മുംബൈ: ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡിന്റെ (എച്ച്.യു.എല്‍) ഹോര്‍ലിക്‌സിനെ ‘ഹെല്‍ത്ത് ഡ്രിങ്ക്‌സ്’ എന്ന വിഭാഗത്തില്‍ നിന്ന് മാറ്റി. ഹെല്‍ത്ത് എന്ന ലേബല്‍ ഒഴിവാക്കി ‘ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്‌സ്’ (എഫ്.എന്‍.ഡി) എന്ന് പുനര്‍നാമകരണം ചെയ്തു.
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിതേഷ് തിവാരി ഈ പ്രഖ്യാപനം നടത്തി, ഈ മാറ്റം ഹോര്‍ലിക്സിനെക്കുറിച്ച് കൂടുതല്‍ കൃത്യവും സുതാര്യവുമായ വിവരണം നല്‍കുമെന്ന് കമ്പനിയുടെ റിതേഷ് തിവാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ നടപടി. ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍ നിന്ന് ഡ്രിങ്ക്‌സ് ആന്‍ഡ് ബിവറേജസിനെ നീക്കം ചെയ്യാന്‍ വാണിജ്യ, വ്യവസായ മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹെല്‍ത്ത് ഡ്രിങ്ക് എന്നതിന് കൃത്യമായ നിര്‍വചനം ഇല്ലായിരുന്നു. ഹെല്‍ത്ത് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍ നിന്ന് പാല്‍ അടക്കമുള്ളവയെ ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഒഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ഉപഭോക്താക്കളില്‍ ആശയക്കുഴപ്പുമുണ്ടാക്കുമെന്നും ആധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.