് വേണാട് എക്സ്പ്രസിലെ സ്ഥിരം യാത്രക്കാര്‍. പതിവായി ഓഫീസില്‍ വൈകിയെത്തുന്നതിനാല്‍ ജോലിയുടെ കാര്യവും ഭീഷണിയിലാണെന്ന് യാത്രക്കാര്‍ പറയുന്നു. പല ദിവസങ്ങളിലും പകുതി ശമ്പളം നഷ്ടമാകുന്ന അവസ്ഥയാണ് പലര്‍ക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയിലിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കി. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ഷെഡ്യൂള്‍ സമയം പാലിക്കാതെ കഴിഞ്ഞ ഒരാഴ്ചയായി രാവിലെ 10ന് ശേഷമാണ് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ (നോര്‍ത്ത്) എത്തിച്ചേരുന്നത്. താത്കാലികമായാണ് സൗത്ത് ഒഴിവാക്കിയതെങ്കിലും വേണാടിന്റെ സമയം പരിഷ്‌കരിച്ചിരുന്നു. ടൗണില്‍ 9.30ന് എത്തുന്നവിധം ക്രമീകരിച്ചിരുന്നെങ്കില്‍ പകുതി ശമ്പളം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാകുമായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു. പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാടിന്റെ സമയം നേരത്തെയാക്കി അടിയന്തിരപരിഹാരം കാണണമെന്ന് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് ആവശ്യപ്പെട്ടു.…

    Read More »
  • Kerala

    പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ഒരു വിദ്യാര്‍ഥിക്ക് പോലും പരാതിയില്ലെന്ന സര്‍ക്കാര്‍ വാദം തള്ളി ഹൈക്കോടതി

    കോഴിക്കോട്: പ്ലസ് വണ്‍ സീറ്റില്ലെന്ന പരാതി ഒരു വിദ്യാര്‍ഥിപോലും ഉന്നയിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കമമെന്ന് കാണിച്ച് ഹൈക്കോടതിയിലെത്തിയ കേസിലാണ് സര്‍ക്കാര്‍ വിചിത്രവാദമുന്നയിച്ചത്. പ്ലസ് വണ്‍ സീറ്റ് കുറവ് പരിഹരിക്കാനായി മലബാര്‍ ജില്ലകളിലുയരുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ചാണ് സര്‍ക്കാറിന്റെ നിലപാട്. മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഗണിച്ച് പുതിയ പ്ലസ് വണ്‍ ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട മലപ്പുറത്തെ എ.ആര്‍ നഗര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ നല്കിയ ഹരജിയിലാണ് വിചിത്രമായ എതിര്‍വാദം സര്‍ക്കാര്‍ ഉയര്‍ത്തിയത്. പ്ലസ് വണ്‍ സീറ്റില്ലെന്നും ബാച്ചനുവദിക്കണമെന്ന പരാതിയുമായി സര്‍ക്കാരിനെ സമീപിക്കുന്നത് സ്‌കൂള്‍ മാനേജര്‍മാര്‍ മാത്രമാണ്. ഒരു വിദ്യാര്‍ഥിയോ ഒരു രക്ഷിതാവോ ഇതുവരെ സീറ്റില്ലെന്ന പരാതി ഉയര്‍ത്തിയിട്ടില്ല. സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ അറിയിച്ച ഈ നിലപാട് ഹൈക്കോടതി ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. പ്ലസ് വണ്‍ സീറ്റുതേടി സ്‌കൂളുകള്‍ കയറിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍ക്കാരിന് പരാതി നല്കാന്‍ സമയമുണ്ടാകില്ലെന്ന് പറഞ്ഞ് ഈ വാദം ഹൈക്കോടതി തള്ളി. പ്ലസ് വണ്‍ ബാച്ചുകളുടെ ആവശ്യകതയുണ്ടോയെന്ന്…

    Read More »
  • Kerala

    2,261 കോടി ബാങ്ക് അക്കൗണ്ടില്‍ വന്നിട്ട് ഒന്നര മാസം; എന്ത് ചെയ്യണമെന്നറിയാതെ പ്രവാസി

    ഇടുക്കി: തന്റെ ബാങ്ക് അക്കൗണ്ടില്‍ 2261 കോടി രൂപ എത്തിയതിന്റെ അമ്പരപ്പിലാണ് പ്രവാസി മലയാളിയായ സാജു ഹമീദ്. ഒന്നര മാസം മുന്‍പാണ് ദുബായിലെ ബാങ്ക് അക്കൗണ്ടില്‍ 100 കോടി യുഎഇ ദിര്‍ഹം എത്തിയത്. ബാങ്കുകാര്‍ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാജു. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും ബാങ്ക് പണം തിരിച്ചെടുക്കാതിരുന്നത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. തൊടുപുഴ വെങ്ങല്ലൂര്‍ പുളിക്കലല്‍ സാജു ഹമീദ് ദുബായില്‍ ബിസിനസ് ചെയ്യുകയാണ്. ഒന്നര മാസം മുന്‍ ദുബായില്‍ ഉള്ളപ്പെഴാണ് അക്കൗണ്ടില്‍ ഭീമമായ തുക ക്രെഡിറ്റായത് ശ്രദ്ധയില്‍പ്പെട്ടത്. ബാങ്കിനു പറ്റിയ അബദ്ധമായിരിക്കുമെന്നും കുറച്ചു ദിവസങ്ങള്‍ക്കകം പണം തിരികെയെടുക്കുമെന്നാണ് കരുതിയത്. ദുബായില്‍ ബാങ്കില്‍ ജോലി ചെയ്യുന്ന സുഹൃത്തും സാജുവിനോട് ഇതാണ് പറഞ്ഞത്. ഇതുപ്രകാരം പണം പിന്‍വലിക്കാതെ കാത്തിരിക്കുകയാണ് സാജു. ഒരു മാസത്തോളമായി സാജു നാട്ടിലുണ്ട്. അടുത്ത മാസം തിരികെ ഗള്‍ഫില്‍ എത്തിയ ശേഷം ബാങ്കില്‍ നേരിട്ടെത്തി വിവരം പറയാനാണ് സാജുവിന്റെ തീരുമാനം.  

    Read More »
  • NEWS

    കുടചൂടി ഡ്രൈവര്‍ ബസ് ഓടിച്ചു, കണ്ടക്ടര്‍ വീഡിയോ എടുത്തു; രണ്ടുപേരുടേയും പണിയും പോയി

    ബംഗളൂരു: മഴയത്ത് കുടചൂടി ട്രാന്‍സ്പോര്‍ട്ട് ബസ് ഓടിച്ച ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന വനിതാ കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍. നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി.യുടെ ധാര്‍വാഡ് ഡിപ്പോയിലെ ഡ്രൈവര്‍ ഹനുമന്തപ്പയെയും കണ്ടക്ടര്‍ അനിതയെയുമാണ് സസ്പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ചയാണ് ബെട്ടഗെരി-ധാര്‍വാഡ് റൂട്ടിലോടുന്ന ബസില്‍ ഹനുമന്തപ്പ ഡ്രൈവറുടെ സീറ്റില്‍ കുട ചൂടിയിരുന്ന് ബസ് ഓടിച്ചത്. അനിത ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബസ് ചോരുന്നതിനാല്‍ ഡ്രൈവര്‍ കുടചൂടിയതാണെന്ന മട്ടിലാണ് വീഡിയോ പ്രചരിച്ചത്. ഒരു കൈയില്‍ കുടപിടിച്ച് മറ്റേ കൈകൊണ്ട് സ്റ്റിയറിങ് പിടിച്ച് ബസ് ഓടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതേപ്പറ്റി അന്വേഷണം നടത്തിയാണ് ആര്‍.ടി.സി. അധികൃതര്‍ നടപടിയെടുത്തത്. ബസ് ചോരുന്നതാണെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതര്‍ വിശദീകരിച്ചു. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നും തമാശയ്ക്കായാണ് ഡ്രൈവര്‍ കുടചൂടി ബസ് ഓടിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു. ഹനുമന്തപ്പയെയും വീഡിയോ മൊബൈലില്‍ പകര്‍ത്തിയ കണ്ടക്ടര്‍ അനിതയെയും സസ്‌പെന്‍ഡ് ചെയ്തതായും അറിയിച്ചു. അനിതയുടെ പക്കലുണ്ടായിരുന്ന കുടവാങ്ങിയാണ് ബസ് ഓടിക്കുന്നതിനിടെ ഹനുമന്തപ്പ ചൂടിയത്.

    Read More »
  • India

    ഗെയിമിങ് സെന്ററിലെ തീപിടിത്തത്തില്‍ മരണം 32 ആയി; മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ്

    ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. ഒന്‍പതു കുട്ടികളടക്കം 32 പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തും. ഇതിനായി സാംപിളുകള്‍ സ്വീകരിച്ചതായി എസിപി വിനാക് പട്ടേല്‍ പറഞ്ഞു. ദുരന്തം നടന്ന സ്ഥലവും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സന്ദര്‍ശിച്ചു. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണം നടത്തുന്ന സെപ്ഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് (എസ്‌ഐടി) നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തിലുള്ള അഞ്ചുപേരുമായും ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഗ്‌വി കൂടിക്കാഴ്ച നടത്തി. ദുരന്തം നടന്ന ടിആര്‍പി ഗെയിം സോണിന്റെ ഉടമയെയും മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി രാജ്‌കോട്ടിലെ എയിംസില്‍ 30 ഐസിയു ബെഡുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

    Read More »
  • LIFE

    ”ചേട്ടനെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അനിത അനിയത്തിയോട് പറഞ്ഞ് വിടുകയായിരുന്നു”

    സിനിമയില്‍ നിന്നാണ് അഭിനയത്തിന്റെ തുടക്കം എങ്കിലും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് രാജേഷ് ഹെബ്ബാര്‍. നായകനായും വില്ലനായും സഹ നടനായും ഒക്കെ സീരിയലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന രാജേഷിനു ആരാധകരും ഏറെ ആണ്. ഇപ്പോഴിതാ യൂട്യൂബ് ചാനലില്‍ തന്റെയും ഭാര്യ അനിതയുടെയും പ്രണയകഥ പറയുകയാണ് രാജേഷ്. ‘ഭാര്യയ്ക്ക് എന്നെ കല്യാണം കഴിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു ഇവന്‍ ഇന്ന് അല്ലെങ്കില്‍ നാളെ ഒരു നടന്‍ ആകും എന്നത്. ഞങ്ങളുടേത് ലവ് മാരേജ് ആണ്. ആദ്യം സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ ഇതൊക്കെ ഷെയര്‍ ചെയ്യാറുണ്ടായിരുന്നു. ഞാന്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ആണ് എന്റെ ഭാര്യ എന്നെ ആദ്യമായി കാണുന്നത്. ഞാന്‍ വെസ്റ്റേണ്‍ മ്യൂസിക്കില്‍ പത്തുവര്‍ഷം പ്രൊഫെഷണല്‍ വോക്കലിസ്റ്റായി ബാന്‍ഡില്‍ പാടിയിരുന്ന ആളാണ്. അവളുടെ കോളേജില്‍ ഞങ്ങളുടെ ഒരു പരിപാടി ഉണ്ടായിരുന്നു. എന്റെ അനിയത്തി അവളുടെ ഫ്രണ്ട്‌സിനെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്നിരുന്നു. അതില്‍ ഒരാള്‍ ആയിരുന്നു എന്റെ ഭാര്യ ആയ അനിത. ഞങ്ങള്‍ ആദ്യം സുഹൃത്തുക്കളായി. ഞാന്‍ ആയിരുന്നില്ല…

    Read More »
  • Crime

    അവയവക്കച്ചവടത്തിന് നെടുമ്പാശേരി വഴിയും മനുഷ്യക്കടത്ത്; മുഖ്യ സൂത്രധാരന്മാര്‍ കൊച്ചി കേന്ദ്രീകരിച്ച്

    കൊച്ചി: അവയവക്കച്ചവടത്തിനായി നെടുമ്പാശേരി വിമാനത്താവളം വഴിയും മനുഷ്യക്കടത്ത് നടനെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിലെ മുഖ്യ സൂത്രധാരന്മാര്‍ കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസ് കണ്ടെത്തി. സംഘത്തെ സഹായിച്ച കൂടുതല്‍ പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഹൈദരാബാദ്, ബംഗ്ലൂരു, ഡല്‍ഹി വിമാനത്താവളങ്ങള്‍ വഴിയാണ് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തിന് പിന്നാലെയാണ് നെടുമ്പാശേരി വഴിയും മനുഷ്യക്കടത്ത് നടന്നുവെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. കേസിലെ മുഖ്യസൂത്രധാരന്മാരായ സജിത്ത് ശ്യാം, മധു എന്നിവര്‍ അടക്കം കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ കൊച്ചിയിലെ ആശുപത്രികളില്‍ നിന്ന് ഉള്‍പ്പെടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. സംഘത്തെ സഹായിച്ച കൂടുതല്‍ ആളുകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വൈകാതെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. 20 പേരെ ഇറാനില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് മുഖ്യപ്രതിയായ സാബിത്ത് നാസര്‍ നല്‍കിയ മൊഴി. എന്നാല്‍ കൂടുതല്‍ ആളുകള്‍ അവയവ കച്ചവടത്തിന് ഇരകളാക്കപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ മറ്റൊരു കണ്ടെത്തല്‍. വൃക്ക ദാതാക്കളെ…

    Read More »
  • Crime

    രാഹുലിന്റെ ‘സ്‌നേഹക്കട’യില്‍ അടിയുടെ ആദായവില്‍പ്പന; കെഎസ്യു നേതൃക്യാമ്പിലെ കൂട്ടത്തല്ലില്‍ നിരവധിപേര്‍ക്ക് പരിക്ക്

    തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെഎസ്യുവിന്റെ ദക്ഷിണമേഖല ക്യാമ്പില്‍ കൂട്ടയടി. പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു നിയോജക മണ്ഡലം പ്രസിഡന്റിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പിനിടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നേതാക്കള്‍ ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചു. സംഘര്‍ഷത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തു വന്നിട്ടില്ല. പരിപാടിയിലേക്ക് പുറത്തു നിന്നാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും, ക്യാമ്പ് നല്ല രീതിയില്‍ നടന്നു പോകുന്നതില്‍ ചില ആളുകള്‍ക്കുള്ള പ്രയാസമാണ് സംഘര്‍ഷത്തിന് കാരണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

    Read More »
  • Crime

    പെണ്‍സുഹൃത്തിന് നേരേ ലൈംഗികാതിക്രമം; ബംഗളൂരുവില്‍ മലയാളി യുവാവ് ഓട്ടോ ഡ്രൈവറെ കുത്തിവീഴ്ത്തി

    ബംഗളൂരു: പെണ്‍സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊനാനകുണ്ഡെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ ഓട്ടോഡ്രൈവര്‍ സുന്ദര്‍ രാജുവിനാണ് കുത്തേറ്റത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ മുഹമ്മദ് അന്‍സാരിയെ പോലീസ് അറസ്റ്റുചെയ്തു. സുന്ദര്‍രാജുവിനെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ഈമാസം നാലിനാണ് സംഭവമുണ്ടായത്. ചിക്കമഗളൂരു സ്വദേശിയായ പെണ്‍സുഹൃത്തിനൊപ്പമാണ് അന്‍സാരിയെത്തിയത്. ബെംഗളൂരുവില്‍ വാടകയ്ക്ക് വീട് സംഘടിപ്പിക്കാനാണ് ഇരുവരുമെത്തിയത്. എന്നാല്‍ വാടകവീട് ലഭിക്കാതായയോടെ ഇരുവരും സ്വദേശത്തേക്ക് ബസുകയറാന്‍ മജെസ്റ്റിക് ബസ് സ്റ്റാന്‍ഡിലെത്തി. സ്ഥലത്തുണ്ടായിരുന്ന സുന്ദര്‍രാജ് ഇവരെ സമീപിച്ച് ഇനി നാട്ടിലേക്ക് ബസില്ലെന്നും വൈകിയതുകൊണ്ട് മറ്റെവിടേയും മുറി കിട്ടില്ലെന്നും പറഞ്ഞു. പിന്നീട് തന്റെ വീട്ടിലേക്ക് താമസിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഇയാളുടെ വീട്ടിലെത്തിയതോടെയാണ് യുവതിക്കുനേരേ സുന്ദര്‍രാജ് അപമര്യാദയായി പെരുമാറിയത്. ഇയാളെ കുത്തിപ്പരിക്കേല്‍പ്പിച്ച് അന്‍സാരി യുവതിയുമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ച സുന്ദര്‍രാജ് തന്നെ ഓട്ടോ യാത്രക്കാരായ രണ്ടുപേര്‍ കുത്തിവീഴ്ത്തി കടന്നുകളഞ്ഞെന്നാണ് പറഞ്ഞത്. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് കഴിഞ്ഞദിവസം അന്‍സാരിയെ പിടികൂടിയതോടെയാണ് യുവതിയോട് മോശമായി…

    Read More »
  • Crime

    ഭാര്യയുടെ കാമുകനെന്ന് സംശയം; കോട്ടയത്ത് ഭര്‍ത്താവിന്റെ ഒളിയാക്രമണത്തില്‍ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു

    കോട്ടയം: വടവാതൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തില്‍ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 7:30 യോടു കൂടി വടവാതുര്‍ കുരിശിന് സമീപം ആയിരുന്നു അക്രമ സംഭവങ്ങള്‍ ഉണ്ടായത്. കോട്ടയം- മണര്‍കാട് റോഡിലാണ് സംഭവ സ്ഥലം. കൊല്ലപ്പെട്ട രഞ്ജിത്ത് ഇന്നലെ സുഹൃത്തിനൊപ്പം വടവാതുര്‍ കുരിശിന് സമീപം ബസിറങ്ങി. ഇവര്‍ മുന്നോട്ട് നടന്നുപോകുമ്പോള്‍ വഴിയില്‍ പതിയിരുന്ന അജേഷ് ആയുധവുമായി ആക്രമിക്കുകയായിരുന്നു. റിജോയെ അജേഷ് വെട്ടുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി രഞ്ജിത്തിനെ ആക്രമിച്ചത്. ഇതിനിടെ റിജോ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാല്‍, നിലത്തുവീണ രഞ്ജിത്തിനെ അജേഷ് പിന്നെയും ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അജേഷ് ഓടി. തൊട്ടടുത്ത ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അജേഷിന്…

    Read More »
Back to top button
error: