Month: May 2024
-
India
ഉത്തരേന്ത്യയിലും ബിജെപി രക്ഷപെടില്ല; കത്തിപ്പടർന്ന് രജപുത്രരോഷം
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്കു കടക്കുമ്ബോഴും ബി.ജെ.പിക്ക് ആശ്വാസത്തിന് വകയില്ല.ഉത്തരേന്ത്യയിൽ ബിജെപിക്കെതിരെ രജപുത്രരോഷം അടങ്ങുന്നില്ല. പരസ്യ പ്രതിഷേധത്തിനും ബഹിഷ്‌ക്കരണ ആഹ്വാനത്തിനും പിന്നാലെ ബി.ജെ.പിക്കെതിരെ സോഷ്യല്‍ മീഡിയ കാംപയിനും ആരംഭിച്ചിരിക്കുകയാണ് രജപുത്ര സമുദായം. ചരിത്രം വളച്ചൊടിക്കുന്നുവെന്നും ലോക്‌സഭയില്‍ മതിയായ പ്രാതിനിധ്യമില്ലെന്നും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയർത്തിയാണ് സോഷ്യല്‍ മീഡിയയില്‍ കാംപയിൻ ആരംഭിച്ചിരിക്കുന്നത്. ഗുജറാത്തില്‍നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പർഷോത്തം രൂപാലയുടെ വിവാദ പരാമർശങ്ങള്‍ക്കു പിന്നാലെയാണ് രജപുത്ര പ്രതിഷേധങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഇപ്പോഴിതാ RajputBoycottBJP എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയിലും പ്രചാരണം മുറുകുകയാണ്. എക്‌സില്‍ ഇതിനകം ലക്ഷക്കണക്കിന് പോസ്റ്റുകളാണ് ഇതേ ഹാഷ്ടാഗോടെ വന്നത്. എക്‌സില്‍ ട്രൻഡായി മാറിയിരിക്കുകയാണ് #RajputBoycottBJP. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും പുറമെ യു.പിയിലും ബി.ജെ.പിക്കെതിരെ രജപുത്രരോഷം ശക്തമാണ്. കഴിഞ്ഞ ഏപ്രില്‍ 18ന് മുസഫർനഗർ ലോക്‌സഭാ മണ്ഡലം പരിധിയിലുള്ള ഖേദയില്‍ രജപുത്ര മഹാപഞ്ചായത്ത് നടന്നിരുന്നു. ചടങ്ങില്‍ ബി.ജെ.പി സ്ഥാനാർഥികളെ തോല്‍പിക്കാൻ ആഹ്വാനമുയർന്നിരുന്നു. സമുദായത്തിന് മതിയായ സീറ്റ് ലഭിച്ചില്ല, സർക്കാർ പദ്ധതികള്‍ നടപ്പാക്കിയില്ല…
Read More » -
Kerala
നേതൃത്വത്തിൽ നിന്നും തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ.സുധാകരന്‍. കെപിസിസി അധ്യക്ഷ പദവി ഉടന്‍ തിരികെ വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണമെന്നും സുധാകരന്‍ ഹൈക്കമാന്റിനെ അറിയിച്ചു. തനിക്ക് മാത്രമായി ഒരു അയോഗ്യതയില്ല. തന്നെ അവഹേളിച്ച് ഇറക്കി വിടാനാണ് നീക്കമെങ്കില്‍ പരസ്യമായി പ്രതികരിക്കുമെന്നും സുധാകരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പദവി തിരിച്ചു നല്‍കുന്നില്ലെന്നും സുധാകരൻ പറഞ്ഞു തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന നേതൃയോഗത്തില്‍ പദവി ഏറ്റെടുക്കാനെത്തിയ സുധാകരനെ നേതൃത്വം തഴയുകയായിരുന്നു. യോഗം കഴിഞ്ഞുടന്‍ ഹസന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു. കെപിസിസിയുടെ തുടര്‍ പരിപാടികളും ഹസന്‍ പ്രഖ്യാപിച്ചു.ഇതോടെയാണ് സുധാകരന്‍ ഇടഞ്ഞത്. തീരുമാനം നീളുന്നത് തന്നെ ഒഴിവാക്കാനാണെന്ന് മനസിലായതോടെ കടുത്ത പ്രതിഷേധത്തിലാണ് സുധാകരന്‍. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ വ്യക്തവരുത്തണമെന്ന് സുധാകരന്‍ നേതൃത്വത്തെ അറിയിച്ചു. നേതൃമാറ്റമാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ താന്‍ ഒഴിയാം. പക്ഷെ വിഡി. സതീശനും പദവി ഒഴിയണം. പ്രത്യേക സാഹചര്യത്തില്‍ രണ്ടുപേരെയും ഒരുമിച്ചാണ് പദവിയില്‍ പാര്‍ട്ടി നിയോഗിച്ചത്- അദ്ദേഹം പറഞ്ഞു
Read More » -
Kerala
ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, നാട്ടികയില്‍ 24കാരന്‍ അറസ്റ്റില്‍
തൃശൂര്‍: നാട്ടികയില്‍ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അഴകേശനെയാണ് ( 24 ) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ജർമ്മൻ സ്വദേശിയായ വനിതയെ ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത റിസോർട്ടിലെത്തിയതായിരുന്നു വനിത. പരാതിയെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Read More » -
Kerala
നവകേരള ബസിൻ്റെ ഡോർ തകർന്നെന്ന് വാർത്ത, അടിസ്ഥാന രഹിതമെന്ന് കോർപ്പറേഷൻ: സമയക്രമത്തെയും നിരക്കിനെയും കുറിച്ച് ആക്ഷേപം
നവകേരള ബസ് പുനർനാമകരണം ചെയ്ത് ഗരുഡ പ്രീമിയം എന്ന പേരിൽ ആരംഭിച്ച ആദ്യയാത്രയിൽ ഡോർ തകർന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി. പുലർച്ചെ 4 മണിക്ക് കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് ആദ്യ യാത്ര പുറപ്പെട്ട ഗരുഡ പ്രീമിയം സർവീസ് ബസിൻ്റെ ഡോറിന് യാതൊരു മെക്കാനിക്കൽ തകരാറും ഇല്ലായിരുന്നുവത്രേ. ബസിൻ്റെ ഡോറിലെ എമർജൻസി സ്വിച്ചിൽ ആരോ അബദ്ധത്തിൽ പ്രസ് ചെയ്തതോടെ ഡോർ മാന്വൽ മോഡിലാകുകയായിരുന്നു എന്ന് കെഎസ്ആർടിസി പറയുന്നു. ഇത് റീസെറ്റ് ചെയ്യാതിരുന്നതാണ് തകരാറ് എന്ന രീതിയിൽ പുറത്തുവന്ന വാർത്ത. ബസ് സുൽത്താൻ ബത്തേരിയിൽ എത്തിയശേഷം ഡോർ എമർജൻസി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര തടരുകയായിരുന്നു.. ബസിന് ഇതുവരെ ഡോർ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. പാസഞ്ചർ സേഫ്റ്റിയുടെ ഭാഗമായി അടിയന്തര ഘട്ടത്തിൽ മാത്രം ഡോർ ഓപ്പൺ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തിൽ പ്രസ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം. ബസിൻ്റെ തകരാർ എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും…
Read More » -
NEWS
ദുബായില്‍ മരിച്ച മലയാളിയുടെ മൃതദേഹം വിട്ടു കിട്ടാൻ 13 ദിവസത്തെ കാത്തിരിപ്പ്, ഒടുവിൽ ആശുപത്രി അധികൃതർ കരുണ കാട്ടി
ദുബായില്‍ മരിച്ച പ്രവാസി മലയാളി ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹം 13 ദിവസത്തിന് ശേഷം വിട്ടുനല്‍കി. തിങ്കളാഴ്ച രാവിലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും. ആശുപത്രിയില്‍ പണം അടയ്ക്കാന്‍ വൈകിയതാണ് മൃതദ്ദേഹം വിട്ടുകിട്ടാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്. ആശുപത്രിയില്‍ അടയ്‌ക്കേണ്ടിയിരുന്ന മുഴുവന്‍ തുകയും സൗദി ജര്‍മന്‍ ആശുപത്രി അധികൃതര്‍ വേണ്ടെന്ന് വച്ചതോടെയാണ് മൃതദേഹം വിട്ടുകിട്ടിയത്. നാളെ (തിങ്കൾ) രാവിലെ 6 മണിക്ക് ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് ഇകെ412ല്‍ മൃതദേഹം കൊണ്ടുവരും. ഇന്ന് വൈകുന്നേരം മൃതദേഹം ആശുപത്രിയില്‍ നിന്ന് മുഹൈസിനയിലെ (സോണാപൂര്‍) മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്ക് മാറ്റി. തുടര്‍ന്ന് വൈകിട്ട് എംബാമിങ് നടപടികള്‍ നടക്കും. ഏപ്രില്‍ 22നാണ് സുരേഷ് കുമാര്‍ ദുബായിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്. 4,59,000 രൂപ അടയ്ക്കാന്‍ ബാക്കിയുള്ളതിനാല്‍ ആശുപത്രിയില്‍ നിന്നു മൃതദേഹം വിട്ടുകൊടുത്തില്ല. ഇതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം മൃതദേഹം വിട്ടുകിട്ടുന്നതിനായുള്ള കാത്തരിപ്പിലായിരുന്നു.
Read More » -
Kerala
പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകം…? മുഖം വികൃതമായ നിലയില്‍, സുദർശന പ്രസാദുമായുള്ള അടുപ്പം വീട്ടിൽ പ്രശ്നമായി
പയ്യന്നൂരില്‍ കാണാതായ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. മാതമംഗലം കോയിപ്ര സ്വദേശി അനില(36)യെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരന്‍ അനീഷ് പറഞ്ഞു. ബെറ്റിയും കുടുംബവും കഴിഞ്ഞ ദിവസങ്ങളിൽ വിനോദ യാത്ര പോയിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. വിനോദയാത്ര പോകുന്നതിനാൽ വീട് നോക്കാൻ സുദർശന പ്രസാദിനെ ബെറ്റി ഏൽപ്പിച്ചിരുന്നു. എന്നാൽ അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയത് എന്ന കാര്യത്തിൽ അവ്യക്തത നിലനില്‍ക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കുറ്റൂർ എന്ന സ്ഥലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരവ്യത്യാസമുണ്ട്. അനിലയും സുദര്‍ശന പ്രസാദും അടുപ്പത്തിലായിരുന്നു. ഇതേച്ചൊല്ലി മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ കുറച്ചുകാലമായി അത് അവസാനിപ്പിച്ച നിലയിലായിരുന്നു. ഇന്നലെ രാവിലെ മുതൽ അനിലയെ കാണാതായതിനു പിന്നാലെ…
Read More » -
Kerala
കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ്, പൂത്തുറ എന്നിവടങ്ങിലാണ് കടലാക്രമണം ഉണ്ടായത്. ശക്തമായ തിരയില്‍ വീടുകളില്‍ വെള്ളം കയറി.ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ആലപ്പുഴയില്‍ തോട്ടപ്പള്ളി, പുറക്കാട്, ആറാട്ടുപുഴ തീരങ്ങളിലാണ് കടലാക്രമണം. മുന്നറിയിപ്പിനെ തുടർന്ന് തീരത്ത് നിന്നും വള്ളങ്ങളും മത്സബന്ധന ഉപകരണങ്ങളും മാറ്റിയിരുന്നു. കൊല്ലം കൊടുങ്ങല്ലൂരില്‍ കള്ളകടല്‍ പ്രതിഭാസമുണ്ടായി. ഏറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറത്തും എടവിങ്ങലിലെ കാരഅറപ്പുക്കടവു പുതിയറോഡ് പെരിഞ്ഞനം സമിതി ബീച്ച് എന്നിടിവങ്ങളിലാണ് കടല്‍ കരയിലേക്ക് കയറിയത്. മുന്നറിയിപ്പിനെ തുടർന്ന് മത്സബന്ധന ഉപകരണങ്ങളും വള്ളവുമെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നതിനാല്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കന്‍ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും…
Read More » -
Kerala
പത്തനാപുരത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
പത്തനാപുരം :കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.പത്തനംതിട്ട കുളനട സ്വദേശി നിഖിൽ (20), പത്തനാപുരം മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ് മരിച്ചത്. മഞ്ചള്ളൂർ മണക്കാട് കടവിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. പന്തളം,കുളനട കൈപ്പുഴ നോർത്ത് തടത്തിൽ വീട്ടിൽ സുരേന്ദ്രൻ്റെ മകൻ നിഖിൽ സുരേന്ദ്രൻ(20) കോഴഞ്ചേരി സെൻ്റ് തോമസ് കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. അമ്മ സുജാതയുടെ വീടായ പത്തനാപുരത്ത് ശനിയാഴ്ച പോയതാണ് ഏക മകൻ കൂടിയായ നിഖിൽ. പത്തനാപുരം മഞ്ചള്ളൂർ സ്വദേശി സുജിൻ (20),ആണ് മരിച്ച മറ്റൊരാൾ പത്തനാപുരം മഞ്ചള്ളൂർ മണക്കാട്ട് കടവിൽ വെച്ചാണ് ഇരുവരും മുങ്ങി മരിച്ചത്. ഇന്ന് വൈകുന്നേരമാണ് ഏഴംഗസംഘം കടവിൽ കുളിക്കാൻ എത്തിയത്. നിഖിൽ മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തിൽ അകപ്പെടുകയായിരുന്നു.മറ്റുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തി ഇരുവരുടെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read More » -
Kerala
അവിഹിതബന്ധം അറിഞ്ഞ ഭർത്താവ് ക്ഷമിച്ചു; വീണ്ടും മതിലുചാടിയത് മരണത്തിലേക്ക്
കണ്ണൂർ: പയ്യന്നൂരില്‍ യുവതിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ സുദർശനപ്രസാദ് എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് വിവരം. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ ഇരൂളിലെ സ്വന്തം വീട്ടുവളപ്പില്‍ ജീവനൊടുക്കുകയും ചെയ്തു.ഞായറാഴ്ച രാവിലെയാണ് പയ്യന്നൂർ അന്നൂരിലെ വീട്ടില്‍ അനിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടുകാർ വിനോദ യാത്രയ്ക്ക് പോയതിനെ തുടർന്നാണ് വീട്ടുടമയുടെ സുഹൃത്തായ ഷിജു ഇവിടെയെത്തിയത്. വീട് നോക്കാനും വീട്ടിലെ രണ്ട് നായ്ക്കളെ പരിപാലിക്കാനും വീട്ടുടമ ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഷിജു സുഹൃത്തായ അനിലയെ ഇവിടേക്ക് വിളിച്ചുവരുത്തിയെന്നും തുടർന്ന് യുവതിയെ കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക നിഗമനം. അനിലയും ഷിജുവും സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് വിവരം. രണ്ടുപേരും വിവാഹിതരാണ്. ഇരുവർക്കും രണ്ടുമക്കളുമുണ്ട്. അനിലയും ഷിജുവും ഇതിനിടെ അടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പല പ്രശ്നങ്ങളുമുണ്ടായി. ബന്ധത്തില്‍നിന്ന് പിന്മാറാൻ ബന്ധുക്കളടക്കം നിർബന്ധിച്ചു.ഭർത്താവ് ആദ്യം എതിർത്തെങ്കിലും ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി ക്ഷമിച്ചു. മരിച്ച അനില മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തില്‍…
Read More » -
Kerala
എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരന്‍ മരിച്ചു
പാലക്കാട്: വടക്കാഞ്ചേരിയില്‍ കളിക്കുന്നതിനിടെ എയര്‍ കൂളറില്‍ തൊട്ട രണ്ട് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു.എളനാട് കോലോത്ത്പറമ്ബില്‍ എല്‍ദോസിന്‍റെയും ആഷ്‌ലിയുടെയും മകന്‍ ഏദനാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.കണക്കന്‍തുരുത്തിയില്‍ അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു ഇവര്‍. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി എയര്‍കൂളറില്‍ തൊട്ടപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചു വീണ ഏദനെ ആദ്യം വടക്കഞ്ചേരിയിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More »