KeralaNEWS

താനൂരില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേര്‍ക്ക് പരിക്ക്

മലപ്പുറം: താനൂര്‍ പുത്തന്‍തെരുവില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരൂര്‍ ഭാഗത്തുനിന്ന് താനൂരിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് റോഡരികിലെ തുണിക്കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കുണ്ട്.

പുത്തന്‍തെരുവിലെ അങ്ങാടിയില്‍വെച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറുന്നതായാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

Signature-ad

കടയുടെ മുന്നിലുണ്ടായിരുന്ന നാല് പേര്‍ക്കും കടയിലെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല.

Back to top button
error: