Month: May 2024

  • Kerala

    കൈതച്ചക്കയ്ക്ക് വിലകിട്ടുന്നില്ലെന്ന് പറഞ്ഞ് കര്‍ഷകര്‍ പിന്മാറേണ്ട; ലഭിച്ചിരിക്കുന്നത് ഒരിക്കലും തീരാത്ത ചാകര

    തിരുവനന്തപുരം: കൈതച്ചക്ക മാലിന്യത്തില്‍ നിന്ന് ലെതര്‍ ഉണ്ടാക്കാനായി പാപ്പനംകോട്ടെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നിസ്റ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യ മലയാറ്റൂരിലെ സ്വകാര്യ സ്ഥാപനമായ ആള്‍ട്ടര്‍ വേവ് ഇക്കോഇന്നൊവേഷന്‍സിന് കൈമാറി. പാപ്പനംകോട് നിസ്റ്റ് കാമ്പസില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. സി.അനന്ദരാമകൃഷ്ണനില്‍ നിന്ന് ആള്‍ട്ടര്‍വേവ്‌സ് ഡയറക്ടര്‍മാരായ ജെസ്വിന്‍ജോര്‍ജ്, നിധിന്‍സോട്ടര്‍, നിഗിന്‍സോട്ടര്‍, ടിടില്‍തോമസ് തുടങ്ങിയവര്‍ ഏറ്റുവാങ്ങി. നിസ്റ്റിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ആജ്ഞനേയലു കൊത്തകോട്ടയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. അഞ്ച് സ്വകാര്യ കമ്പനികള്‍ നിസ്റ്റില്‍ നിന്ന് സര്‍ക്കാര്‍ അനുമതിയോടെ ഇതിനോടകം സാങ്കേതികവിദ്യ കരസ്ഥമാക്കി. കേരളത്തില്‍ പ്രതിവര്‍ഷം 7.20ലക്ഷം മെട്രിക് ടണ്‍ കൈതച്ചക്ക മാലിന്യമാണ് ഉണ്ടാകുന്നത്. കൈതച്ചക്കയ്ക്ക് മികച്ച വില കിട്ടാത്തത് കര്‍ഷകരെ ഏറെ വലച്ചിരുന്നു. പലരും കൃഷിതന്നെ മതിയാക്കുന്ന അവസ്ഥവരെയുണ്ടായി. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ മേയ്മാസത്തില്‍ മികച്ച വിലയാണ് ലഭിച്ചത്. 60 മുതല്‍ 65 വരെയാണ് ഒരുകിലോ പൈനാപ്പിളിന് ലഭിച്ചത്. കടുത്ത വേനലില്‍ ഉല്പാദനം കുറഞ്ഞതും വടക്കേ ഇന്ത്യയില്‍ ആവശ്യക്കാര്‍…

    Read More »
  • India

    ആറാം ഘട്ടത്തിലും ഉയരാതെ പോളിങ് ശതമാനം; ഡല്‍ഹിയിലും ഹരിയാനയിലും ഇടിവ്

    ന്യൂഡല്‍ഹി: ആറാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉയരാതെ പോളിങ് ശതമാനം. 61.46 ശതമാനം പോളിങ് ആണ് ആറാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ഇന്‍ഡ്യ സഖ്യം പ്രതീക്ഷ വെയ്ക്കുന്ന ഡല്‍ഹിയിലും ഹരിയാനയിലും പോളിങ് ഇടിഞ്ഞു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് ആറ് ഘട്ടത്തില്‍ വിധിയെഴുതിയത്. എട്ട് മണ്ഡലങ്ങള്‍ ഇക്കുറി പോളിങ് ബൂത്തിലെത്തിയ ബംഗാളിലാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. എന്നാല്‍, യു.പിയിലും ബിഹാറിലും കഴിഞ്ഞ ഘട്ടങ്ങളേക്കാള്‍ പോളിങ് കുറഞ്ഞു. ആദ്യ അഞ്ചുഘട്ടങ്ങളിലായി 66.14, 66.71,65.68,64.60,62.20 എന്നിങ്ങനെയായിരുന്നു പോളിങ്. ആറാംഘട്ടത്തില്‍ വലിയ വര്‍ധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മുന്‍ ഘട്ടങ്ങളിലേത് പോലെ മന്ദഗതിയിലാണ് പോളിങ് നീങ്ങിയത്. ഹരിയാനയില്‍ പോളിങ് ശതമാനത്തിലെ ഇടിവ് പാര്‍ട്ടികളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ തവണ 74.3 ആയിരുന്നെങ്കില്‍ ഇത്തവണ 61.16 ആണ് പോളിങ്. അംബാല, ഹിസാര്‍,കുരുക്ഷേത്ര, സിര്‍സ സീറ്റുകളില്‍ മാത്രമാണ് പോളിങ് അറുപത് ശതമാനം കടന്നത്. മുന്‍മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ മത്സരിച്ച കര്‍ണാലിലും ശതമാനത്തില്‍ ഉണര്‍വുണ്ടായില്ല. പോളിങ് ഇടിഞ്ഞതോടെ…

    Read More »
  • Kerala

    പൂജിക്കാന്‍ നല്‍കിയ നവരത്‌ന മോതിരം പണയംവെച്ച് മേല്‍ശാന്തി; തിരിച്ചുകൊടുത്തത് പൂവും ചന്ദനവും, സസ്‌പെന്‍ഷന്‍

    എറണാകുളം: പ്രവാസി മലയാളി കുടുംബം പൂജിക്കാന്‍ ഏല്‍പ്പിച്ച നവരത്‌ന മോതിരം പണയംവെച്ച മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേല്‍ശാന്തി കെ.പി വിനീഷിനെയാണ് പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ദേവസ്വത്തിന്റേയും വിജിലന്‍സിന്റേയും അന്വേഷണം പുരോഗമിക്കുകയാണ്. ദുബായില്‍ ജോലി നോക്കുന്ന പറവൂര്‍ സ്വദേശിയും കുടുംബവുമാണ് ഒന്നര ലക്ഷം രൂപ മൂല്യം വരുന്ന നവരത്‌ന മോതിരം പൂജിക്കാനായി മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്. 21 ദിവസത്തെ പൂജ ചെയ്തതാല്‍ കൂടുതല്‍ ഉത്തമമാകുമെന്ന് ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. മോതിരം തിരിച്ചുവാങ്ങാനായി എത്തിയപ്പോള്‍ പൂജയുടെ പൂവും ചന്ദനവും മാത്രമാണ് പ്രസാദമായി പട്ടില്‍ പൊതിഞ്ഞ് നല്‍കിയത്. മോതിരം ചോദിച്ചപ്പോള്‍ കൈമോശം വന്നെന്നാണ് പറഞ്ഞത്. പ്രവാസി ദേവസ്വം കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മോതിരം പണയംവച്ചെന്ന് സമ്മതിച്ചു. പിന്നീട് മോതിരികെ നല്‍കുകയും ചെയ്തു. മോതിരം രസീത് എഴുതി വഴിപാടായി ക്ഷേത്രത്തില്‍ ഏല്‍പ്പിച്ചതല്ലെന്നും മേല്‍ശാന്തിയുമായി നേരിട്ടാണ് ഇടപാട് നടത്തിയത് എന്നുമാണ് തിരുമൂഴിക്കുളം ദേവസ്വം അധികൃതര്‍ പറഞ്ഞത്. തിരുമൂഴിക്കുളം…

    Read More »
  • Kerala

    കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ സംസ്‌കാരം ഇന്ന്; ഇന്ത്യയിലെത്തിയ ഭര്‍ത്താവ് ഒളിവില്‍ത്തന്നെ

    തുശൂര്‍: കാനഡയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഡോണയുടെ മൃതദേഹം ജന്മനാട്ടിലെത്തി. ചാലക്കുടി പാലസ് റോഡില്‍ പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകളാണ് ഡോണ (30). ഈ മാസം ആറിനാണു ഡോണ കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ.പൗലോസ് ഒളിവിലാണ്. ഡോണ മരിച്ച ദിവസം തന്നെ കാനഡയില്‍ നിന്നു രക്ഷപ്പെട്ട ലാല്‍ ഇന്ത്യയിലെത്തിയെങ്കിലും ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ മറ്റേതെങ്കിലും രാജ്യത്തേക്കു കടന്നിട്ടുണ്ടാകാമെന്നാണു അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്. സെന്റ് ജയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് 11ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഡോണയുടെ സഹോദരന്‍: ഡെല്‍ജോ (കാനഡ).  

    Read More »
  • India

    ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; ഏഴ് നവജാത ശിശുക്കള്‍ മരിച്ചു

    ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. ഏഴ് നവജാത ശിശുക്കള്‍ മരിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. രാത്രി 11.32 ഓടെയായിരുന്നു ആശുപത്രിയില്‍ തീപ്പിടിച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ഡല്‍ഹി ഫയര്‍ സ്റ്റേഷനില്‍ എത്തുന്നത്. 16 ഓളം ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. 12-ഓളം നവജാത ശിശുക്കളെ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തിയതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. തീപ്പിടിത്തത്തിന് കാരണം എന്താണ് എന്നത് സംബന്ധിച്ച് വ്യക്തമല്ല.

    Read More »
  • India

    കാനിൽ തിളങ്ങി ഇന്ത്യ: പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ​ഗ്രാൻ പ്രി പുരസ്കാരം

        കാൻ ചലച്ചിത്ര മേളയുടെ വേദിയിൽ മലയാളികൾക്ക്  അഭിമാനമായി മാറി കനി കുസൃതിയും ദിവ്യ പ്രഭയും യുവതാരം ഹ്രിദ്ധു ഹാറൂണും. മേളയിലെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാൻ പ്രി പുരസ്കാരം സ്വന്തമാക്കിയ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകർന്നത് ഇവർ 3 പേരാണ്. പായൽ കപാഡിയ സംവിധാനം ചെയ്ത ഈ സിനിമ ഇന്ത്യയുടെ യശസ്സുയർത്തി. ആദ്യമായാണ് ഒരു വനിത സംവിധായിക ഈ പുരസ്കാരം സ്വന്തമാക്കുന്നത് കാനിലെ മികച്ച ചിത്രത്തിനുള്ള ​ഗോൾഡൻ പാമിനായി ( Palme d’Or) ചിത്രം മത്സരിച്ചിരുന്നു. 30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ഈ അവാർഡിനായി മത്സരിക്കുന്നത്. 1994ൽ ഷാജി എൻ കരുണിന്റെ സ്വം ആയിരുന്നു അവസാന ചിത്രം. ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’ യ്ക്കാണ് ​ഗോൾഡൻ പാം ലഭിച്ചത്. ‌മലയാളം- ഹിന്ദി ഭാഷയിൽ ഇറങ്ങിയ ചിത്രത്തിൽ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന…

    Read More »
  • NEWS

    ഉയരങ്ങൾ പിന്നിട്ടുമ്പോൾ ചവിട്ടുപടിയായി നിന്നവരെ വിസ്മരിക്കരുത്

    വെളിച്ചം       അയാള്‍ ഒരു സിംഹാസനം ഉ നിർമ്മിക്കുകയായിരുന്നു.  അപ്പോഴാണ് അതുവഴി ഒരു ബുദ്ധസന്യാസി കടന്നുവന്നത്.  സിംഹാസനം വളരെ ഭംഗിയുണ്ടെന്നും അതിനായി പരിശ്രമിച്ച എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു എന്നും സന്യാസി പറഞ്ഞു. അയാള്‍ അമ്പരന്നു:   “ഞാന്‍ ഒറ്റയ്ക്കാണ് ഇതുണ്ടാക്കിയത്, എന്തിനാണ് എല്ലാവര്‍ക്കും അഭിനന്ദനം…?” അയാള്‍ ചോദിച്ചു. അതുകേട്ട് സന്യാസി പറഞ്ഞു:   “എങ്കില്‍ നിങ്ങള്‍ ഈ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചുറ്റികയുടെ പിടി ഊരിമാറ്റി ചുറ്റിക ഉപയോഗിക്കൂ…” “അതെങ്ങനെ ഉപയോഗിക്കും?” അയാള്‍ ചോദിച്ചു. സന്യാസി പറഞ്ഞു:   “അതെ ചുറ്റികയ്ക്ക് അടിക്കുന്ന ഭാഗം മാത്രം പോര, അതിന് പിന്നില്‍ ബലമുളള പിടിയും ആവശ്യമുണ്ട്…” അയാള്‍ക്ക് കാര്യം വ്യക്തമായി. നമ്മള്‍ ചെയ്യുന്ന ഏതൊരു നല്ലകാര്യത്തിനു പിന്നിലും അതിനു വേണ്ടി നമ്മളെ പ്രാപ്തരാക്കിയ കുറേ പേര്‍ കാണും. പേരുള്ളവര്‍, പേരറിയാത്തവര്‍, ജീവനുള്ളതും ജീവനില്ലാത്തതും … അങ്ങനെ ഒരു ഒരുപാട് സംഗതികള്‍… കൂടുതല്‍ ഉയരത്തിലെത്തുമ്പോള്‍ ചവിട്ടുപടിയായ എല്ലാവരേയും എല്ലാത്തിനേയും ഓര്‍ക്കാന്‍ നമുക്ക് ശ്രമിക്കാം. ശുഭദിനം നേരുന്നു.…

    Read More »
  • India

    ഗുജറാത്തില്‍ ഗെയിമിങ് സോണില്‍ വന്‍ തീപിടിത്തം, കുട്ടികളടക്കം ഇരുപതിലേറെ പേര്‍ മരിച്ചു

    ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ടിആര്‍പി ഗെയിമിങ് സോണില്‍ ഉണ്ടായ തീപിടിത്തത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ മരിച്ചു. ഇരുപതോളം മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ കൂടുതലും കുട്ടികളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തില്‍ തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളടക്കം നിരവധി പേര്‍ കേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉച്ചയോടുകൂടിയായിരുന്നു ഗെയിമിങ് സോണില്‍ തീപിടിത്തം ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. ഇതുവരെ 20 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു. അന്വേഷണം പുരോഗമിക്കുന്നുണ്ട്. യുവരാജ് സോളങ്കി എന്നയാളുടെ പേരിലാണ് ഗെയിമിങ് സോണ്‍ പ്രവര്‍ത്തിക്കുന്നത്. തീപിടിത്തത്തിനുള്ള കാരണം എന്താണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്ത് ശക്തമായ കാറ്റ് തുടരുന്നതിനാല്‍ തീ അണക്കുന്നത് പ്രതിസന്ധിസൃഷ്ടിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായത് ചെയ്യണമെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനും അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയതായി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. സംഭവം അന്വേഷിക്കാനായി പ്രത്യേക അന്വേഷണത്തെ രൂപീകരിച്ചിട്ടുണ്ടെന്ന്…

    Read More »
  • Crime

    ഭര്‍ത്താവ് വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ആദിവാസി യുവതിയുടെ വെളിപ്പെടുത്തല്‍

    കണ്ണൂര്‍: വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. 9 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന് നെടുംപൊയിലിലെ ആദിവാസി യുവതി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. വൃക്ക നല്‍കാനാകില്ലെന്ന് പറഞ്ഞ് പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പറയുന്നത്. 2014ല്‍ ബെന്നി വഴി ഭര്‍ത്താവിന്റെ വൃക്ക വിറ്റു. ആറു ലക്ഷം രൂപയ്ക്കാണ് അന്ന് വൃക്ക കച്ചവടം നടന്നത്. ഭര്‍ത്താവ് വൃക്ക വില്‍ക്കുന്നതിന് മുമ്പ് ബെന്നിയും അയാളുടെ വൃക്ക വിറ്റിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് തന്നോട് വൃക്ക നല്‍കാന്‍ നിര്‍ബന്ധിച്ചതെന്നും യുവതി പറഞ്ഞു. വൃക്ക വില്‍ക്കുന്നതിനായി വിലാസമുള്‍പ്പെടെ എറണാകുളത്തേക്ക് മാറ്റി ബെന്നി രേഖകള്‍ ശരിയാക്കി. ഭയം കാരണം പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബെന്നിക്കുമെതിരെ പൊലീസ് കേസെടുത്തു. അയവയവ കച്ചവട ഏജന്റാണ് ബെന്നിയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.  

    Read More »
  • NEWS

    ലാലേട്ടന്റെ അമ്പാന്‍… ഡ്രൈവറില്‍നിന്നു മനസാക്ഷി സൂക്ഷിപ്പുകാരനിലേക്ക്! ഈ സ്‌നേഹത്തിന് നന്ദിയെന്ന് മോഹന്‍ലാല്‍

    മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ തന്നെ അറിയാതെ മലയാളി കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ഒപ്പം പറയുന്ന പേരാണ് ആന്റണി പെരുമ്പാവൂര്‍ എന്നത്. തന്റെ സിനിമ കരിയറിന്റെ എല്ലാ ഉയര്‍ച്ചയുടെയും തന്റെ എല്ലാ നന്മയുടെയും പുറകില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന ഒരു വ്യക്തിയുണ്ടെന്നും അത് സത്യമാണെന്നും ആ സത്യത്തെ താന്‍ മാനിക്കുന്നുവെന്നും ഇടയ്ക്കിടെ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. മോഹന്‍ലാലിന്റെ കരിയറിന്റെ തുടക്ക കാലം മുതല്‍ തന്നെ ആന്റണിയും കൂടെയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് പട്ടണപ്രവേശം എന്ന സിനിമയുടെ ലൊക്കേഷനില്‍ ഡ്രൈവറായി വന്നതാണ് ആന്റണി പെരുമ്പാവൂര്‍. പിന്നീട് മൂന്നാംമുറയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ ആന്റണിയെ കണ്ടപ്പോള്‍ മോഹന്‍ലാല്‍ ആന്റണിയെ ഡ്രൈവറായി കൂടെ ക്ഷണിക്കുകയായിരുന്നു. പില്‍ക്കാലത്ത് മോഹന്‍ലാലിന്റെ ആത്മമിത്രമായി ആന്റണി മാറി. നേരത്തേ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ആന്റണി… താങ്കളുടെ സാന്നിധ്യത്തിനും സ്‌നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകള്‍… പ്രിയ സുഹൃത്തേ! എന്നാണ് ആന്റണിയ്ക്ക്…

    Read More »
Back to top button
error: