CareersTRENDING

ജര്‍മനിയില്‍ നഴ്സാകാം;മൂന്നര ലക്ഷം വരെ ശമ്ബളം; സൗജന്യ വിസയും പരിശീലനവും

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം.നഴ്സിങ്ങില്‍ ഡിഗ്രിയും ചുരുങ്ങിയത് 2 വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

ഉയർന്ന പ്രായപരിധി: 40 വയസ്. ഇന്റർവ്യൂ 2024 മെയ് മാസം രണ്ടാം വാരം.

തെരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം ഒഡെപെകിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ വച്ച്‌ നല്‍കും. വിസ പ്രൊസസിങ്ങും സൗജന്യമായി നല്‍കും.

നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ സ്റ്റൈപെൻഡും 2.12 ലക്ഷം മുതല്‍ മൂന്നര ലക്ഷം വരെ ശമ്പളവും ലഭിക്കും. ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കുമായി www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോണ്‍ -0471-2329440/41/42/43/45; Mob: 77364 96574

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: