Month: April 2024

  • Kerala

    ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്

    തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാര്‍മേഘം കണ്ടുതുടങ്ങുമ്പോള്‍ മുതല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ഏപ്രില്‍ 25 മുതല്‍ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നു വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. 2024 ഏപ്രില്‍ 25 മുതല്‍ 29 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും ഉയര്‍ന്നേക്കാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,…

    Read More »
  • Kerala

    വീണ്ടും മാദ്ധ്യമപ്രവർത്തകരെ പരിഹസിച്ച്‌  സുരേഷ് ഗോപി

    തൃശൂർ: വീണ്ടും മാദ്ധ്യമപ്രവർത്തകരെ പരിഹസിച്ച്‌ ബിജെപി നേതാവും തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതോടെയാണ് സുരേഷ് ഗോപിയുടെ പരിഹാസം. ചോദ്യം ചോദിച്ച വനിത മാദ്ധ്യമപ്രവർത്തകയോട് ‘ഞാൻ ഒന്ന് ജീവിച്ചോട്ടെ മാഡം’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ‘വഴീന്ന് മാറിനില്‍ക്ക്, അടുത്ത കേസുണ്ടാക്കാനുള്ള വഴി നോക്കിയിരിക്കുവാ ചിലർ’ എന്നും സുരേഷ് ഗോപി പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്ബ് കോഴിക്കോട് ഒരു വാർത്താസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു

    Read More »
  • Kerala

    വോട്ട് ചെയ്‌തശേഷം ബീപ് ശബ്ദം കേള്‍ക്കാതിരുന്നാല്‍ പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെടണം

    തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിംഗ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിംഗ് പ്രക്രിയയെക്കുറിച്ച്‌ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ വോട്ട് ചെയ്യുന്ന രീതി അറിഞ്ഞുവെക്കുന്നത് നല്ലതാണ്. വോട്ടിടല്‍ ഇങ്ങനെ 1. സമ്മതിദായകൻ പോളിംഗ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കണം. 2. വോട്ടറുടെ ഊഴമെത്തുമ്ബോള്‍ പോളിംഗ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കും 3. ഫസ്റ്റ് പോളിംഗ് ഓഫീസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടിയ ശേഷം സ്ലിപ് നല്‍കുകയും ഒപ്പിടുവിക്കുകയും ചെയ്യും. 4 പോളിംഗ് ഓഫീസർ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യും. 5. വോട്ടർ വോട്ടിംഗ് നടത്തുന്നതിനുള്ള കമ്ബാർട്ടുമെന്റില്‍ എത്തുന്നു. മൂന്നാം പോളിംഗ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ടിംഗിന് സജ്ജമാക്കുന്നു. അപ്പോള്‍ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടർ താല്‍പര്യമുള്ള സ്ഥാനാർത്ഥിക്ക് നേരെയുള്ള ഇ.വി.എമ്മിലെ നീല ബട്ടണ്‍ അമർത്തുന്നു. അപ്പോള്‍ സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള ചുവന്ന…

    Read More »
  • Kerala

    ബിജെപിയുടെ ക്രൈസ്തവ പ്രേമം; 432 സ്ഥാനാര്‍ത്ഥികളില്‍ കേരളത്തിൽ ഒരൊറ്റ ക്രിസ്ത്യൻ മാത്രം !

    ന്യൂഡല്‍ഹി: എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ബിജെപി, പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റ് നല്‍കിയത് ഒരൊറ്റ മുസ്ലിമിന് മാത്രം. രാജ്യത്താകെ 432 സീറ്റില്‍ മത്സരിക്കുന്ന ഭരണകക്ഷിയുടെ പട്ടികയിലെ ഏക സ്ഥാനാര്‍ത്ഥി മലപ്പുറത്ത് മത്സരിക്കുന്ന ഡോ.അബ്ദുല്‍ സലാം ആണ്. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ കേരളത്തില്‍ വന്ന് ക്രൈസ്തവ പ്രേമം വാരിവിതറുന്നുണ്ടെങ്കിലും അനില്‍ ആന്റണിക്ക് മാത്രമാണ് ഇവിടെ സീറ്റ് നല്‍കിയത്. സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കൂടി ചേര്‍ത്താല്‍ രാജ്യത്ത് ബിജെപി കേവലം 10 ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കാണ് സീറ്റ് നല്‍കിയിട്ടുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷ സമുദായം ക്രൈസ്തവരായത് കൊണ്ട് നാലഞ്ച് പേര്‍ക്ക് സീറ്റ് കൊടുക്കാന്‍ നിര്‍ബന്ധിതരായി. നിലവിലെ മോദി മന്ത്രിസഭയില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോലുമില്ല. സ്ഥാനാര്‍ത്ഥികളുടെ പൊതു സ്വീകാര്യതയും ജയസാധ്യതയും പരിഗണിക്കേണ്ടി വരുന്നതു കൊണ്ടാണ് മിക്കപ്പോഴും ന്യൂനപക്ഷങ്ങള്‍ തഴയപ്പെടുന്നതെന്നാണ് ബിജെപിയുടെ വാദം അതേസമയം 294 സീറ്റുകളില്‍ മത്സരിക്കുന്ന പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍…

    Read More »
  • Crime

    ജോലി റെയില്‍വേയില്‍, സൈഡ് ബിസിനസ് മാല മോഷണം; കുടുക്കിയത് സിസിടിവി

    പാലക്കാട്: ലക്കിടി മുളഞ്ഞൂരില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ സ്വര്‍ണ താലിമാല കവര്‍ന്ന റെയില്‍വേ ജീവനക്കാരനടക്കം രണ്ട് പേര്‍ പിടിയില്‍. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്ന എസ്.ആര്‍.കെ നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. മുളഞ്ഞൂര്‍ മന്നത്ത് കാവ് പറമ്പില്‍ ശേഖരന്റെ ഭാര്യ രമയുടെ രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ ഇവര്‍ പിടിച്ചു പറിച്ചത്. അറസ്റ്റിലായ അശോക് കുമാര്‍ വല്ലപ്പുഴ റെയില്‍വേ ഗേറ്റിലെ ഗേറ്റ് കീപ്പറാണ്. ഏപ്രില്‍ 18 ന് ഉച്ചക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന വാഴ തോട്ടം നനക്കുന്നതിനായി രമ പോകുന്നതിനിടയില്‍ ബൈക്കിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയായിരുന്നു. തുടര്‍ന്ന് പിന്നിലിരുന്ന അശോക് കുമാര്‍ മാല പിടിച്ചു പറിക്കുകയായിരുന്നു. രമ ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി നിരീക്ഷണ ദൃശ്യങ്ങളും പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടറും കേന്ദ്രീകരിച്ച്…

    Read More »
  • Kerala

    എട്ട് സീറ്റുകൾ വരെ എൽഡിഎഫിന്; അവസാന ലാപ്പിൽ യുഡിഎഫ് വിയർക്കുന്നു

    തിരുവനന്തപുരം: അവസാന ലാപ്പിൽ എട്ട് സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കുമെന്ന് സൂചന.പാലക്കാടും ആലത്തൂരും കണ്ണൂരും വടകരയും ഇത്തവണ കൂടെ നില്‍ക്കുമെന്നുതന്നെയാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍. പിന്നാലെ പത്തനംതിട്ടയും ആലപ്പുഴയും കോട്ടയവും തൃശൂരും തങ്ങളുടെ ലിസ്റ്റിൽ അവർ ചേർത്തിട്ടുണ്ട്. മുതിർന്ന നേതാവ് എളമരം കരീമിനെ രംഗത്തിറക്കി കോഴിക്കോട് മണ്ഡലം കൈവശപ്പെടുത്താൻ എല്‍.ഡി.എഫ് പതിനെട്ടടവും പയറ്റുന്നുണ്ടെങ്കിലും എം.കെ. രാഘവന്‍റെ ജനകീയ മുഖം ശക്തമായ വെല്ലുവിളിയാണ്. പ്രതീക്ഷ വെച്ചുപുലർത്തുന്ന ന്യൂനപക്ഷ വോട്ടുകള്‍ കരീമിന് പെട്ടിയിലാക്കാൻ സാധിച്ചാൽ ഇവിടെയും അട്ടിമറി നടക്കും. അതേസമയം ബിജെപിയിലേക്കുള്ള നേതാക്കൻമാരുടെയും അണികളുടെയും ഒഴുക്ക് കേരളത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാകുന്ന കാഴ്ചയാണ് നിലവിൽ കാണുവാൻ സാധിക്കുന്നത്.

    Read More »
  • Kerala

    ബത്തേരിയിലെ 1500 ‘ഭക്ഷ്യകിറ്റുകൾ’‍ ബിജെപിയുടേതെന്ന് ഉറപ്പായി, ഏറ്റുപിടിച്ച് കെ സുരേന്ദ്രന്‍

    വയനാട്ടിലെ ബത്തേരിയില്‍നിന്ന് പൊലീസ് പിടികൂടിയ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യകിറ്റുകള്‍ ബി.ജെ.പിയുടേതെന്ന് ഉറപ്പായി. വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ എത്തിച്ചതാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ (ബുധൻ) രാത്രി 8 മണിയോടെ ഭക്ഷ്യ കിറ്റുകള്‍ കയറ്റിയ വാഹനം പൊലീസ് പിടികൂടിയത്. ബത്തേരിയിലെ ഒരു ക്ഷേത്രഭാരവാഹികളാണ് കിറ്റ് വിതരണം ചെയ്തത് എന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റും വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ സുരേന്ദ്രൻ്റെ ന്യായീകരണം. രാഹുല്‍ ഗാന്ധിയുടെ വക ചാരായം കൊടുക്കുന്നതൊന്നും വാര്‍ത്തയാകുന്നില്ല. ആരോ പപ്പടവും പയറും കൊണ്ടുപോയി എന്നുപറഞ്ഞാണ് ബിജെപിയുടെ മേല്‍ കുതിര കയറുന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു കിറ്റിന് 279 രൂപ വരുന്ന ഇത് വാങ്ങിയിരിക്കുന്നത് ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയില്‍ നിന്നാണ്. ഒരു കിലോ പഞ്ചസാര, ബിസ്‌കറ്റ്, റസ്‌ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റര്‍ വെളിച്ചെണ്ണ, അരകിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണ് കിറ്റിലുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില…

    Read More »
  • Kerala

    കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിപിഎം പ്രവര്‍ത്തകൻ ജീപ്പില്‍ നിന്ന് വീണു മരിച്ചു

    പത്തനംതിട്ട: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവർത്തകൻ ജീപ്പില്‍ നിന്ന് വീണു മരിച്ചു. ളാക്കൂർ പ്ലാവിള പുത്തൻവീട്ടില്‍ റെജി (52) ആണ് മരിച്ചത്. കോന്നി പ്രമാടം അമ്മൂമ്മ തോടിന് സമീപം ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. വള്ളിക്കോട് കോട്ടയത്ത് ചുമട്ട് തൊഴിലാളിയാണ്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോർച്ചറിയില്‍.

    Read More »
  • Crime

    പൂരത്തിനിടെ പൂട്ടുകച്ചവടം; വിദേശ യുവതിയെ ചുംബിക്കാന്‍ശ്രമിച്ചു

    തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വ്ളോഗര്‍മാര്‍ക്കെതിരേ അതിക്രമം. ബ്രിട്ടനില്‍നിന്നുള്ള യുവാവും യുവതിയുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. വിദേശ വനിതയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ഇതിന്റെ വീഡിയോയും വ്ളോഗര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാള്‍ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. എന്നാല്‍, കേസെടുത്തിട്ടില്ല. അതിനിടെ, സംഭവത്തില്‍ ചില സംഘടനകള്‍ ഔദ്യോഗികമായി പരാതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

    Read More »
  • Kerala

    മോദിയുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യണം: മല്ലിക സുകുമാരൻ

    തിരുവനന്തപുരം:കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ച്‌ മല്ലിക സുകുമാരൻ. നരേന്ദ്രമോദിയുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യണമെന്നും കേരളത്തിൽ മാറ്റം വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും വീഡിയോ സന്ദേശത്തിലൂടെ അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ നല്‍കുന്ന പ്രതിനിധികള്‍ കേരളത്തില്‍ നിന്ന് ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തില്‍ മാറ്റം അനിവാര്യമാണ്. അപകടം പിടിച്ച സമയത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. തെരഞ്ഞെടുപ്പിലൂടെ അതുമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിപരമായി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വളരെയധികം ബഹുമാനമാണ് എനിക്കുള്ളത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനവിധി തേടുന്ന സ്ഥാനാർത്ഥികളോടും അതേ ബഹുമാനമുണ്ട്. 26ന് പോളിംഗ് ബൂത്തിലെത്തുമ്ബോള്‍ പ്രധാനമന്ത്രിയുടെ പ്രതിനിധികളായി എത്തുന്നവർക്ക് വോട്ട് ചെയ്യണം. ഇവർ ജയിച്ചാല്‍ കേരളത്തില്‍ മാറ്റം വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മല്ലികാ സുകുമാരൻ വ്യക്തമാക്കി. ബിജെപി കേരള ഘടകത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് മല്ലിക സുകുമാരന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

    Read More »
Back to top button
error: