KeralaNEWS

മറക്കല്ലേ,ഈ‌ കുഞ്ഞൻമ്മാരെ;ഇന്ന് ലോക അങ്ങാടിക്കുരുവി ദിനം

രച്ച തവിട്ട് നിറത്തില്‍ കലപില ശബ്ദവുമായി അങ്ങാടികളിൽക്കൂടി പറക്കുന്ന ഈ കുഞ്ഞന്‍മാരെ നിങ്ങൾ കണ്ടിരിക്കാം . അവരുടെ സ്വന്തം ദിനമാണിന്ന്. അഥവാ ലോക അങ്ങാടിക്കുരുവി ദിനം.
നാട്ടിൽനിന്ന് അങ്ങാടികള്‍  ഹൈപ്പർ മാർക്കറ്റുകൾക്ക് വഴി മാറിയപ്പോള്‍ അവക്ക് കൂട് കൂട്ടാനും ഭക്ഷണത്തിനും വകയില്ലാതെയായി.പലചരക്ക് കടകളില്‍നിന്ന് നിലത്തുവീഴുന്ന ധാന്യമണികളായിരുന്നു ഇവയുടെ ആഹാരം. അരിയും മറ്റു സാധനങ്ങളുമെല്ലാം പാക്കറ്റുകളിലേക്ക് ഒതുങ്ങിയതോടെ കുരുവികള്‍ക്ക് ആഹാരം കിട്ടാതായി. നാട്ടിലെങ്ങും ആധുനിക കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്നതോടെ ഇവയ്ക്ക്  കൂടുകൂട്ടാനും ഇടം കിട്ടാതെയായി.
ജനങ്ങളില്‍ അവബോധം വളര്‍ത്താനായി 2011 മുതല്‍ മാര്‍ച്ച് 20ന് അങ്ങാടിക്കുരുവി ദിനം ആചരിക്കുന്നത്. കീടനാശിനികളുടെ ഉപയോഗം, മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വികിരണങ്ങള്‍, ആവാസവ്യവസ്ഥയുടെ തകര്‍ച്ച എന്നീ പ്രധാന കാരണങ്ങളാലാണ് ഇവരെ അങ്ങാടികളില്‍ നിന്നും അപ്രത്യക്ഷമാക്കുന്നതെന്നാണ് പഠനം.

Back to top button
error: