Month: March 2024
-
Kerala
പത്തനംതിട്ട കൈപ്പട്ടൂരില്‍ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
പത്തനംതിട്ട: കൈപ്പട്ടൂരില്‍ വീടിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോപാലകൃഷ്ണ(51)നാണ് മരിച്ചത്. രാവിലെ സമീപത്ത് താമസിക്കുന്ന ഗോപാലകൃഷ്ണന്റെ സഹോദരനാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പരിശോധന നടക്കുകയാണെന്നും പോലീസ് പറഞ്ഞു. സ്ഥലത്ത് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Read More » -
LIFE
അനുഭവിച്ച വിഷമം ഒരു സോറി കൊണ്ട് തീരില്ല; മോശം കമന്റിട്ടയാളെ കോടതി കയറ്റി മഞ്ജു പത്രോസ്
“വെറുതെ അല്ല ഭാര്യ” എന്ന റയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലേക്കും പിന്നീട് ബിഗ് സ്‌ക്രീനിലേക്കും എത്തിയ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ലഭാര്യ എന്ന പരിപാടിയില്‍ ഭര്‍ത്താവ് സുനിച്ചനൊപ്പമായിരുന്നു മഞ്ജു എത്തിയത്. എന്നാല്‍ പരിപാടിയില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും പരിപാടിയിലൂടെ തന്റെ കരിയര്‍ എന്താണെന്ന് മനസിലാക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും മഞ്ജുവിന് സാധിച്ചു. മറിമായം എന്ന പരിപാടിയിലൂടെയായിരുന്നു തുടക്കം. ഇതിന് പിന്നാലെ ചില സിനിമകളിലും വേഷമിട്ടു. തുടര്‍ന്ന് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് വലിയ വഴിത്തിരിവായിരുന്നു. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനിടെ മഞ്ജു പത്രോസ് വിവാദത്തിലും പെട്ടിരുന്നു. ഫുക്രുവിനെ കെട്ടിപ്പിടിച്ചതും ഉമ്മ വെച്ചതും മറ്റൊരു രീതിയില്‍ പ്രചരിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു. മഞ്ജുവിനെ അമ്മയെ പോലെയാണ് കരുതുന്നതെന്ന് ഫുക്രുവും ആ സമയത്ത് പറഞ്ഞിരുന്നു. ബിഗ് ബോസ്സിന് ശേഷം താന്‍ ചെയ്തുകൊണ്ടിയിരുന്ന അളിയന്‍സ് എന്ന ചാനല്‍ പരിപാടിയുടെ വീഡിയോക്ക് താഴെ വന്ന മോശം കമന്റിന് കോടതിയെ സമീപിച്ചിരിക്കുകയാണ് മഞ്ജു. 2020ലാണ് കമന്റ് വന്നത്. ആ സമയം തന്നെ…
Read More » -
India
റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാനാകില്ല; കോടതി ഇടപെടരുതെന്നു കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എത്തുന്ന റോഹിങ്ക്യന്‍ മുസ് ലിംകള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാന്‍ കോടതി ഉത്തരവിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ത്ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണെന്നും പാര്‍ലമെന്റിന്റേയും സര്‍ക്കാരിന്റെയും നയപരമായ വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത റോഹിങ്ക്യന്‍ മുസ് ലിംകളെ വിട്ടയക്കാന്‍ ഉത്തരവിടണമെന്ന ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്യത്തിനുമുള്ള അവകാശമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിരതാമസത്തിനുള്ള അവകാശം ഇല്ല. ആ അവകാശം ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണറില്‍ നിന്ന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ കാര്‍ഡ് കാണിച്ചാണ് അഭയാര്‍ത്ഥികള്‍ പദവിക്കായി ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യ UNHCR നല്‍കുന്ന കാര്‍ഡ് അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. 1951 ലെ യു.എന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനിലും തുടര്‍ന്നുള്ള പ്രോട്ടോകോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ…
Read More » -
India
ട്രെയിനിൽ കുഞ്ഞിന് ജൻമം നല്‍കി യുവതി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സീല്‍ദായില്‍ നിന്ന് ന്യൂ അലിപുർദുവാറിലേക്ക് സഞ്ചരിച്ച പാടതിക് എക്സ്പ്രസില്‍ കുഞ്ഞിന് ജൻമം നല്‍കി യുവതി. യാത്രക്കിടെ പ്രസവ വേദനയനുഭവപ്പെട്ട യുവതിക്ക് ട്രെയിൻ ജീവനക്കാരും യാത്രക്കാരും പരിചരണം നല്‍കുകയായിരുന്നു. ട്രെയിനിലെ ജനറല്‍ കമ്ബാർട്മെന്റ് ഉടൻ തന്നെ പ്രസവ മുറിയാക്കി മാറ്റി. തുടർന്ന് യുവതി പെണ്‍കുഞ്ഞിന് ജൻമം നല്‍കി. പ്രസവിച്ച ഉടനെ രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതർ അറിയിച്ചു. ട്രെയിൻ മാള്‍ഡയിലെത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദനയനുഭവപ്പെട്ടത്. ട്രെയിൻ ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് ജില്ല റെയില്‍വേ ആശുപത്രിയിലെ ജീവനക്കാരും ഉടൻ സ്ഥലത്തെത്തി. ആന്ധ്രപ്രദേശിലെ അനക്കപല്ലെ ജില്ലയിലും സമാനരീതിയില്‍ ട്രെയിനില്‍ പ്രസവം നടന്നിരുന്നു. ഡോക്ടറായ സ്വാതി റെഡ്ഡിയാണ് ഈ വിവരം അറിയിച്ചത്.ഏതാനും വർഷങ്ങൾക്ക് മുൻപ് കേരള എക്സ്പ്രസിലും ഇങ്ങനെയൊരു സംഭവം നടന്നിരുന്നു.ആന്ധ്രപ്രദേശിലെ തന്നെ വാറംഗലിലായിരുന്നു അത്.കുഞ്ഞിന് ‘കേരള’ എന്ന പേരും അന്ന് ട്രെയിൻ യാത്രക്കാർ ചേർന്ന് കുട്ടിക്ക് നൽകിയിരുന്നു.
Read More » -
Kerala
നന്മയുടെ സന്ദേശവുമായി നാട്ടുകാര്‍, ദേശീയപാതയില്‍ പറന്നുനടന്ന അഞ്ഞൂറിന്റെ നോട്ടുകള്‍ തിരികെ നല്‍കി; ഉടമയ്ക്ക് മടക്കിക്കിട്ടിയത് 30,500 രൂപ
കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പ് രാവിലെ ആലുവ- എറണാകുളം ദേശീയപാതയില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ ‘പറന്നു നടന്ന’ സംഭവത്തിന് പിന്നിലെ ദുരൂഹത അവസാനിച്ചു. സ്‌കൂട്ടര്‍ യാത്രയ്ക്കിടെ കച്ചവടക്കാരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നാണ് 40,000 രൂപ നഷ്ടമായത്. ചൂര്‍ണിക്കര കമ്പനിപ്പടിയില്‍ റോഡരികില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ പ്രത്യക്ഷപ്പെട്ടതായുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ വാഴക്കാല എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ ഫ്രൂട്ട്സ് കട നടത്തുന്ന പത്തടിപ്പാലം സ്വദേശി അഷ്റഫിന് നിരാശപ്പെടേണ്ടി വന്നില്ല. റോഡില്‍ നിന്ന് കിട്ടിയ പണത്തില്‍ 30,500 രൂപയും അഷ്റഫിന് തിരികെ നല്‍കി നാട്ടുകാര്‍ മാതൃകയായി. ഒരാള്‍ വലിയ തുക അഷ്റഫിന്റെ വീട്ടില്‍ എത്തിച്ച് നന്മ മരിച്ചിട്ടില്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ 14ന് ആലുവ മാര്‍ക്കറ്റില്‍ പോയി മടങ്ങുമ്പോള്‍ കമ്പനിപ്പടിയില്‍ വച്ചാണ് അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്നുപോയത്. കടയില്‍ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. നഷ്ടപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്ത കണ്ടപ്പോഴാണ് അഷ്റഫിന് പണം നഷ്ടമായ സ്ഥലം മനസ്സിലായത്. ഉടന്‍ കമ്പനിപ്പടിയില്‍…
Read More » -
Crime
വിവാഹനിശ്ചയത്തിനും ‘കാക്കിച്ചട്ടൈ’! പ്രതിശ്രുത വരന്റെ സംശയത്തില്‍ ‘വനിതാ എസ്.ഐ’ കുടുങ്ങി
ഹൈദരാബാദ്: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.പി.എഫ്) എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ യുവതി അറസ്റ്റില്‍. തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് നല്‍ഗോണ്ട റെയില്‍വേ പോലീസിന്റെ പിടിയിലായത്. വിവാഹനിശ്ചയത്തിന് യൂണിഫോം ധരിച്ചെത്തിയ യുവതിയേക്കുറിച്ച് പ്രതിശ്രുതവരന് തോന്നിയ സംശയമാണ് ആള്‍മാറാട്ടം പുറത്തറിയാന്‍ കാരണമായത്. തുടര്‍ന്ന് റെയില്‍വേ പോലീസ് ‘ഡ്യൂപ്ലിക്കേറ്റ് എസ്.ഐ.’യെ കൈയോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി യുവതി ആള്‍മാറാട്ടം നടത്തുകയാണെന്നും എസ്.ഐ. യൂണിഫോം ധരിച്ച് ആളുകളെ കബളിപ്പിച്ചതായും പോലീസ് പറഞ്ഞു. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മാളവിക 2018-ല്‍ ആര്‍.പി.എഫിലേക്കുള്ള എസ്.ഐ. റിക്രൂട്ട്മെന്റില്‍ പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ ഇവര്‍ പരാജയപ്പെട്ടു. ഇതിനുപിന്നാലെയാണ് എസ്.ഐ.യായി തിരഞ്ഞെടുക്കപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ആള്‍മാറാട്ടം ആരംഭിച്ചത്. 2023-ലാണ് മാളവിക എസ്.ഐ. യൂണിഫോം ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. കാക്കിയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം എവിടെ പോകുമ്പോഴും യൂണിഫോം ധരിക്കുന്നത് യുവതിയുടെ പതിവായിരുന്നു. കുടുംബ ചടങ്ങുകളിലും ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുമ്പോഴും യാത്രകളിലും മാളവിക എസ്.ഐ. യൂണിഫോമാണ് ധരിച്ചിരുന്നത്. ഇതോടെ യുവതി…
Read More » -
Kerala
കൊടുങ്ങല്ലൂരിൽ 111 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ഒഡിഷയിലെ കഞ്ചാവുതോട്ടത്തില്‍നിന്ന് നിരവധി ചെക്ക്പോസ്റ്റുകള്‍ മറികടന്ന് കടത്തിക്കൊണ്ടുവന്ന 111 കിലോ കഞ്ചാവ് കൊടുങ്ങല്ലൂരില്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അന്തിക്കാട് സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തൃശൂർ റൂറല്‍ ഡാൻസാഫും കൊടുങ്ങല്ലൂർ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷനല്‍ പെർമിറ്റ് ലോറിയില്‍ രഹസ്യ അറയില്‍ പാക്കറ്റുകളായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തത്. ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ മേനോൻ ഷെഡ് പൊയ്യാറവീട്ടില്‍ അനുസല്‍ (29), പുത്തൻപീടിക വള്ളൂർ ആരിവീട്ടില്‍ ശരത്ത് (35) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ച അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ തെക്കേ നടയിലാണ് സംഭവം. ഇടുക്കി രജിസ്ട്രേഷനിലുള്ളതാണ് ലോറി.എറണാകുളം ജില്ലയിലേക്കാണ് കഞ്ചാവ് കൊണ്ടുപോയിരുന്നത്.
Read More » -
Kerala
”സുരേഷ് ഗോപിക്ക് എന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം വേണ്ട; സ്വാഗതം”
തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപിക്ക് എന്നെ കാണാന്‍ ആരുടെയും അനുവാദം വേണ്ടെന്നും എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണു കലാമണ്ഡലം ഗോപി സമൂഹമാധ്യമത്തില്‍ നിലപാട് വ്യക്തമാക്കിയത്. ”സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാം” കലാമണ്ഡലം ഗോപി കുറിപ്പില്‍ വ്യക്തമാക്കി. കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം തേടാന്‍ സുരേഷ് ഗോപി വീട്ടിലേക്കുവരാന്‍ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടര്‍ വിളിച്ചുപറഞ്ഞെന്നും വരേണ്ടെന്നു പറഞ്ഞപ്പോള്‍ ‘ആശാനു പത്മഭൂഷണ്‍ കിട്ടണ്ടേ’ എന്നു ചോദിച്ചെന്നും ഗോപിയുടെ മകന്‍ രഘു ഗുരുകൃപ സമൂഹമാധ്യമത്തില്‍ എഴുതിയത് വന്‍ ചര്‍ച്ചയായിരുന്നു. ‘അങ്ങനെ എനിക്ക് പത്മഭൂഷണ്‍ വേണ്ട’ എന്നു കലാമണ്ഡലം ഗോപി മറുപടി നല്‍കിയെന്നും ആ ഗോപിയല്ല ഈ ഗോപിയെന്നു മനസ്സിലാക്കണമെന്നും രഘു പറഞ്ഞു.…
Read More » -
Kerala
മറക്കല്ലേ,ഈ കുഞ്ഞൻമ്മാരെ;ഇന്ന് ലോക അങ്ങാടിക്കുരുവി ദിനം
നരച്ച തവിട്ട് നിറത്തില്‍ കലപില ശബ്ദവുമായി അങ്ങാടികളിൽക്കൂടി പറക്കുന്ന ഈ കുഞ്ഞന്‍മാരെ നിങ്ങൾ കണ്ടിരിക്കാം . അവരുടെ സ്വന്തം ദിനമാണിന്ന്. അഥവാ ലോക അങ്ങാടിക്കുരുവി ദിനം. നാട്ടിൽനിന്ന് അങ്ങാടികള്‍ ഹൈപ്പർ മാർക്കറ്റുകൾക്ക് വഴി മാറിയപ്പോള്‍ അവക്ക് കൂട് കൂട്ടാനും ഭക്ഷണത്തിനും വകയില്ലാതെയായി.പലചരക്ക് കടകളില്‍നിന്ന് നിലത്തുവീഴുന്ന ധാന്യമണികളായിരുന്നു ഇവയുടെ ആഹാരം. അരിയും മറ്റു സാധനങ്ങളുമെല്ലാം പാക്കറ്റുകളിലേക്ക് ഒതുങ്ങിയതോടെ കുരുവികള്‍ക്ക് ആഹാരം കിട്ടാതായി. നാട്ടിലെങ്ങും ആധുനിക കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്നതോടെ ഇവയ്ക്ക് കൂടുകൂട്ടാനും ഇടം കിട്ടാതെയായി. ജനങ്ങളില്‍ അവബോധം വളര്‍ത്താനായി 2011 മുതല്‍ മാര്‍ച്ച് 20ന് അങ്ങാടിക്കുരുവി ദിനം ആചരിക്കുന്നത്. കീടനാശിനികളുടെ ഉപയോഗം, മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വികിരണങ്ങള്‍, ആവാസവ്യവസ്ഥയുടെ തകര്‍ച്ച എന്നീ പ്രധാന കാരണങ്ങളാലാണ് ഇവരെ അങ്ങാടികളില്‍ നിന്നും അപ്രത്യക്ഷമാക്കുന്നതെന്നാണ് പഠനം.
Read More » -
Kerala
കോട്ടയം അതിരമ്പുഴയിൽ നിന്നും വയോധികനെ കാണാതായതായി പരാതി
കോട്ടയം: അതിരമ്പുഴയിൽ നിന്നും വയോധികനെ കാണാതായതായി പരാതി.അതിരമ്പുഴ നാൽപ്പാത്തിമല കുഴിക്കാട്ടുകുന്നേൽ ജോസഫ് വർക്കി(60) യെ ആണ് കാണാതായത്. ഓർമ്മക്കുറവുള്ള ആളാണ്.കണ്ട് കിട്ടുന്നവർ 7025718778 എന്ന നമ്പറിലോ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു.
Read More »