അനുഭവിച്ച വിഷമം ഒരു സോറി കൊണ്ട് തീരില്ല; മോശം കമന്റിട്ടയാളെ കോടതി കയറ്റി മഞ്ജു പത്രോസ്
“വെറുതെ അല്ല ഭാര്യ” എന്ന റയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലേക്കും പിന്നീട് ബിഗ് സ്‌ക്രീനിലേക്കും എത്തിയ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ലഭാര്യ എന്ന പരിപാടിയില്‍ ഭര്‍ത്താവ് സുനിച്ചനൊപ്പമായിരുന്നു മഞ്ജു എത്തിയത്. എന്നാല്‍ പരിപാടിയില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും പരിപാടിയിലൂടെ തന്റെ കരിയര്‍ എന്താണെന്ന് മനസിലാക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും മഞ്ജുവിന് സാധിച്ചു.
മറിമായം എന്ന പരിപാടിയിലൂടെയായിരുന്നു തുടക്കം. ഇതിന് പിന്നാലെ ചില സിനിമകളിലും വേഷമിട്ടു. തുടര്‍ന്ന് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് വലിയ വഴിത്തിരിവായിരുന്നു. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനിടെ മഞ്ജു പത്രോസ് വിവാദത്തിലും പെട്ടിരുന്നു. ഫുക്രുവിനെ കെട്ടിപ്പിടിച്ചതും ഉമ്മ വെച്ചതും മറ്റൊരു രീതിയില്‍ പ്രചരിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു. മഞ്ജുവിനെ അമ്മയെ പോലെയാണ് കരുതുന്നതെന്ന് ഫുക്രുവും ആ സമയത്ത് പറഞ്ഞിരുന്നു.
‘അളിയന്‍സ് എന്ന് പറയുന്ന കൗമുദി ടിവിയില്‍ ചെയ്യുന്ന പരിപാടി ആറ് വര്‍ഷമായി ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നതാണ്. അതിന്റെ അടിയില്‍ ഒരാള്‍ വന്ന് 2020ല്‍ വളരെ മോശമായി കമന്റ് ചെയ്തു. ഒരു സ്ത്രീയോട് പറയാന്‍ പറ്റാത്ത വിധത്തിലുള്ള കമന്റ് ഇട്ടു. അത് ഞാന്‍ സ്റ്റേഷനില്‍ പോയി പരാതിപ്പെട്ടു. അതിന്റെ ഹിയറിംഗ് ആയിരുന്നു ഇന്ന്,’ മഞ്ജു പത്രോസ് പറഞ്ഞു.
സാധാരണ ഗതിയില്‍ ഒത്തിരി കമന്റ് വരും. നിങ്ങളുടെ അഭിനയം പോര, കൊള്ളില്ല, നിങ്ങള്‍ അത് ചെയ്തത് ശരിയായില്ല എന്നൊക്കെ പറയുന്നത് പാര്‍ട്ട് ഓഫ് ദ ഗെയിം ആണ്. പക്ഷെ ഇത് ബോഡി ഷെയിമിംഗും അല്ല. എനിക്ക് അത് പറയാന്‍ ബുദ്ധിമുട്ടാണ്. ആരും കോംപ്രമൈസ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ഇപ്പോള്‍ കേസ് വിളിപ്പിച്ചപ്പോള്‍ ആണ് കോംപ്രമൈസ് ചെയ്തൂടെ എന്ന് ചോദിച്ചത്. പക്ഷെ ചെയ്യില്ല എന്ന് പറയുക തന്നെയായിരുന്നു എന്നും മഞ്ജു പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ എന്തും എഴുതാം എന്നൊരു ധാരണ നമുക്ക് ഉണ്ട്. ഫേക്ക് ഐഡി ഉണ്ടാക്കിയാല്‍ മതി എന്തും എഴുതാമെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഒരു ഫോണിന്റെയോ കംപ്യൂട്ടറിന്റെയോ മുന്നില്‍ ഇരുന്നായിരിക്കും ഇത് ചെയ്യുന്നത്. വായുവില്‍ അല്ല ചെയ്യുന്നത്. ഇതിനൊക്കെ ഏതെങ്കിലും വിധത്തില്‍ നമ്മള്‍ പിടിക്കപ്പെടും. പൊലീസ് ആളെ പിടിച്ച് കഴിഞ്ഞ് അത് പ്രശ്നമായി കഴിഞ്ഞപ്പോള്‍ ഇയാള്‍ തനിക്ക് മെസെഞ്ചര്‍ വഴി സോറി പറഞ്ഞ് മെസേജ് ചെയ്തിരുന്നു.
പക്ഷെ അത് ഒരു വാലിഡ് ആയിട്ടുള്ള കാര്യമല്ല. ഞാന്‍ അനുഭവിച്ച വിഷമവും ഫ്രസ്ട്രേഷനും ഒന്നും ഒരു സോറി കൊണ്ട് തീരില്ല. തനിക്ക് അയാളെ വ്യക്തിപരമായി ദ്രോഹിക്കണമെന്നോ കുഴിയില്‍ ചാടിക്കണമെന്നോ ഒന്നും ഇല്ല. അയാള്‍ ചെയ്ത തെറ്റിന് തക്കതായ ശിക്ഷ ലഭിക്കണം. ആരും ഇതൊന്നും സഹിച്ച് നില്‍ക്കേണ്ട കാര്യമില്ല. എന്റെ സ്വഭാവത്തിനെയോ വ്യക്തിപരമായി മോശമാക്കുന്ന രീതിയിലോ വളരെ മോശമായി തന്നോട് അങ്ങനെ ചെയ്യാന്‍ പാടില്ല എന്നും മഞ്ജു പറയുന്നു.
ബിഗ്ബോസ് 2019ല്‍ കഴിഞ്ഞു. അതിന്റെ ഒരു പ്രശ്നം കൂടി ഉള്ളതുകൊണ്ടായിരിക്കും ഇങ്ങനെ ഒരു കമന്റ് വന്നത്. ബിഗ് ബോസ് ഒരു റിയാലിറ്റി ഷോയാണ്. മൂന്ന് മാസം കഴിയുമ്പോള്‍ അതിന്റെ ഒരു ഓളം കഴിയും. പക്ഷെ ആ ഷോ കണ്ട് രക്തം തിളച്ചവര്‍ക്ക് അവര്‍ ചെയ്ത തെറ്റ് മാത്രം അവിടെ കിടക്കും. അതില്‍ പങ്കെടുത്തവര്‍ ഒക്കെ അവരവരുടെ ജോലിയും നോക്കി പോകും. ഞാനുള്‍പ്പെടെ. എനിക്ക് വേണ്ടി അന്ന് നിന്നവര്‍ പോലും ആരെയും പോയി തെറി പറയാന്‍ പാടില്ല എന്നും മഞ്ജു പറയുന്നു.