LIFELife Style

പത്രം നോക്കിയപ്പോള്‍ കണ്ടത് അനശ്വരയെ കാണാനെത്തിയ സ്ത്രീയുടെയും മക്കളുടെയും മരണവാര്‍ത്ത; ഷോക്കടിച്ചതുപോലെ

‘നേര്’, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ പോലുള്ള ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. അനു എന്നു വിളിക്കുന്ന അനശ്വരയെപ്പറ്റി ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമ്മ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അനുവിന്റെ കുട്ടിക്കാലത്ത് നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് അമ്മയുടെ വെളിപ്പെടുത്തല്‍. വീടിനുമുന്നിലുള്ള പറമ്പിലിരുന്ന് ഒറ്റയ്ക്ക് കളിക്കുകയായിരുന്നു കുട്ടി( അനു) ഉച്ചയായിട്ടും കഴിക്കാന്‍ വന്നില്ല. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരമ്മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം അവള്‍ വീട്ടില്‍ വന്നു. ആ സ്ത്രീയേയും മക്കളെയും കണ്ടാല്‍ ധര്‍മത്തിന് വന്നതാണെന്ന് തോന്നില്ലെന്ന് അനശ്വരയുടെ അമ്മ പറഞ്ഞു.

‘അമ്മമ്മേ ഇവര്‍ക്ക് വിശക്കുന്നുണ്ട്, ഭക്ഷണം കൊടുക്കെന്ന് അനു പറഞ്ഞു. ഏട്ടന്റെ അമ്മ പരിചയമില്ലാത്തവരെ വീടിനകത്ത് കയറ്റില്ല. പുറത്തിരുത്തി അവര്‍ക്ക് ഭക്ഷണം നല്‍കി. ഈ സ്ത്രീയ്ക്കൊപ്പമുള്ള മക്കള്‍ രണ്ട് പേരും എം എ കഴിഞ്ഞവരാണ്. പെട്ടെന്നൊരു ദിവസം തങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും സമനില തെറ്റിയെന്നും അതിനൊരു പരിഹാരം കാണാന്‍ വീടുവീടാന്തരം കയറി കിട്ടുന്ന പണം അമ്പലത്തില്‍ വഴിപാട് നടത്തുകയാണെന്നും അവര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഭര്‍ത്താവ് മാനസിക നില തെറ്റിയതോടെ ഒഴിവാക്കിയെന്നും അവര്‍ വ്യക്തമാക്കി. പോകാന്‍ നേരം അനുവിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ദൈവത്തിന്റെ സമ്മാനമാണ് ഈ കുഞ്ഞെന്നും ഉന്നതങ്ങളിലെത്തുമെന്നും പറഞ്ഞു.

ആദ്യമായി കാണുന്നൊരാള്‍ എന്തുകൊണ്ട് ഇങ്ങനെ പറയുന്നെന്ന് മനസിലായില്ല. പിന്നീട് ഞങ്ങള്‍ കരിവള്ളൂരിലേക്ക് താമസം മാറ്റി. ഒരിക്കല്‍ ഏട്ടന്റെ അമ്മ വിളിച്ച് അന്ന് അനു ഭക്ഷണം കൊടുത്ത സ്ത്രീയും മക്കളും ഇവിടെ വന്നിരുന്നെന്നും ധര്‍മത്തിനല്ല കുഞ്ഞിനെ കാണാന്‍ വേണ്ടി മാത്രമാണ് വന്നതെന്നും പറഞ്ഞു. അപ്പോഴും അവര്‍ ആ കുഞ്ഞ് ദൈവത്തിന്റെ സമ്മാനമാണെന്നും ഉയരങ്ങളിലെത്തുമെന്നും പറയുന്നുണ്ടായിരുന്നു. നിര്‍ബന്ധിച്ചിട്ട് പോലും ഭക്ഷണം കഴിക്കാതെ അവര്‍ പോയെന്ന് അമ്മ പറഞ്ഞു. പിറ്റേ ദിവസം രാവിലെ അമ്മ വിളിച്ചു. ഇന്നലെ രാത്രിയിലെ മഴയില്‍ ആ അമ്മയും മക്കളും റെയില്‍വേ ട്രാക്കില്‍ മരിച്ചുകിടന്നു. പത്രം വായിച്ചപ്പോഴാണ് അറിയുന്നതെന്നും അമ്മ പറഞ്ഞു.’- അനശ്വരയുടെ അമ്മ വെളിപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: