Month: May 2024
-
Crime
പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തു; കണ്ണൂരില്‍ അയല്‍ക്കാരനെ അടിച്ചുകൊന്നു
കണ്ണൂര്‍: പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തയാളെ അയല്‍വാസികള്‍ അടിച്ചുകൊന്നു. പള്ളിക്കുന്ന് ഇടശേരിയില്‍ അജയകുമാര്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരനായ ദേവദാസിനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയും കസ്റ്റഡിയിലാണ്. ഇന്നലെ വൈകിട്ട് ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. രാത്രി എട്ടു മണിയോടെ ഇവര്‍ തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ദേവദാസും മക്കളുമെത്തി വീടിനു മുന്നിലെ റോഡില്‍ വച്ച് ഹെല്‍മറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച പ്രവീണ്‍കുമാര്‍ എന്നയാള്‍ക്കും പരുക്കേറ്റു. അജയകുമാറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Crime
ചങ്ങനാശേരി നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം; നാട്ടുകാര്‍ക്ക് നേരെ മുളകുസ്പ്രേ പ്രയോഗിച്ച് അക്രമിസംഘം
കോട്ടയം: ചങ്ങനാശേരിയില്‍ രാത്രി മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ നഗരമധ്യത്തില്‍ യുവാവിന്റെ അതിക്രമം. തടയാന്‍ ശ്രമിച്ച വ്യാപാരികള്‍ക്കും ഓട്ടോക്കാര്‍ക്കും നേരെ യുവാവിന്റെ സുഹൃത്തുക്കള്‍ മുളകുസ്പ്രേ പ്രയോഗിച്ചു. സ്്രേപ പ്രയോഗിച്ചവരെ നാട്ടുകാര്‍ പിന്നീടു കീഴ്പ്പെടുത്തി പൊലീസിനു കൈമാറി. പെണ്‍കുട്ടിയെ ആക്രമിച്ച യുവാവിനെ പിടികൂടാനായില്ല. ഇന്നലെ രാത്രി 9.15നു ചങ്ങനാശേരി നഗരമധ്യത്തില്‍ മുനിസിപ്പല്‍ ആര്‍ക്കേഡിനു മുന്നിലാണു സംഭവം. പ്രധാന റോഡിലൂടെ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്നുപോയ പെണ്‍കുട്ടിയെയാണ് യുവാവ് ആക്രമിച്ചത്. സമീപത്തെ വ്യാപാരികളും ഓട്ടോഡ്രൈവര്‍മാരും യുവാവിനെ തടഞ്ഞുവച്ച് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. എന്നാല്‍, ഈ സമയം റോഡിലൂടെ നടന്നുവന്ന രണ്ടു യുവാക്കള്‍ ആള്‍ക്കൂട്ടത്തിനു നേരെ മുളകുസ്പ്രേ പ്രയോഗിച്ചു. ഈ തക്കത്തിന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
Read More » -
NEWS
ദുരൂഹത: മലയാളി യുവതിയെ യുഎഇയിൽ 19-ാമത്തെ നിലയിൽ നിന്നും വീണ് മരിച്ചനിലയിൽ കണ്ടെത്തി
മലയാളി യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. യു.എ.ഇയിലെ ഫുജൈറ സെന്‍റ് മേരീസ് സ്‌കൂളിന് സമീപത്ത്, യുവതി താമസിച്ചിരുന്ന കെട്ടിടത്തിലെ 19-ാമത്തെ നിലയിൽ നിന്നും താഴേക്കു വീണ നിലയിലായിരുന്നു മൃതദേഹം. നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർ കോയയാണ് ഭർത്താവ്. രണ്ടു പെൺകുട്ടികളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read More » -
Kerala
കൊലമരത്തിൻ്റെ നിഴലിൽ: കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത് 38 പേർ, കൂട്ടത്തിൽ അമ്മയും മകനും മുന്‍ പൊലീസുകാരനും
കേരളത്തിലെ സെൻട്രൽ ജയിലുകളിൽ വധശിക്ഷ കാത്ത് പൊലീസുകാരനും ഒരമ്മയും മകനും അടക്കം 38 പേർ. ആകെ 39 പേരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലഴിക്കുള്ളിൽ കഴിഞ്ഞിരുന്നത്. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചതോടെ എണ്ണം 38 ആയി. വർഷങ്ങളായി വിവിധ ജയിലുകളിൽ കഴിയുന്ന ഇവരിൽ പലരും ശിക്ഷാ ഇളവിനായി മേൽ കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട് അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ ആണ് വധശിക്ഷ വിധിക്കുന്നത്. പോലീസ് സ്റ്റേഷനിലെ ഉരുട്ടി കൊലക്കേസിലെ പ്രതിയായ ഗീതകുമാറാണ് വധശിക്ഷ കാത്ത് കഴിയുന്നവരുടെ കൂട്ടത്തിലുള്ള മുൻപോലീസുകാരൻ. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പേർക്കാണ് മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കേരളത്തിൽ ആദ്യമായിയാണ് ഒരു കേസിൽ ഇത്രയധികം പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത്, വിഴിഞ്ഞം മുല്ലൂരിൽ ഒറ്റയ്ക്ക് താമസിച്ച ശാന്തകുമാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും മകനും സുഹൃത്തിനും കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. വിഴിഞ്ഞം ടൗൺഷിപ് കോളനി ഹൗസ്…
Read More » -
Kerala
സുരാജ് വെഞ്ഞാറമൂടും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം മൂകാംബികയിൽ ആരംഭിച്ചു: സംവിധാനം ആമിർ പള്ളിക്കൽ
മലയാള സിനിമാരംഗത്തെ 20 വർഷത്തെ അഭിനയജീവിതത്തിനോടൊപ്പം നിർമ്മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. പ്രശസ്ത നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നു നിർമ്മിക്കുന്ന ‘പ്രൊഡക്ഷൻ നമ്പർ 31’ന്റെ പൂജ ഇന്ന് (ഞായർ) കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നടന്നു. ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആമിർ പള്ളിക്കൽ ആണ്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം,പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, ദിൽന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊല്ലൂർ മൂകാംബികയിൽ നടന്ന പൂജാ ചടങ്ങുകളിൽ സുരാജ് വെഞ്ഞാറമൂടും അദ്ദേഹത്തിന്റെ കുടുംബാങ്ങളും ചിത്രത്തിലെ താരങ്ങളും സന്നിഹിതരായിരുന്നു. ഇന്ന് മുതൽ കൊല്ലൂരും പരിസരത്തും സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ,…
Read More » -
Kerala
ഊത്തപിടുത്തക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ആറുമാസം അകത്തുകിടക്കേണ്ടിവരും
കൊച്ചി: പുതുമഴയില്‍ ഊത്ത പിടിച്ചാല്‍ അഴിയെണ്ണാം. ഊത്ത പിടിത്തക്കാരെ കണ്ടെത്താന്‍ ഫിഷറീസ് വകുപ്പ് പരിശോധനകള്‍ ഊര്‍ജിതമാക്കി. ശുദ്ധജല മത്സ്യങ്ങള്‍ വംശനാശത്തിന്റെ വക്കിലായതോടെ ഈ സമയത്തെ മീന്‍പിടിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ പ്രജനനത്തിനായി മത്സ്യങ്ങള്‍ നടത്തുന്ന ദേശാന്തരഗമനത്തെയാണ് ഊത്ത എന്നു പറയുന്നത്. പുതുമഴയില്‍ മുട്ടയിടുന്നതിനായി വെള്ളം കുറഞ്ഞ വയലുകളിലും ചെറു തോടുകളിലും അരുവികളിലുമെല്ലാം പുഴയില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും മത്സ്യങ്ങള്‍ കൂട്ടത്തോടെ കയറിവരും. ഇത്തരം മീന്‍ പിടിക്കുന്നതാണ് ഊത്ത പിടിത്തം. വയര്‍ നിറയെ മുട്ടകളുള്ളതിനാല്‍ ഈ സമയത്ത് മത്സ്യങ്ങള്‍ക്കു രക്ഷപ്പെടാനാകില്ല. മഴക്കാലത്തെ മീന്‍വേട്ട വ്യാപകമാണ്. പ്രജനന സമയങ്ങളില്‍ സഞ്ചാര പഥങ്ങളില്‍ തടസം വരുത്തിയും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചും മത്സ്യം പിടിക്കുന്നത് കേരള അക്വാകള്‍ച്ചര്‍ ആന്‍ഡ് ഇന്‍ലാന്റ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. 15,000 രൂപ പിഴയും 6 മാസം വരെ തടവും ശിക്ഷ ലഭിക്കാം. ഫിഷറീസ്, റവന്യൂ, പൊലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ വിഷയത്തില്‍ നടപടി…
Read More » -
LIFE
ആദ്യരാത്രിയിലാണ് ഞാന്‍ അത് മനസിലാക്കുന്നത്; ദാമ്പത്യബന്ധം തകര്‍ന്നതിനെപ്പറ്റി ശോഭ വിശ്വനാഥ്
ബിഗ് ബോസുമായി ബന്ധപ്പെട്ട് സീസണ്‍ 5ലെ വിജയി അഖില്‍ മാരാര്‍ ഉന്നയിച്ച ചില ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളെ ദുരുപയോഗം ചെയ്തെന്നടക്കമുള്ള ആരോപണങ്ങളായിരുന്നു അഖില്‍ ഉന്നയിച്ചത്. ഇതേ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. ശോഭ നാലാം സ്ഥാനമായിരുന്നു നേടിയത്. അടുത്തിടെ ശോഭ വിശ്വനാഥിന്റെ പരാതിയില്‍ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനോട് ആവര്‍ത്തിച്ചു പല പ്രാവശ്യം ചോദിച്ചിട്ടും താന്‍ ചെയ്ത കുറ്റം എന്തെന്ന് അവര്‍ക്ക് പറയാന്‍ കഴിയുന്നില്ലെന്നും ഒരു സ്ത്രീ പരാതി കൊടുത്താല്‍ സി ആര്‍ പി സി സെക്ഷന്‍ 153 പ്രകാരം കേസ് എടുക്കണം അത് കൊണ്ട് കേസ് എടുത്തുവെന്നും അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. മുമ്പ് ശോഭ നല്‍കിയ അഭിമുഖത്തിന്റെ ഒരു ഭാഗമാണ് വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ദാമ്പത്യ ബന്ധം തകര്‍ന്നതിനെപ്പറ്റിയാണ് അവര്‍ അഭിമുഖത്തില്‍ സംസാരിക്കുന്നത്. ”അറേഞ്ചിഡ് വിവാഹമായിരുന്നു. ആദ്യരാത്രിയിലാണ് ഞാന്‍ അത് മനസിലാക്കുന്നത്. അദ്ദേഹം ഒരു ആല്‍ക്കഹോളിക്ക് ആയിരിക്കാം എന്നുള്ള കാര്യം. ആദ്യരാത്രി…
Read More » -
Kerala
കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 27 പേര്‍ ആശുപത്രിയില്‍
തൃശൂര്‍: കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 27 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായത്. പാഴ്സല്‍ വാങ്ങി കഴിച്ചവര്‍ക്കും അസ്വസ്ഥത ഉണ്ടായതായാണ് വിവരം. പെരിഞ്ഞനം കയ്പമംഗലം സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് 27 പേരെയും പ്രവേശിപ്പിച്ചത്. ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്.
Read More » -
India
രണ്ടുപേരുടെ ജീവനെടുത്ത പോര്‍ഷെ ടെയ്കാന്‍; 17-നുകാരനു ലഭിച്ച പിറന്നാള്‍ സമ്മാനം
മുംബൈ: പുണെയിലെ കല്യാണി നഗറില്‍ രണ്ട് യുവ എന്‍ജിനിയര്‍മാരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ആഡംബര കാര്‍ 17-കാരന് പിറന്നാള്‍ സമ്മാനമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ട്. അപകടസമയത്ത് കാറോടിച്ചിരുന്ന കൗമാരക്കാരന് പിറന്നാള്‍ സമ്മാനമായി മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാള്‍ സമ്മാനിച്ചതാണ് പോര്‍ഷെ ടെയാകാന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മെയ് 19-ന് പുലര്‍ച്ചെയാണ് അശ്വിനി കോഷ്ത, അനീഷ് ആവാഡിയ എന്നീ യുവ എന്‍ജിനീയര്‍മാരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്. കൊച്ചുമകന് ആഡംബര കാര്‍ സമ്മാനിച്ചതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ സുരേന്ദ്ര അഗര്‍വാള്‍ മെസേജ് ഇട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് അമന്‍ വാധ്വ വെളിപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കാറിന്റെ ചിത്രം അടക്കമാണ് സുരേന്ദ്ര അഗര്‍വാള്‍ വാട്സ്ആപ്പില്‍ ഫോട്ടോ ഇട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൗമാരക്കാരന്‍ അമിതവേഗത്തില്‍ ഓടിച്ച ഈ ആഡംബര കാറിടിച്ചാണ് ബൈക്ക് യാത്രികരായ അശ്വിനിയും അനീഷും മരിച്ചത്. സംഭവത്തില്‍ കേസെടുക്കാതെ 15 മണിക്കൂറിനകം കൗമാരക്കാരനെ ജാമ്യത്തില്‍ വിട്ടയച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായിരുന്നു. ഇതോടെ പതിനേഴുകാരനെയും…
Read More » -
Kerala
മദ്യനയത്തില്‍ യോഗം നടന്നതിന്റെ തെളിവ് പുറത്തുവിട്ട് സതീശന്‍; സര്‍ക്കാരിനോട് ആറു ചോദ്യങ്ങള്‍
തിരുവനന്തപുരം: മദ്യനയത്തില്‍ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ഡ്രൈ ഡേ വിഷയം ചര്‍ച്ച ആയെന്നും തുടര്‍ന്നാണ് പണപ്പിരിവ് നടന്നതെന്നും വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സൂം മീറ്റിങ്ങിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മേയ് 21-ലെ മീറ്റിങ് കഴിഞ്ഞിട്ടാണ് ബാര്‍ ഉടമകള്‍ പണം കളക്ട് ചെയ്ത് കൊടുക്കാന്‍ തുടങ്ങിയത്. പണം കൊടുത്തില്ലെങ്കില്‍ മദ്യനയത്തില്‍ മാറ്റം വരില്ലെന്ന് വളരെ കൃത്യമായിട്ടാണ് ബാര്‍ ഉടമ പറഞ്ഞിരിക്കുന്നത്. മീറ്റിങ്ങില്‍ ബാര്‍ ഉടമകളുടെ പ്രതിനിധികളുമുണ്ടായിരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എക്‌സൈസ്, ടൂറിസം മന്ത്രിമാര്‍ പച്ചക്കള്ളം പറയുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സര്‍ക്കാരിന് മുന്നില്‍ ആറ് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ടൂറിസം വകുപ്പ് എന്തിന് എക്‌സൈസ് വകുപ്പിനെ മറികടന്നു? മന്ത്രിമാര്‍ എന്തിന് കള്ളം പറഞ്ഞു? മന്ത്രി എം.ബി. രാജേഷ് എന്തിന് ഡി.ജി.പിക്ക് പരാതി നല്‍കി? ടൂറിസം…
Read More »