LIFELife Style

”ചേട്ടനെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അനിത അനിയത്തിയോട് പറഞ്ഞ് വിടുകയായിരുന്നു”

സിനിമയില്‍ നിന്നാണ് അഭിനയത്തിന്റെ തുടക്കം എങ്കിലും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് രാജേഷ് ഹെബ്ബാര്‍. നായകനായും വില്ലനായും സഹ നടനായും ഒക്കെ സീരിയലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന രാജേഷിനു ആരാധകരും ഏറെ ആണ്. ഇപ്പോഴിതാ യൂട്യൂബ് ചാനലില്‍ തന്റെയും ഭാര്യ അനിതയുടെയും പ്രണയകഥ പറയുകയാണ് രാജേഷ്.

‘ഭാര്യയ്ക്ക് എന്നെ കല്യാണം കഴിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു ഇവന്‍ ഇന്ന് അല്ലെങ്കില്‍ നാളെ ഒരു നടന്‍ ആകും എന്നത്. ഞങ്ങളുടേത് ലവ് മാരേജ് ആണ്. ആദ്യം സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ ഇതൊക്കെ ഷെയര്‍ ചെയ്യാറുണ്ടായിരുന്നു. ഞാന്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ആണ് എന്റെ ഭാര്യ എന്നെ ആദ്യമായി കാണുന്നത്. ഞാന്‍ വെസ്റ്റേണ്‍ മ്യൂസിക്കില്‍ പത്തുവര്‍ഷം പ്രൊഫെഷണല്‍ വോക്കലിസ്റ്റായി ബാന്‍ഡില്‍ പാടിയിരുന്ന ആളാണ്.

Signature-ad

അവളുടെ കോളേജില്‍ ഞങ്ങളുടെ ഒരു പരിപാടി ഉണ്ടായിരുന്നു. എന്റെ അനിയത്തി അവളുടെ ഫ്രണ്ട്‌സിനെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്നിരുന്നു. അതില്‍ ഒരാള്‍ ആയിരുന്നു എന്റെ ഭാര്യ ആയ അനിത. ഞങ്ങള്‍ ആദ്യം സുഹൃത്തുക്കളായി. ഞാന്‍ ആയിരുന്നില്ല പ്രൊപ്പോസ് ചെയ്തത്. അനിത എന്റെ അനിയത്തിയോട് പറഞ്ഞുവിടുകയായിരുന്നു ചേട്ടനെ എനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമാണ് എന്ന്. അവള്‍ ഡിഗ്രിയ്ക്ക് പഠിക്കുവായിരുന്നു, ഞാന്‍ എംഎ ചെയ്യുവായിരുന്നു.

ഞാന്‍ പഠിത്തം കഴിഞ്ഞ് ബിസിനസ് ഏറ്റെടുത്തപ്പോള്‍ ആണ് അവളുടെ അച്ഛനെ പോയി കണ്ടത്. മൂന്നാലു മണിക്കൂര്‍ അച്ഛനോട് സംസാരിച്ചാണ് കണ്‍വിന്‍സ് ചെയ്തത്. മൂന്നു മക്കള്‍ ആണ്. മൂത്ത മകന്‍ ആകാശ്, അതിനു താഴെ ഇരട്ട പെണ്‍കുട്ടികള്‍ ആണ് വര്‍ഷയും രക്ഷയും. ആകാശിന്റെ വിവാഹം ആണ്. നോര്‍ത്ത് ഇന്ത്യന്‍ കുട്ടിയാണ്. ഹിന്ദിക്കാരി കുട്ടി. മാനസി എന്നാണ് പേര്. ഞാന്‍ തുളു ഫാമിലി ആണ്. ഇനി ഈ വീട്ടില്‍ ഹിന്ദി കൂടി സംസാരിക്കണം” -രാജേഷ് ഹെബ്ബാര്‍ പറയുന്നു.

 

 

Back to top button
error: