CrimeNEWS

എഎസ്‌ഐയെ മണല്‍ മാഫിയ സംഘം ട്രാക്ടര്‍ കയറ്റിക്കൊന്നു

ഭോപ്പാല്‍: മധ്യപ്രേദശിലെ ഷെഹ്‌ദോളില്‍ പൊലീസ് ഉദ്യോഗസ്ഥനെ മണല്‍ മാഫിയ സംഘം മണല്‍ക്കടത്തിന് ഉപയോഗിക്കുന്ന ട്രാക്ടര്‍ കയറ്റിക്കൊന്നു. എഎസ്‌ഐ: മഹേന്ദ്ര ബാഗ്രിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന്‍ അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായും ട്രക്ക് ഉടമ ഒളിവിലാണെന്നും എഡിജിപി ഡി.സി.സാഗര്‍ പറഞ്ഞു. ട്രക്ക് ഉടമ സുരേന്ദ്ര സിങ്ങിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു 30,000 രൂപ പ്രതിഫലവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അനധികൃത ഖനനത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്നു പരിശോധന നടത്താനായി രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ കൂടെയാണു മഹേന്ദ്ര ബാഗ്രി സ്ഥലത്ത് എത്തിയത്. വേഗത്തിലെത്തിയ ട്രാക്ടറിനെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കവേ വാഹനം ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മഹേന്ദ്ര ബാഗ്രി മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്രസാദ് കനോജി, സഞ്ജയ് ദുബേ എന്നിവര്‍ രക്ഷപ്പെട്ടു. ഷെഹ്‌ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനും കഴിഞ്ഞവര്‍ഷം സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.

Signature-ad

 

Back to top button
error: