KeralaNEWS

പത്തനംതിട്ട കൈപ്പട്ടൂരില്‍ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: കൈപ്പട്ടൂരില്‍ വീടിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോപാലകൃഷ്ണ(51)നാണ് മരിച്ചത്. രാവിലെ സമീപത്ത് താമസിക്കുന്ന ഗോപാലകൃഷ്ണന്റെ സഹോദരനാണ് സംഭവം ആദ്യം കണ്ടത്.

തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Signature-ad

നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പരിശോധന നടക്കുകയാണെന്നും പോലീസ് പറഞ്ഞു. സ്ഥലത്ത് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Back to top button
error: