Month: April 2024
-
LIFE
പത്രം നോക്കിയപ്പോള്‍ കണ്ടത് അനശ്വരയെ കാണാനെത്തിയ സ്ത്രീയുടെയും മക്കളുടെയും മരണവാര്‍ത്ത; ഷോക്കടിച്ചതുപോലെ
‘നേര്’, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ പോലുള്ള ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. അനു എന്നു വിളിക്കുന്ന അനശ്വരയെപ്പറ്റി ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമ്മ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനുവിന്റെ കുട്ടിക്കാലത്ത് നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് അമ്മയുടെ വെളിപ്പെടുത്തല്‍. വീടിനുമുന്നിലുള്ള പറമ്പിലിരുന്ന് ഒറ്റയ്ക്ക് കളിക്കുകയായിരുന്നു കുട്ടി( അനു) ഉച്ചയായിട്ടും കഴിക്കാന്‍ വന്നില്ല. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരമ്മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം അവള്‍ വീട്ടില്‍ വന്നു. ആ സ്ത്രീയേയും മക്കളെയും കണ്ടാല്‍ ധര്‍മത്തിന് വന്നതാണെന്ന് തോന്നില്ലെന്ന് അനശ്വരയുടെ അമ്മ പറഞ്ഞു. ‘അമ്മമ്മേ ഇവര്‍ക്ക് വിശക്കുന്നുണ്ട്, ഭക്ഷണം കൊടുക്കെന്ന് അനു പറഞ്ഞു. ഏട്ടന്റെ അമ്മ പരിചയമില്ലാത്തവരെ വീടിനകത്ത് കയറ്റില്ല. പുറത്തിരുത്തി അവര്‍ക്ക് ഭക്ഷണം നല്‍കി. ഈ സ്ത്രീയ്ക്കൊപ്പമുള്ള മക്കള്‍ രണ്ട് പേരും എം എ കഴിഞ്ഞവരാണ്. പെട്ടെന്നൊരു ദിവസം തങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും സമനില തെറ്റിയെന്നും അതിനൊരു പരിഹാരം കാണാന്‍ വീടുവീടാന്തരം കയറി കിട്ടുന്ന…
Read More » -
India
ബി.ജെ.പി കോടതിയെ വിലക്കെടുത്തു, ഒറ്റ വോട്ട് പോലും ലഭിക്കില്ല; 26,000 അധ്യാപകരുടെ ജോലി പോയതില്‍ മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരു വോട്ടുപോലും ലഭിക്കില്ല. അധ്യാപകരുടെ മാത്രമല്ല ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വോട്ട് അവര്‍ക്ക് ലഭിക്കില്ല’ മമത പറഞ്ഞു. ജോലി ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് 2016 ല്‍ നടത്തിയ റിക്രൂട്ട്മെന്റ് പ്രക്രിയ കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതോടെ 26,000 പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇവരോട് 12 ശതമാനം പലിശ സഹിതം ശമ്പളം തിരികെ നല്‍കാനും കോടതി ആവശ്യപ്പെട്ടു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. ബിജെപി കോടതികളെ വിലക്കെടുത്തിരിക്കുകയാണ്. ഹൈക്കോടതിയും അതിലുണ്ട്. പക്ഷെ തനിക്ക് സുപ്രിംകോടതിയില്‍ വിശ്വാസമുണ്ട്. പരമോന്നത നീതി പീഠം തനിക്ക് നീതി നല്‍കുമെന്നും മമത പറഞ്ഞു. കോടതികള്‍ മാത്രമല്ല, സിബിഐ, എന്‍ഐഎ, ബിഎസ്എഫ്, സിഎപിഎഫ്, തുടങ്ങിയവയെല്ലാം ബിജെപിയുടെ കൈകളിലാണ്. അവര്‍ ദൂരദര്‍ശന് കാവി നിറം നല്‍കി. അവര്‍ക്ക്…
Read More » -
Careers
ജര്‍മനിയില്‍ നഴ്സാകാം;മൂന്നര ലക്ഷം വരെ ശമ്ബളം; സൗജന്യ വിസയും പരിശീലനവും
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം.നഴ്സിങ്ങില്‍ ഡിഗ്രിയും ചുരുങ്ങിയത് 2 വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി: 40 വയസ്. ഇന്റർവ്യൂ 2024 മെയ് മാസം രണ്ടാം വാരം. തെരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം ഒഡെപെകിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ വച്ച് നല്‍കും. വിസ പ്രൊസസിങ്ങും സൗജന്യമായി നല്‍കും. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ സ്റ്റൈപെൻഡും 2.12 ലക്ഷം മുതല്‍ മൂന്നര ലക്ഷം വരെ ശമ്പളവും ലഭിക്കും. ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കുമായി www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍ -0471-2329440/41/42/43/45; Mob: 77364 96574
Read More » -
NEWS
സിംബാബ്‌വെ മുന്‍താരം ഗയ് വിറ്റാലിനെ പുലി പിടിച്ചു; രക്ഷകനായി വളര്‍ത്തുനായ
ഹരാരെ: സിംബാബ്വെയുടെ മുന്‍ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ പരുക്ക്. എയര്‍ ലിഫ്റ്റ് ചെയ്ത് ഹരാരെയിലെത്തിച്ച വിറ്റാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. താരം അപകടനില തരണം ചെയ്തതായാണു വിവരം. പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ച വളര്‍ത്തുനായ ചിക്കാരയ്ക്കും പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍വച്ചുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഭാര്യ ഹന്ന സ്റ്റൂക്‌സ് വിറ്റാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ തലയിലും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഹരാരെയിലെ മില്‍റ്റന്‍ പാര്‍ക്ക് ആശുപത്രിയിലാണു വിറ്റാലിനെ ചികിത്സിക്കുന്നത്. രാവിലെ ട്രക്കിങ്ങിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്. 2013ല്‍ വിറ്റാലിന്റെ താമസ സ്ഥലത്തെ കട്ടിലിന് അടിയില്‍നിന്ന് ഭീമന്‍ മുതലയെ കണ്ടെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. മുതലയുണ്ടെന്ന് അറിയാതെ രാത്രി മുഴുവന്‍ വിറ്റാല്‍ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. സിംബാബ്‌വെയിലെ ഹുമാനിയില്‍ സഫാരി ബിസിനസ് നടത്തുകയാണ് വിറ്റാല്‍ ഇപ്പോള്‍. സിംബാബ്‌വെ ദേശീയ ടീമിനു വേണ്ടി 46 ടെസ്റ്റുകളിലും 147 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഗയ് വിറ്റാല്‍. 2003ലാണ് ദേശീയ ടീമിനായി ഒടുവില്‍ കളിച്ചത്.…
Read More » -
Kerala
വയനാട്ടില്‍ ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി
വയനാട്: വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ കല്‍പ്പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ വച്ച് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. പൊലീസും തെരഞ്ഞെടുപ്പ്് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കിറ്റുകള്‍ ബിജെപി വിതരണം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നും പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സുരേന്ദ്രന്റെ പ്രതികരണം. ഇന്നലെ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ ബത്തേരിയില്‍ നിന്ന് പിടികൂടിയിരുന്നു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ബിസ്‌ക്കറ്റ്, റസ്‌ക്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ് പൊടി, കുളിസോപ്പ് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തി. വയനാട്ടിലെ ആദിവാസി മേഖലകളില്‍ വോട്ടിനായി വിതരണം ചെയ്യാനാണ് കിറ്റുകള്‍…
Read More » -
Kerala
ഇ.പിയുടെ ബി.ജെ.പി പ്രവേശനം 90% പൂര്‍ത്തിയായിരുന്നു; മകന്റെ സന്ദേശവും ഡല്‍ഹി ടിക്കറ്റും പുറത്തുവിട്ട് ശോഭ
ആലപ്പുഴ: ബിജെപിയില്‍ ചേരാന്‍ തയ്യാറായ നേതാവ് ഇ.പി.ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലില്‍ താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭാസുരേന്ദ്രന്‍, കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ജയരാജന്റെ മകന്‍ അയച്ച വാട്സാപ്പ് സന്ദേശവും ഡല്‍ഹിയിലേക്ക് പോകുന്നതിനായി പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ദല്ലാള്‍ നന്ദകുമാര്‍ എടുത്തുനല്‍കിയ ടിക്കറ്റും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ‘2023 ഏപ്രില്‍ 24-ാം തീയതി ശോഭാസുരേന്ദ്രന് ഡല്‍ഹിയിലേക്ക് പോകാന്‍ നന്ദകുമാര്‍ എന്തിനാണ് ടിക്കറ്റെടുത്ത് എന്റെ വാട്സാപ്പിലേക്കയച്ചത്. എന്നെ അറിയില്ലെന്ന് പറഞ്ഞ ജയരാജന്റെ മകന് എന്തിനാണ് എന്റെ വാട്സാപ്പിലേക്ക് മെസേജ് അയക്കുന്നത്. ജയരാജന്റെ മകനെ ഞാന്‍ കാണുന്നത് 2023 ജനുവരി 18-ാം തിയതിയിലാണ്. എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് ഞാന്‍ കാണുന്നത്. ടി.ജി.രാജഗോപാലും എന്റെ കൂടെയുണ്ടായിരുന്നു. ഏത് തലയെടുപ്പുള്ള നേതാവ് ബിജെപിയില്‍…
Read More » -
Health
ഇനി ‘ഹെല്‍ത്ത് ഡ്രിങ്ക് അല്ല’; ഹോര്‍ലിക്‌സ് കഴിക്കാറുണ്ടോ? എങ്കില്‍ ഈ മാറ്റത്തെക്കുറിച്ചറിയണം
മുംബൈ: ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡിന്റെ (എച്ച്.യു.എല്‍) ഹോര്‍ലിക്‌സിനെ ‘ഹെല്‍ത്ത് ഡ്രിങ്ക്‌സ്’ എന്ന വിഭാഗത്തില്‍ നിന്ന് മാറ്റി. ഹെല്‍ത്ത് എന്ന ലേബല്‍ ഒഴിവാക്കി ‘ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്‌സ്’ (എഫ്.എന്‍.ഡി) എന്ന് പുനര്‍നാമകരണം ചെയ്തു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിതേഷ് തിവാരി ഈ പ്രഖ്യാപനം നടത്തി, ഈ മാറ്റം ഹോര്‍ലിക്സിനെക്കുറിച്ച് കൂടുതല്‍ കൃത്യവും സുതാര്യവുമായ വിവരണം നല്‍കുമെന്ന് കമ്പനിയുടെ റിതേഷ് തിവാരി പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ നടപടി. ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍ നിന്ന് ഡ്രിങ്ക്‌സ് ആന്‍ഡ് ബിവറേജസിനെ നീക്കം ചെയ്യാന്‍ വാണിജ്യ, വ്യവസായ മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹെല്‍ത്ത് ഡ്രിങ്ക് എന്നതിന് കൃത്യമായ നിര്‍വചനം ഇല്ലായിരുന്നു. ഹെല്‍ത്ത് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍ നിന്ന് പാല്‍ അടക്കമുള്ളവയെ ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഒഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ഉപഭോക്താക്കളില്‍ ആശയക്കുഴപ്പുമുണ്ടാക്കുമെന്നും ആധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.…
Read More » -
India
69 കൊല്ലം ഇന്ത്യയില്‍, ഇനി പാകിസ്ഥാനില്‍ മിടിക്കും ആ ഹൃദയം
ചെന്നൈ: ഡല്‍ഹി സ്വദേശിനിയായ 69 കാരിയുടെ ഹൃദയം അതിര്‍ത്തികള്‍ക്കപ്പുറമുള്ള ആയിഷ റഷാന്‍ എന്ന പാകിസ്ഥാനി പെണ്‍കുട്ടിയിലൂടെയാകും ഇനി മിടിക്കുക. ചെന്നൈയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഹൃദയം മാറ്റിവെച്ചത്. പാകിസ്ഥാനിലെ കറാച്ചി സ്വദേശിയാണ് ആയിഷ റഷാനെന്ന പത്തൊമ്പതുകാരി. ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഡല്‍ഹിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 69 വയസ്സുകാരിയുടെ ഹൃദയമാണ് റഷാന് ലഭിച്ചത്. ഹൃദയത്തെയോ ശ്വാസകോശത്തെയോ ബാധിക്കുന്ന മാരകമായ അസുഖമുള്ളവര്‍ക്കുള്ള ലൈഫ് സപ്പോര്‍ട്ട് സിസ്റ്റമായ ഇ.സി.എം.ഒ ഉപയോഗിച്ച് വരുകയായിരുന്നു റഷാന്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് 2019ലാണ് റഷാന്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഹൃദയത്തിലെ ഒരു വാല്‍വില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് പൂര്‍ണ്ണ ഹൃദയ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടിവന്നത്. ആശുപത്രിയും ചെന്നൈ ആസ്ഥാനമായുള്ള ഐശ്വര്യം ട്രസ്റ്റും ചേര്‍ന്നാണ് ശശസ്ത്രക്രിയയ്ക്ക് ചെലവായ 35 ലക്ഷം രൂപ വഹിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍ട്ട് ആന്‍ഡ് ലങ് ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. കെ. ആര്‍. ബാലകൃഷ്ണന്‍, കോ-ഡയറക്ടര്‍ ഡോ.സുരേഷ് റാവു എന്നിവര്‍…
Read More » -
Kerala
80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 519 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ PZ 835041എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ മലപ്പുറത്ത് വിറ്റ PT 100777 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.
Read More » -
Kerala
”ഇ.പിയുമായി ജാവദേക്കര്‍ ചര്‍ച്ച നടത്തി; സഹായിച്ചാല്‍ ലാവലിന്‍ കേസ് ഒതുക്കാമെന്ന് ഉറപ്പുനല്‍കി”
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബിജെപിയുമായി ചര്‍ച്ചനടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍. ഇ.പി. ജയരാജനേയും തന്നേയും മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ വന്നുകണ്ടെന്നും ഇടതിന്റെ സഹായമുണ്ടെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന് അദ്ദേഹം ഇ.പിയോട് പറഞ്ഞതായും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഞങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന് ജാവദേക്കര്‍ പറഞ്ഞപ്പോള്‍ രക്ഷയില്ലെന്ന് ഇ.പി മറുപടി നല്‍കി. എന്നാല്‍, ബിജെപിയെ സഹായിച്ചാല്‍ പകരമായി എസ്എന്‍സി ലാവലിന്‍ കേസ് ഞങ്ങള്‍ ഇല്ലാതാക്കുമെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസ് അവസാനിപ്പിക്കുമെന്നും ജാവദേക്കര്‍ ജയരാജന് ഉറപ്പുകൊടുത്തു. അഡ്ജസ്റ്റ്‌മെന്റിന് വിധേയമാകാമോയെന്നും അമിത് ഷാ വന്ന് ഇക്കാര്യങ്ങളില്‍ ഉറപ്പുതരുമെന്നും ജാവദേക്കര്‍ ഇ.പിയോട് പറഞ്ഞതായും നന്ദകുമാര്‍ ആരോപിച്ചു. ‘വൈദേകം’ റിസോര്‍ട്ടിനേക്കുറിച്ചുള്ള പരാമര്‍ശമുണ്ടായപ്പോള്‍, ആ വിഷയത്തില്‍ തനിക്ക് ഒന്നും പേടിക്കാനില്ലെന്നും അക്കാര്യം പറഞ്ഞ് വിലപേശല്‍ വേണ്ടെന്നും ഇ.പി പറഞ്ഞു. ഇതോടെ സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന് ജയരാജനോട് ജാവദേക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത് കേരളത്തില്‍ നടക്കില്ലെന്ന് ഇ.പി വ്യക്തമാക്കി.…
Read More »