Month: April 2024

  • Kerala

    തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ബിജെപിയിലേക്ക് പോകും:കെ സുധാകരന്‍

    ബിജെപിയുമായി ചര്‍ച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കെ സുധാകരന്‍. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇപി ജയരാജന്‍ അസ്വസ്ഥനാണ്. ഗള്‍ഫില്‍ വെച്ചാണ് ഇപി, ബിജെപിയുമായി ചര്‍ച്ചനടത്തിയത്. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിന്‍വലിഞ്ഞു. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു. എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയതില്‍ ഇപിക്ക് നിരാശയുണ്ട്. സെക്രട്ടറി പദവി ഇപി പ്രതീക്ഷിച്ചിരുന്നു എന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള കെ സുധാകരൻറെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ രംഗത്ത്. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നില്‍ക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ തുറന്നടിച്ചു.  എനിക്ക് ബിജെപിയില്‍ പോകേണ്ട ആവശ്യമില്ല. ഞാൻ ആർഎസ്‌എസുക്കാർക്കെതിരെ പോരാടി വന്ന നേതാവാണ്. അവർ എന്നെ…

    Read More »
  • Crime

    ഇഞ്ചക്ഷന്‍ ചെയ്യണമെന്ന് അതിയായ മോഹം! വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് കുത്തിവെപ്പെടുത്ത യുവാവ് പിടിയില്‍

    പത്തനംതിട്ട: റാന്നിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് കൊവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ എന്നുപറഞ്ഞ് കുത്തിവെയ്‌പെടുത്തതിന് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു. പത്തനംതിട്ട വലഞ്ചുഴി വിജയഭവനത്തില്‍ ആകാശി(22)നെയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യത്തില്‍ വിട്ടത്. ഉതിമൂട് വലിയകലുങ്ക് സ്വദേശിനി ചിന്നമ്മ (66)യ്ക്കാണ് കഴിഞ്ഞദിവസം വീട്ടിലെത്തി കുത്തിവെയ്പ് എടുത്തത്. ചിന്നമ്മയ്ക്ക് പരാതി ഇല്ല എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. സിറിഞ്ചില്‍ മരുന്നോ മറ്റുദ്രാവകങ്ങളോ ഇല്ല എന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോവിഡ്കാലത്ത് വാക്‌സിനെടുത്തപ്പോള്‍ മുതല്‍ ആര്‍ക്കെങ്കിലും ഇഞ്ജക്ഷന്‍ ചെയ്യണം എന്നുള്ള ആകാശിന്റെ ആഗ്രഹമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ആകാശ് ഇപ്പോള്‍ പത്തനംതിട്ടയിലെ അപ്ഹോള്‍സ്റ്ററി സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി അജ്ഞാതന്‍ കുത്തിവെപ്പ് നല്‍കി

    Read More »
  • Kerala

    അന്നദാനത്തിന് വേണ്ടി ക്ഷേത്രത്തിലെ ഭക്തൻ തയ്യാറാക്കിയ കിറ്റാണ് പിടികൂടിയത്: കെ സുരേന്ദ്രന്‍

    കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ലെന്ന് വയനാട് സ്ഥാനാർത്ഥി കെ സുരേന്ദ്രൻ.അന്നദാനത്തിന് വേണ്ടി ക്ഷേത്രത്തിലെ ഭക്തൻ തയ്യാറാക്കിയ കിറ്റാണ് പിടികൂടിയത്. ആദിവാസികള്‍ക്കുള്ള കിറ്റാണെന്ന് പറഞ്ഞ് എല്‍ഡിഎഫും യുഡിഎഫും ഗോത്രവിഭാഗങ്ങളെ ആക്ഷേപിക്കുകയാണ്.ആരോപണത്തിന് പിന്നില്‍ മറ്റ് പല ഉദ്ദേശങ്ങളും ഉണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകളാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. പഞ്ചസാര, ബിസ്‌ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, റസ്‌ക്, സോപ്പ്, സോപ്പ് പൊടി എന്നിവയാണ് ഭക്ഷ്യകിറ്റിലെ സാധനങ്ങള്‍.ഇതിനുപുറമെ വെറ്റില, അടക്ക, ചുണ്ണാമ്ബ്, പുകയില എന്നിവ അടക്കമുള്ള  കിറ്റുകളും വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തു. ആദിവാസി ഊരുകളിൽ വിതരണം ചെയ്യാൻ എത്തിച്ചതാണിത്.പിടികൂടിയ ലോറി ഡ്രൈവറുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.തുടർന്നായിരുന്നു ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തത്.

    Read More »
  • Kerala

    ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടലിന് പൂട്ടുവീണു

    തൃശൂര്‍: കുന്നംകുളത്ത് ഹോട്ടലില്‍ നിന്നും നല്‍കിയ ഭക്ഷണത്തില്‍ ചത്ത എട്ടുകാലി. സംഭവത്തില്‍ മരത്തംകോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു. കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഹോട്ടലാണ് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചത്. യുവതി ഓര്‍ഡര്‍ ചെയ്ത മസാലദോശ കഴിക്കുന്നതിനിടയിലാണ് ഇതില്‍ നിന്നും ചത്ത എട്ടുകാലിയെ ലഭിച്ചത്. തുടര്‍ന്ന് സംഭവം ഹോട്ടല്‍ ജീവനക്കാരെ അറിയിച്ച യുവതി കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കി.സ്ഥലത്തെത്തിയ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.എസ് ഷീബ, പി.പി വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി. ഹോട്ടലുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കുന്ന സാഹചര്യത്തില്‍ മേഖലയില്‍ വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

    Read More »
  • Kerala

    കെ- ടെറ്റ്, സെറ്റ്; അപേക്ഷാ തീയതി നീട്ടി

    തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ്, കെ- ടെറ്റ് പരീക്ഷകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. സ്‌കൂളുകളിലെ അധ്യാപകരാകാന്‍ യോഗ്യത നിര്‍ണയിക്കുന്ന കെ- ടെറ്റ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് രണ്ടു വരെയാണ് നീട്ടിയത്. അപേക്ഷ സമര്‍പ്പിച്ചരില്‍ തെറ്റ് സംഭവിച്ചിട്ടുള്ളവര്‍ക്ക് തിരുത്തുവാനുള്ള അവസരം മേയ് നാലു മുതല്‍ ഏഴു വരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ CANDIDATE LOGIN -ല്‍ ലഭ്യമാകും. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉള്‍പ്പെടുത്തുന്നതിന് കൂടാതെ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണല്‍ സബ്ജക്ടുകള്‍, വിദ്യാഭ്യാസ ജില്ല, അപേക്ഷാര്‍ഥിയുടെ പേര്, രക്ഷകര്‍ത്താവിന്റെ പേര്, ജെന്‍ഡര്‍, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താവുന്നതാണെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെയാണ് നീട്ടിയത്. വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ മേയ് 3, 4, 5 തീയതികളില്‍ മാറ്റം വരുത്താം.…

    Read More »
  • India

    വ്യാജ വീഡിയോ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ബിജെപിയില്‍

    ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ബിഹാറി കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന് ആരോപിക്കുന്ന വ്യാജവീഡിയോകള്‍ പങ്കുവെച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ മനീഷ് കശ്യപ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍നിന്നുള്ള എം.പിയും നോര്‍ത്ത്- ഈസ്റ്റ് ഡല്‍ഹിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ മനോജ് തിവാരിയുടെ നേതൃത്വത്തില്‍ മനോജ് കശ്യപിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ട്ടിയില്‍ ചേരാന്‍ അമ്മ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് മനീഷ് പ്രതികരിച്ചു. ‘മനോജ് തിവാരി ഇടപെട്ടാണ് തനിക്ക് ജയിലില്‍മോചനം സാധ്യമായത്. അതുകൊണ്ട് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദേശീയസുരക്ഷാനിയമം ചുമത്തി എനിക്കെതിരെ കേസെടുത്തു. എന്നാല്‍, ഇപ്പോള്‍ ജാമ്യം ലഭിച്ചുവെന്ന് മാത്രമല്ല, തനിക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. സനാതനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ എന്റെ പോരാട്ടം തുടരും’, മനീഷ് പറഞ്ഞു. ബിഹാറില്‍ ബി.ജെ.പി. ശക്തിപ്പെടുത്താന്‍ താന്‍ പ്രവര്‍ത്തിക്കും. ലാലുവിന്റെ കുടുംബം ബിഹാറിനെ കൊള്ളയടിക്കുകയും നശിപ്പിക്കുകയുംചെയ്തു. ദേശീയതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മനീഷ് കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ ബിഹാറില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നുവെന്ന് ആരോപിക്കുന്ന വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ച കേസിലാണ് മനീഷ് കശ്യപിനെ അറസ്റ്റ് ചെയ്തത്.…

    Read More »
  • Kerala

    ശോഭാ സുരേന്ദ്രനെ പോലൊരു ഭൂലോക കള്ളി:  ഇപി ജയരാജന്റെ മകൻ

    കണ്ണൂർ : മകന്റെ ഫോണിലൂടെ ഇപി ജയരാജൻ തന്നെ വിളിച്ചുവെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണം തള്ളി ജയരാജന്റെ മകൻ ജിജിന്ത് രാജ്.ശോഭാ സുരേന്ദ്രനെ പോലൊരു ഭൂലോക കള്ളിയെ കണ്ടിട്ടില്ലെന്ന് ജിജിന്ത് രാജ് കൂട്ടിച്ചേർത്തു. ബിജെപിക്കാരനെ തന്നെ ഭീക്ഷണിപ്പെടുത്തി 25 ലക്ഷം അവർ ആവശ്യപ്പെടുന്ന വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇതിനിടെയിലാണ് തന്നോടു  10 ലക്ഷം വാങ്ങിയതെന്ന നന്ദകുമാറിന്റെ ആരോപണം.അതവർ ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ വസ്തുകച്ചവടമായിരുന്നു അതെന്നാണ് അവർ പറയുന്നത്.ആ കച്ചവടം നടന്നില്ലെന്നും അവർ പറയുന്നു.അപ്പോൾ നന്ദകുമാർ നൽകിയ 10 ലക്ഷം എവിടെ? ഇതുപോലൊരു ഭൂലോക കള്ളിയെ താൻ കണ്ടിട്ടില്ല.എറണാകുളത്തെ ഒരു വിവാഹ വീട്ടില്‍ വച്ച്‌ തന്നെ ശോഭ സുരേന്ദ്രൻ പരിചയപ്പെട്ടിരുന്നു. ശോഭയാണ് ഫോണ്‍ നമ്ബർ ചോദിച്ചുവാങ്ങിയത്. ഒന്നുരണ്ട് തവണ ഇങ്ങോട്ട് വിളിച്ചു.താൻ സംസാരിച്ചു.പിന്നെ സംഭാക്ഷണം മാറിയതോടെ  ഫോണ്‍ എടുത്തിട്ടില്ല.ഇപ്പോൾ അനാവശ്യമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് – ജിജിന്ത് രാജ് പ്രതികരിച്ചു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് മകന്റെ ഫോണിലൂടെ ഇ പി…

    Read More »
  • Kerala

    ഗുരുതര സംഭവം, ഉദ്യോഗസ്ഥരടക്കം നടപടി നേരിടേണ്ടി വരും; സിദ്ധാര്‍ഥന്റെ മരണത്തില്‍ ഹൈക്കോടതി

    കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ഥന്റെ മരണം ഗുരുതര സംഭവമാണെന്നും ഉദ്യോഗസ്ഥരടക്കം ഇതിന് ഉത്തരവാദികളായവര്‍ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി. ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തത് ചോദ്യം ചെയ്ത് മുന്‍ വിസി എം.ആര്‍.ശശീന്ദ്രനാഥിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാന്‍ ഇക്കാര്യം പ്രസ്താവിച്ചത്. ”ഒരു വിദ്യാര്‍ഥി മറ്റുള്ള വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ദിവങ്ങളോളം മനുഷ്യത്വരഹിതമായ മര്‍ദനത്തിന് ഇരയാവുകയും അത് ആത്മഹത്യയിലേക്ക് നയിക്കുകയുമാണ് ഉണ്ടായത്. ഇതിന് ഉത്തരവാദികളായവരും അറിഞ്ഞു കൊണ്ടോ ഉപേക്ഷ കൊണ്ടോ ഇത്തരമൊരു ക്രൂരമായ മര്‍ദനം തടയാനും അത് ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്തതില്‍ ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടതുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ ഇടപെടുന്നത് ശരിയല്ല എന്ന് കോടതി കരുതുന്നു. പരാതിക്കാരനായ വിസിക്ക് തന്റെ ഭാഗം അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാക്കാം”, കോടതി വ്യക്തമാക്കി. വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നായിരുന്നു വിസിയുടെ വാദം. എന്നാല്‍ കോടതി ഈ വാദം തള്ളി. സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്ത ഫെബ്രുവരി 18ന് താന്‍…

    Read More »
  • Kerala

    നാലര ലക്ഷം വോട്ടുകള്‍ നേടും; ഇത് അനില്‍ ആൻ്റണി ഗ്യാരന്റി

    പത്തനംതിട്ട:താൻ നാലര ലക്ഷം വോട്ടുകള്‍ നേടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആൻ്റണി. പത്തനംതിട്ടയില്‍ വിജയം ഉറപ്പാണെന്നും അനില്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മല്‍സരിച്ചപ്പോള്‍ എന്നല്ല  ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആൻ്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. ‌തനിക്കും ഒരു ടെൻഷനുമില്ലെന്നും അനില്‍ പറഞ്ഞു. കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ല. എൻഡിഎ പ്രവർത്തകരോടൊപ്പം പോയി വോട്ട് ചെയ്യും അനില്‍ പറഞ്ഞു. താൻ നാലര ലക്ഷം വോട്ടുകള്‍ നേടും ഇത് അനില്‍ ആൻ്റണി ഗ്യാരന്റിയാണ്.രണ്ടും മൂന്നും സ്ഥാനങ്ങൾ ആർക്കെന്നറിയുന്നതിനു വേണ്ടിയാണ് നിലവിൽ പത്തനംതിട്ടയിലെ മത്സരം -അനിൽ കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    വേണാട് എറണാകുളം ജംഗ്ഷൻ ഒഴിവാക്കുന്നു; പ്രതിഷേധം ശക്തം

    എറണാകുളം: വേണാട് എക്സ്‌പ്രസ് ട്രെയിനിന്റെ എറണാകുളം ജംഗ്ഷൻ (സൗത്ത്) സ്റ്റോപ്പ് ഒഴിവാക്കുന്ന തീരുമാനത്തില്‍ പ്രതിഷേധം ശക്തം. എറണാകുളം ജംഗ്ഷനില്‍ എത്തുന്നവർക്ക് മറ്റൊരു ബദല്‍ മാർഗം ഒരുക്കാതെയാണ് ട്രെയിനിന്റെ സ്റ്റോപ്പ് നിറുത്തലാക്കുന്നതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. രാവിലെ 5.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 12.17ന് ഷൊർണൂരിലെത്തണം.പ്ലാറ്റ് ഫോം ദൗർലഭ്യം മൂലം എറണാകുളം ഔട്ടറില്‍ പിടിച്ചിടുന്നതു മൂലം കൃത്യ സമയത്തിന് ഷൊർണൂരിലെത്താൻ പലപ്പോഴും ട്രെയിനിന് സാധിക്കുന്നില്ല.ഇതിനാൽ എറണാകുളം ജംഗ്ഷൻ ഒഴിവാക്കി ടൗണിൽ സ്റ്റോപ് ഏർപ്പെടുത്താനാണ് നിലവിൽ റയിൽവെ നീക്കം. എന്നാൽ ട്രെയിനിന്റെ സമയക്രമീകരണത്തിനായി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ പരിഷ്കാരം.തൃപ്പൂണിത്തുറയില്‍ ഇറങ്ങി നഗരത്തിലേക്ക് പോകാമെന്നു വച്ചാലും പ്രതിസന്ധിയാണ്. രാവിലെ ഒമ്ബതിന് തൃപ്പൂണിത്തുറയിലെത്തുന്ന യാത്രക്കാരാൻ മെട്രോ സ്റ്റേഷനിലെത്തി രണ്ടാം നിലയിലെ പ്ലാറ്റ്ഫോമിലെത്തുമ്ബോള്‍ കുറഞ്ഞത് 15 മിനിറ്റ് എടുക്കും. 7 മിനിറ്റ് ഇടവേളകളിലാണ് മെട്രോ സർവീസ്. മെട്രോ സൗത്ത് സ്റ്റേഷനിലെത്താൻ 14 മിനിറ്റ് സമയമെടുക്കും. വേണാടിനുള്ള ടിക്കറ്റും മെട്രോയ്ക്കുള്ള 30 രൂപ…

    Read More »
Back to top button
error: