IndiaNEWS

ട്രെയിനിൽ കുഞ്ഞിന് ജൻമം നല്‍കി യുവതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സീല്‍ദായില്‍ നിന്ന് ന്യൂ അലിപുർദുവാറിലേക്ക് സഞ്ചരിച്ച പാടതിക് എക്സ്പ്രസില്‍ കുഞ്ഞിന് ജൻമം നല്‍കി യുവതി.

യാത്രക്കിടെ പ്രസവ വേദനയനുഭവപ്പെട്ട യുവതിക്ക് ട്രെയിൻ ജീവനക്കാരും യാത്രക്കാരും പരിചരണം നല്‍കുകയായിരുന്നു. ട്രെയിനിലെ ജനറല്‍ കമ്ബാർട്മെന്റ് ഉടൻ തന്നെ പ്രസവ മുറിയാക്കി മാറ്റി. തുടർന്ന് യുവതി പെണ്‍കുഞ്ഞിന് ജൻമം നല്‍കി. പ്രസവിച്ച ഉടനെ രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതർ അറിയിച്ചു.

Signature-ad

ട്രെയിൻ മാള്‍ഡയിലെത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദനയനുഭവപ്പെട്ടത്. ട്രെയിൻ ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച്‌ ജില്ല റെയില്‍വേ ആശുപത്രിയിലെ ജീവനക്കാരും ഉടൻ സ്ഥലത്തെത്തി.

ആന്ധ്രപ്രദേശിലെ അനക്കപല്ലെ ജില്ലയിലും സമാനരീതിയില്‍ ട്രെയിനില്‍ പ്രസവം നടന്നിരുന്നു. ഡോക്ടറായ സ്വാതി റെഡ്ഡിയാണ് ഈ വിവരം അറിയിച്ചത്.ഏതാനും വർഷങ്ങൾക്ക് മുൻപ് കേരള എക്സ്പ്രസിലും ഇങ്ങനെയൊരു സംഭവം നടന്നിരുന്നു.ആന്ധ്രപ്രദേശിലെ തന്നെ വാറംഗലിലായിരുന്നു അത്.കുഞ്ഞിന് ‘കേരള’ എന്ന പേരും അന്ന് ട്രെയിൻ യാത്രക്കാർ ചേർന്ന് കുട്ടിക്ക് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: