Month: March 2024

  • India

    കേന്ദ്രത്തിന്റെ സൂര്യഘര്‍ പുരപ്പുറ സോളാർ പദ്ധതിക്ക് ഈടില്ലാതെ വായ്പയും 

    ന്യൂഡൽഹി: രാജ്യത്തെ ഒരുകോടി വീടുകള്‍ക്ക് സോളാര്‍ശോഭയുടെ വെളിച്ചമേകുന്നത് ലക്ഷ്യമിട്ട് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് പി.എം – സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജന. പദ്ധതിയില്‍ അംഗമാകുന്ന വീടുകള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ട സോളാര്‍ പാനല്‍ അടക്കമുള്ള സംവിധാനത്തിന് സബ്‌സിഡി നല്‍കുകയും ചെയ്യും. പരമാവധി 3 കിലോവാട്ട് വരെശേഷിയുള്ള സോളാര്‍ സിസ്റ്റത്തിനാണ് സബ്‌സിഡി ലഭിക്കുക. രണ്ട് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 60 ശതമാനം, രണ്ട് കിലോവാട്ടിന് മുകളില്‍ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 40 ശതമാനവുമാണ് സബ്‌സിഡി ലഭിക്കുക. ഇതുപ്രകാരം 30,000 മുതല്‍ 78,000 രൂപവരെ സബ്‌സിഡി ലഭിക്കും. മൊത്തം 75,000 കോടി രൂപ കേന്ദ്രത്തിന് ചെലവ് വരുന്ന പദ്ധതിയാണിത്. നേടാം ഈടുരഹിത വായ്പയും പദ്ധതിക്കായി ഈടുരഹിത വായ്പയും നിരവധി ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ റിപ്പോനിരക്കായ 6.50 ശതമാനത്തേക്കാള്‍ 0.5 ശതമാനത്തോളം അധികമായിരിക്കും പലിശ; അതായത് 7 ശതമാനം.…

    Read More »
  • NEWS

    ”16 തികയാത്ത പാല്‍ക്കാരന്‍ പയ്യന്‍, ആ കഥ പണ്ട് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കേട്ടതാണ്”

    മലയാള സിനിമയില്‍ ഹിറ്റുകള്‍ സമ്മാനിച്ച ഇരട്ട തിരക്കഥാകൃത്തുക്കളാണ് സച്ചിയും സേതുവും. ചോക്കലേറ്റാണ് ഇരുവരും ഒരുമിച്ച് തിരക്കഥയെഴുതിയ ആദ്യ സിനിമ. തുടര്‍ന്ന് റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങളും ഇരുവരും ഒരുമിച്ച് തിരക്കഥയെഴുതിയ ചിത്രങ്ങളാണ്. 2012ല്‍ ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി . തുടര്‍ന്ന് സേതു മല്ലുസിംഗിന് കഥയെഴുതി. ഐ ലവ് മി, സലാം കാശ്മീര്‍, കസിന്‍സ്, അച്ചായന്‍സ് തുടങ്ങിയ സിനിമകള്‍ക്ക് കഥയെഴുതുകയും ഒരു കുട്ടനാടന്‍ ബ്ലോഗ്, മഹേഷും മാരുതിയും എന്നീ ചിത്രങ്ങള്‍ കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്തു. റണ്‍ ബേബി റണ്‍, ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, ഷെര്‍ലക് ടോംസ്, ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് സച്ചി ഒറ്റയ്ക്ക് തിരക്കഥ ഒരുക്കിയത്. ഇതില്‍ അനാര്‍ക്കലിയും അയ്യപ്പനും കോശിയും സച്ചി തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. അനാര്‍ക്കലിയും അയ്യപ്പനും കോശിയും ഹിറ്റ് ചിത്രങ്ങളായിരുന്നു. അയ്യപ്പനും കോശിയും ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സച്ചിക്ക് മരണാനന്തരമാണ് ലഭിച്ചത്. അയ്യപ്പനും…

    Read More »
  • India

    ബെംഗളൂരില്‍ കേന്ദ്രമന്ത്രിയും എംപിയുമടക്കം 40 പേര്‍ അറസ്‌റ്റിൽ

    ബെംഗളൂരു: കേന്ദ്രമന്ത്രിയും എം.പിയുമടക്കം 40ലധികം പേരെ കസ്റ്റഡിയിയടുത്ത് ബെംഗളൂരു പൊലീസ്. ബാങ്ക് വിളിക്കിടയില്‍ ഹനുമാൻ ചാലിസ പ്ലേ ചെയ്തതിന് ഹിന്ദു കടയുടമ ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച്‌ പ്രതിഷേധിച്ചതിനാണ് ഇവരെ കരുതല്‍ തടങ്കലില്‍ എടുത്തിരിക്കുന്നത്. കേന്ദ്ര കൃഷി-കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ, ബിജെപി എംപി തേജസ്വി സൂര്യ എന്നിവരടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാങ്കിന്റെ സമയത്ത് ഹനുമാൻ ചാലിസ – ഹിന്ദു ഭക്തിഗാനം വച്ചതിന് മാർച്ച്‌ 17ന് കൃഷ്ണ ടെലികോം ഉടമ മുകേഷിനെ മർദിക്കപ്പെട്ടുവെന്നാണ് ബിജെപിയുടെ ആരോപണം.ഇതിനെ തുടർന്ന് നഗറത്ത്‌പേട്ടിലെ ഇടുങ്ങിയ തെരുവുകളില്‍ നിരവധി ഹിന്ദു അനുകൂല സംഘടനകള്‍ പ്രതിഷേധം നടത്തിയത് പ്രദേശത്തെ വ്യാപാരത്തെ ബാധിച്ചിരുന്നു. ഇതോടെയാണ് പൊലീസ് നടപടി. അതേസമയം, മുകേഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

    Read More »
  • Local

    പ്രാര്‍ഥനയില്‍ എപ്പോഴും ഉണ്ടാവും; ഫ്രാന്‍സിസ് ജോര്‍ജിനെ നെറുകയില്‍ തൊട്ടനുഗ്രഹിച്ച് മള്ളിയൂര്‍ തിരുമേനി

    കടുത്തുരുത്തി: മണ്ഡലം പര്യടനം മുന്നേറുമ്പോള്‍ കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജിന് ആവേശോജ്വലമായ സ്വീകരണമാണ് ലഭിക്കുന്നത്. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പൊന്നാട അണിയിച്ച് സ്വീകരിച്ചു. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. പ്രചരണം ഏറ്റവും ഭംഗിയായി നടക്കട്ടെ, പ്രാര്‍ഥനയില്‍ എപ്പോഴുമുണ്ടാകുമെന്നും മള്ളിയൂര്‍ തിരുമേനി പറഞ്ഞു. യാത്ര പറഞ്ഞിറങ്ങിയ എം എല്‍ എ യ്ക്കും സ്ഥാനാര്‍ഥിയ്ക്കും മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും ചേര്‍ന്ന് മള്ളിയൂരിന്റെ നാരായണ ചിന്തകള്‍ എന്ന പുസ്തകം സമ്മാനിച്ചു. പര്യടനത്തിനിടയില്‍ കടുത്തുരുത്തി വലിയപള്ളി വികാരി റവ. ഫാദര്‍ എബ്രഹാം പറമ്പേട്ട്, താഴത്തു പളളി വികാരി റവ.ഫാദര്‍ മാത്യു ചന്ദ്രന്‍ കുന്നേല്‍ എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ആരാധനാ മഠം, മുട്ടുചിറ ഫെറോന പള്ളി, സെന്റ് തെരേസ കാര്‍മലീത്ത കോണ്‍വെന്റ്, വിശുദ്ധ അല്‍ഫോണ്‍സ തീര്‍ഥാടന കേന്ദ്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.…

    Read More »
  • India

    വരുണ്‍ ഗാന്ധിക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചേക്കും; എസ്.പി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചേക്കും. സീറ്റ് നിഷേധിച്ചാല്‍ എസ്.പി ടിക്കറ്റില്‍ വരുണ്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ഷക സമരത്തെ അനുകൂലിച്ചതോടെയാണ് വരുണിന് ബി.ജെ.പി എതിരായത്. വരുണിനെ എസ്.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതില്‍ തന്റെ പാര്‍ട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. പിലിഭിത്ത് സീറ്റില്‍ എസ്പി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 51 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല പ്രധാന സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പിലിഭിത്, സുല്‍ത്താന്‍പൂര്‍, കൈസര്‍ഗഞ്ച്, മെയിന്‍പുരി എന്നീ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ പിലിഭിത്ത് മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് വരുണ്‍ ഗാന്ധി. വരുണിന്റെ അമ്മയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി സുല്‍ത്താന്‍പൂര്‍ ലോക്സഭാ സീറ്റില്‍ നിന്നുള്ള സിറ്റിംഗ് എം.പിയാണ്. മനേകയെ വീണ്ടും മത്സരിപ്പിച്ചേക്കുമെന്നും എന്നാല്‍, വരുണിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യത വളരെ കുറവാണെന്നും സംസ്ഥാന ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു.കേന്ദ്ര സര്‍ക്കാരിനും യുപി സര്‍ക്കാരിനുമെതിരായ വരുണിന്റെ…

    Read More »
  • Crime

    11-കാരിക്ക് നേരേ ലൈംഗികാതിക്രമം; KSEB ഉദ്യോഗസ്ഥനായ രണ്ടാനച്ഛന് 31 വര്‍ഷം തടവ്

    എറണാകുളം: പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ രണ്ടാനച്ഛന് 31 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. വിചാരണ സമയത്ത് ഇരയുടെ അമ്മയും രണ്ട് സഹോദരങ്ങളും കൂറുമാറിയ കേസാണിത്. മറ്റ് സാക്ഷികളുടെ മൊഴിയും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും രേഖകളും കണക്കിലെടുത്ത കോടതി പ്രതിക്ക് 30 കൊല്ലം കഠിന തടവടക്കമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ആര്‍. ജമുന ഹാജരായി. സ്റ്റേഷന്‍ ഓഫീസര്‍ ടി.എ. യൂനസ്, എസ്.ഐ. വി.കെ. ശശികുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സൈനബ, സജനി, വി.എം. രഘുനാഥ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

    Read More »
  • Kerala

    ”സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയം; അശ്ലീല വിഡിയോകള്‍ ഇറക്കുന്നതില്‍ പ്രശസ്തന്‍”

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. വി.ഡി.സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ജയരാജന്‍ ആരോപിച്ചു. അശ്ലീല വിഡിയോ ഇറക്കുന്നതില്‍ സതീശന്‍ പ്രശസ്തനാണ്. സതീശന്റെ നിലവാരത്തിലേക്കു താഴാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി. തൃക്കാക്കരയിലെ സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിനു പിന്നില്‍ സതീശനാണെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു. എല്ലാവരെയും ആക്ഷേപിച്ചു വെള്ളക്കുപ്പായമിട്ടു നടക്കുകയാണ് സതീശന്‍. എന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നില്‍ വി.ഡി. സതീശനാണ്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ പരാതി നല്‍കി. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ചത് സതീശനാണെന്നും ജയരാജന്‍ ആരോപിച്ചു.

    Read More »
  • India

    വീണ്ടും തിരിച്ചടി; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

    ന്യൂഡൽഹി: പൗരത്വ നിയമഭേഗതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്.മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി. പൗരത്വം നിയമഭേഗതി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇരുന്നൂറിലേറെ ഹര്‍ജികള്‍ ഉള്ളതിനാല്‍ മറുപടി തയ്യാറാക്കുന്നതിനായി നാലാഴ്ച സമയം വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി മൂന്നാഴ്ച സമയമാണ് അനുവദിച്ചത്.

    Read More »
  • India

    ഐസ്ക്രീമിന് മുകളില്‍ സ്വയംഭോഗം, പിന്നെ വില്‍പ്പന; യുവാവ് അറസ്റ്റിൽ

    ഐസ്ക്രീമിന് മുകളിൽ സ്വയംഭോഗം നടത്തിയ ശേഷം വിൽപ്പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. രാജസ്ഥാൻ സ്വദേശിയായ കലുറാം കുർബിയ എന്നയാളാണ് പിടിയിലായത്. ചോദ്യംചെയ്യല്‍ തുടരുകയാണ്. കലുറാം ഏറെനാളായി നെക്കൊണ്ടയില്‍പ്രദേശത്ത് വഴിയോരത്ത് ഐസ്ക്രീം വില്‍ക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവർ ഇയാളുടെ സ്ഥിരം ഉപഭോക്താക്കളാണെന്നാണ് സ്ഥലവാസികള്‍ പറയുന്നത്. രണ്ടുദിവസം മുമ്ബാണ് ഇയാളുടെ സ്വയംഭോഗ വീഡിയോ പുറത്തുവന്നത്. മണിക്കൂറുകള്‍ക്കകം ഇത് വൈറലായി. പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോയിലുള്ളത് കലുറാം ആണെന്ന് വ്യക്തമായതോടെ അറസ്റ്റുചെയ്യുകയായിരുന്നു.   കലുറാം വിറ്റ ഐസ്ക്രീമിന്റെ സാമ്ബിള്‍ ഫുഡ് ഇൻസ്‌പെക്ടർ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുക

    Read More »
  • Kerala

    യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

    പാലക്കാട്: യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. വെയില്‍സിലെ അബര്‍ഹവാനിയിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശി രാജേഷ് ഉത്തമരാജ് (51) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ രാജേഷ് തന്റെ കയ്യില്‍ കെട്ടിയിരുന്ന വാച്ചില്‍ എമര്‍ജന്‍സി പിന്‍ അമര്‍ത്തിയാണ് താമസ സ്ഥലത്തേക്ക് ആംബുലന്‍സ് ടീമിന്റെ സഹായം തേടിയത്. എന്നാല്‍ ആംബുലന്‍സ് ടീം എത്തിയപ്പോള്‍ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാകാം മരണത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. നോര്‍ത്ത് വെയില്‍സില്‍ തന്നെ ഒരു സ്വകാര്യ കെയര്‍ ഹോമില്‍ നഴ്‌സായ സ്വപ്ന ജോസാണ് ഭാര്യ. കോളജ് വിദ്യാര്‍ഥിയായ മാര്‍ട്ടിന്‍ രാജേഷ് (15), പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ലിവി രാജേഷ് (13) എന്നിവരാണ് മക്കള്‍.

    Read More »
Back to top button
error: