Month: March 2024
-
Kerala
ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് മരിച്ച അനന്തുവിന് കണ്ണീരോടെ വിട, കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
വിഴിഞ്ഞം തുറമുഖത്തേക്കു പോയ ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തില്‍ മരിച്ച ബി.ഡി.എസ് വിദ്യാര്‍ത്ഥി അനന്തുവിന് നാട് കണ്ണീരോടെ വിട ചൊല്ലി. വീട്ടിലും കോളജിലും പൊതുദര്‍ശനത്തിന് വച്ചശേഷം അനന്തുവിന്റെ മൃതദേഹം മുട്ടത്തറയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഒരു നാട് മുഴുവന്‍ അനന്തുവിന് അവസാന യാത്രാമൊഴി ചൊല്ലാനെത്തി. അനന്തുവിന്റെ അമ്മയേയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ നാട് വിങ്ങി. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് മുത്തച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് അനന്തു കോളജിലേക്ക് യാത്ര തിരിച്ചത്. ഇതിനിടെയാണ് അപകടമുണ്ടായത്. പ്രവാസിയായ അജികുമാര്‍ മകന്റെ മരണവിവരം അറിഞ്ഞ് പുലര്‍ച്ചയോടെ നാട്ടിലെത്തി. നെയ്യാറ്റിന്‍കര നിംസ് ഡെന്റല്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് അനന്തു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിഴിഞ്ഞത്ത് അനന്തുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » -
NEWS
ഗുണ്ടാത്തലവന്‍ ഛോട്ടാ രാജന്റെ അനുയായി ലഖന്‍ ഭയ്യയെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെ, മുംബൈ പൊലീസിലെ എൻകൗണ്ടർ വിദഗ്ധന്‍ പ്രദീപ് ശര്‍മയ്ക്ക് ഈ കേസിൽ ജീവപര്യന്തം തടവുശിക്ഷ
ഇന്‍ഡ്യയില്‍ ആദ്യമായി ഏറ്റുമുട്ടല്‍ കേസില്‍ ഒരു പൊലീസ് ഓഫീസര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. മുംബൈ പൊലീസിലെ എൻകൗണ്ടർ വിദഗ്ധൻ പ്രദീപ് ശര്‍മയ്ക്കാണ് ബോംബെ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഗുണ്ടാത്തലവന്‍ ഛോട്ടാ രാജന്റെ സംഘത്തിലെ ലഖന്‍ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് കോടതി നടപടി. 2006 നവംബര്‍ 11 നാണ് ലഖന്‍ ഭയ്യയെയും സുഹൃത്ത് അനില്‍ ഭേഡയെയും വാഷിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. അഞ്ച് ബുളറ്റുകളാണ് ഇവരുടെ ശരീരത്തില്‍ തറച്ചത്. വെര്‍സോവയിലെ പാര്‍ക്കില്‍ വച്ച് ഏറ്റുമുട്ടല്‍ നടന്നുവെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതി, 12 പൊലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷ ശരിവയ്ക്കുകയായിരുന്നു. നേരത്തെ ഈ കേസില്‍ കീഴ് കോടതി പ്രദീപ് ശര്‍മയെ വെറുതേ വിട്ടിരുന്നു. 2013ലാണ് സെഷന്‍സ് കോടതി ഇയാളെ വെറുതെവിട്ടത്. എന്നാല്‍ കീഴ്‌കോടതിക്ക് തെറ്റുപറ്റിയെന്ന് വ്യക്തമാക്കിയാണ് ബോംബെ ഹൈക്കോടതി ഇപ്പോള്‍ ശര്‍മയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. യൂണിഫോമിട്ട് കുറ്റവാളികളായി പ്രവര്‍ത്തിക്കാന്‍ നിയമപാലകര്‍ക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി…
Read More » -
Crime
ഞെട്ടൽ: രണ്ട് സഹോദരങ്ങളെ കൊലപ്പെടുത്തി രക്തം കുടിച്ചു, മൂന്നാമത്തെ കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ഉത്തർപ്രദേശിലെ ബദൗണിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരങ്ങളെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നു. മൂന്നാമത്തെ സഹോദരൻ ഗുരുതരമായി പരുക്കേൽക്കേറ്റ് തലനാരിഴക്കാണ് രക്ഷപെട്ടത്. ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി സാജിദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, അതേസമയം മറ്റൊരു പ്രതി ജാവേദിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 14 വയസുള്ള ആയുഷ്, 6 വയസുകാരൻ ഹണി എന്നിവരാണ് മരിച്ചത്. പ്രതികളായ സാജിദും ജാവേദും മരിച്ച കൂട്ടികളുടെ വീടിന് മുമ്പിൽ സലൂൺ നടത്തുകയായിരുന്നു മാർച്ച് 19നാണ് ആയുഷ്, ഹണി എന്നീ രണ്ട് സഹോദരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടത്. സാജിദും ജാവേദും ചേർന്ന് ക്രൂരമായി കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടി ഇപ്പോൾ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുന്നു. മൃഗീയമായ ഈ കൊലപാതകത്തെ തുടർന്ന് ഹിന്ദുസംഘടനാ പ്രവർത്തകരും ഇരകളുടെ ബന്ധുക്കളും പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. കുട്ടികളുടെ കഴുത്ത് അറുത്ത ശേഷം അവരുടെ രക്തം പ്രതികളായ സാജിദും ജാവേദും കുടിക്കുക പോലുമുണ്ടായി എന്ന് ബന്ധുക്കളെ ഉദ്ധരിച്ച്…
Read More » -
Kerala
സിപിഎം മുന്‍ എംഎല്‍എ ബിജെപിയിലേക്കെന്ന് സൂചന; രാജേന്ദ്രന്‍ വന്നത് തൊഴിലാളി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് ജാവഡേക്കര്‍
ന്യൂഡല്‍ഹി: സിപിഎമ്മിന്റെ ദേവികുളത്തെ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി രാജേന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി സംസ്ഥാന നേതാക്കള്‍ രാജേന്ദ്രനെ കണ്ടതിന് പിന്നാലെയായിരുന്നു അഭ്യൂഹങ്ങള്‍. പിന്നാലെ അനുയയത്തിന് സിപിഎം നേതാക്കളുടെ ശ്രമങ്ങളുണ്ടായി. ഇതേ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പങ്കെടുക്കുകയും സിപിഎമ്മിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് ശേഷം തികച്ചും നാടകീയമായാണ് അദ്ദേഹം ബുധനാഴ്ച ഡല്‍ഹിയിലെത്തിയതും ബിജെപി നേതാക്കളെ കണ്ടതും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ഥിയായിരുന്ന എ.രാജക്കെതിരേ പ്രവര്‍ത്തിച്ചു എന്ന പേരിലായിരുന്നു രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും തന്നെ സംബന്ധിച്ച വിഷയങ്ങള്‍ സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താന്‍ പാര്‍ട്ടിക്ക് സമയം ലഭിച്ചിരുന്നുമായിരുന്നു രാജേന്ദ്രന്റെ പ്രതികരണം. ചതിയന്മാരായ ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ മനസ്സനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണ്…
Read More » -
Kerala
തിരുവനന്തപുരത്തെ ലീഡറുടെ വിശ്വസ്തന്‍; നഗരസഭാ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍ നായര്‍ ബിജെപിയില്‍
തിരുവനന്തപുരം: ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തനും മുന്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന്‍ നായര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി. പദ്മജ വേണുഗോപാലിന് ശേഷം തമ്പാനൂര്‍ സതീഷ് ഉള്‍പ്പടെ തിരുവനന്തപുരത്തെ നിരവധി പ്രാദേശിക കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയിരുന്നു. ബിജെപി മുന്‍ അധ്യക്ഷന്‍ പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് മഹേശ്വരന്‍ നായര്‍ അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം നഗരസഭാ മുന്‍ പ്രതിപക്ഷ നേതാവാണ് മഹേശ്വരന്‍നായര്‍. ഏറെക്കാലം കെ കരുണാകരന്റെ തലസ്ഥാനത്തെ അടുത്ത അനുയായിരുന്നു ഇദ്ദേഹം. തനിക്ക് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തുന്നത്.
Read More » -
Crime
പെണ്‍കുട്ടിയെ ആക്രമിച്ചത് തടഞ്ഞ പൊലീസുകാരിക്ക് ക്രൂരമര്‍ദനം; ആശുപത്രിയില്‍ നഴ്‌സിന്റെ മുഖത്ത് ചവിട്ടിയും എസ്.ഐയുടെ കരണത്തടിച്ചും കുടിയന്റെ പരാക്രമം
എറണാകുളം: തൃപ്പൂണിത്തുറയില്‍ ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ക്കു മദ്യപന്റെ ക്രൂര മര്‍ദനം. കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നഴ്‌സിന്റെ മുഖത്തു ചവിട്ടി. സമീപത്തുണ്ടായിരുന്ന എസ്‌ഐയെയും അടിച്ചു. സംഭവത്തില്‍ കുരീക്കാട് പാത്രയില്‍ പി.എസ്. മാധവനെ (64) ഹില്‍പാലസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹില്‍പാലസ് സ്റ്റേഷനിലെ സിപിഒ കടുത്തുരുത്തി ഞാറക്കാലയില്‍ എന്‍.കെ. റെജിമോള്‍ (42), താലൂക്ക് ആശുപത്രി നഴ്‌സിങ് ഓഫിസര്‍ എരൂര്‍ യശോറാം നഗര്‍ അര്‍ജുന്‍ നിവാസില്‍ ജി. ദിവ്യ (35) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ട് 5.30നു കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിനു സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സിലായിരുന്നു ആദ്യ സംഭവം. മദ്യപിച്ച് വെളിവില്ലാതെ അസഭ്യം പറഞ്ഞു നടന്ന മാധവന്‍ ബസ് സ്റ്റോപ്പിന് സമീപം നിന്ന പെണ്‍കുട്ടികളോട് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നു റെജിമോള്‍ പറഞ്ഞു. ഷോപ്പിങ് കോംപ്ലക്‌സിലേക്കു ഓടിക്കയറിയ ഒരു പെണ്‍കുട്ടിയെ പ്രതി കടന്നുപിടിക്കുകയും ചെയ്തു. ഈ കുട്ടിയുടെ കരച്ചില്‍ കേട്ടാണു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍…
Read More » -
Crime
രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോ മോര്‍ഫ് ചെയ്തത്; ഇ.പിയുടെ ഭാര്യയുടെ പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്
കണ്ണൂര്‍: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറുമായി എല്‍.ഡി.എഫ് കണ്‍വീര്‍ ഇ.പി ജയരാജന് ബിസിനസ് ബന്ധം ആരോപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. ഇ പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയുടെ പരാതിയില്‍ തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ വളപട്ടണം പോലീസാണ് കേസെടുത്തത്. രാജീവ് ചന്ദ്രശേഖരനൊപ്പം ഇ.പി ജയരാജന്റെ ഭാര്യ ഇരിക്കുന്നതായി ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതി. വ്യാജരേഖ ചമയ്ക്കല്‍ കലാപ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ.പി ജയരാജന്‍ രംഗത്തെത്തി. അശ്ലീല വീഡിയോ ഇറക്കുന്നതിന് പ്രശസ്തനാണ് വി.ഡി സതീശന്‍.വൃത്തികെട്ട രാഷ്ട്രീയമാണ് വി.ഡി സതീശന്റേത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്.ഒരു ഫോട്ടോയില്‍ തന്റെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിന്റെ തല വെച്ച് പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്.എറണാകുളത്തെ നേതാവിനെയും ഉപയോഗപ്പെടുത്തിയാണ് വ്യാജ നിര്‍മിതി. ഇപ്പോള്‍ ഏതോ ഒരു ഫോട്ടോയുമായി വന്ന് തെളിവുണ്ട് എന്ന്…
Read More » -
Crime
ഡോ. ഷഹ്‌നയുടെ ആത്മഹത്യ: റുവൈസിന് പഠനം തുടരാനാകില്ല
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഡോ.ഷഹ്‌ന ആത്മഹത്യ ചെയ്ത കേസില്‍, പ്രതി ഡോ.ഇ.എ.റുവൈസിന് തിരിച്ചടി. റുവൈസിന് പഠനം തുടരാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. റുവൈസ് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്‌ന ആത്മഹത്യ ചെയ്‌തെന്നാണ് കേസ് കേസില്‍ നേരത്തെ ജാമ്യം ലഭിച്ച റുവൈസ്, പഠനം തുടരാന്‍ അനുവദിക്കണമെന്നും അതിന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പഠനം വിലക്കിയ ആരോഗ്യസര്‍വകലാശാല ഉത്തരവ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് സ്റ്റേ ചെയ്തു. ഈ ഉത്തരവിനെതിരെ പ്രിന്‍സിപ്പല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ചിന്റേത് ഇടക്കാല ഉത്തരവാണെങ്കിലും ഫലത്തില്‍ കേസ് തന്നെ അവസാനിക്കുന്ന സ്ഥിതിയാണ് അതുണ്ടാക്കുന്നത് എന്ന് കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കുന്നതും അച്ചടക്ക നടപടിയായി…
Read More » -
Kerala
‘അംഗത്വം രാജി വയ്ക്കാതെ എം.പിമാരും എം.എൽ.എമാരും മത്സരിക്കുന്നതു തടയണ’മെന്ന് ഹര്‍ജി: ഹർജിക്കാരനെ എടുത്തുടുത്ത് ഹൈക്കോടതി
നിയമ നിര്‍മാണസഭാംഗങ്ങള്‍ അംഗത്വം രാജിവെയ്ക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. 25,000 രൂപ പിഴയടക്കേണ്ടി വരുമെന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് അഡ്വ. ബി എ ആളൂര്‍ പൊതുതാല്‍പ്പര്യ ഹര്‍ജി പിന്‍വലിച്ചത്. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ഹൈക്കോടതിയെ അല്ല സമീപിക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. നിയമസഭാ സാമാജികരും രാജ്യസഭാ സിറ്റിങ് അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ തല്‍സ്ഥാനങ്ങള്‍ രാജി വയ്ക്കാതെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എതിരെയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. കേരളത്തില്‍ മാത്രം കേന്ദ്ര സഹമന്ത്രി ഉള്‍പ്പടെ ഏഴ് പേര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാതെ മത്സരിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം കവരുന്നതാണ് ഈ രീതിയെന്നും ഹര്‍ജിക്കാരനായ കെ.ഒ ജോണി വാദിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ലോക്സഭ തെഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ഏഴ് പേരാണ് മത്സരിക്കുന്നത്. ഒരു വോട്ടര്‍ എന്ന നിലയിലും നികുതി ദായകനെന്ന നിലയിലും തന്റെയും സഹ പൗരന്‍മാരുടേയും അവകാശങ്ങളെ കവര്‍ന്നെടുക്കലാണ്…
Read More » -
Local
വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകനായി തോമസ് ചാഴികാടന്‍ എംപി
ഉഴവൂര്‍: വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച് തോമസ് ചാഴികാടന്‍ എംപി. ബൈക്ക് അപകടത്തില്‍ സാരമായി പരുക്കേറ്റ ഉഴവൂര്‍ സ്വദേശി ജോസ്‌മോന്‍ തോമസി (27 )നെയാണ് തോമസ് ചാഴികാടന്‍ എംപി തന്റെ വാഹനത്തില്‍ ഉഴവൂര്‍ കെ ആര്‍ നാരായണന്‍ സ്മാരക ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുറിച്ചിത്താനം സെന്റ്. തോമസ് പള്ളിക്ക് സമീപമായിരുന്നു അപകടം. ജോസ്‌മോന്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടം കണ്ട് കോട്ടയത്തേക്ക് പോകുകയായിരുന്ന എംപി ഉടന്‍ അവിടെ ഇറങ്ങി ജോസ് മോനെ വാഹനത്തില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലും എത്തിച്ചു. ജോസ്‌മോന്റെ ഇടത്തെ കൈയ്ക്ക് പൊട്ടലുണ്ട്. വിദഗ്ദ ചികിത്സയ്ക്കായി യുവാവിനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞ് കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു എംപി.
Read More »