KeralaNEWS

കൊടുങ്ങല്ലൂരിൽ 111 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ഒഡിഷയിലെ കഞ്ചാവുതോട്ടത്തില്‍നിന്ന് നിരവധി ചെക്ക്പോസ്റ്റുകള്‍ മറികടന്ന് കടത്തിക്കൊണ്ടുവന്ന 111 കിലോ കഞ്ചാവ് കൊടുങ്ങല്ലൂരില്‍ പൊലീസ് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് അന്തിക്കാട് സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.

തൃശൂർ റൂറല്‍ ഡാൻസാഫും കൊടുങ്ങല്ലൂർ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷനല്‍ പെർമിറ്റ് ലോറിയില്‍ രഹസ്യ അറയില്‍ പാക്കറ്റുകളായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തത്.

Signature-ad

ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ മേനോൻ ഷെഡ് പൊയ്യാറവീട്ടില്‍ അനുസല്‍ (29), പുത്തൻപീടിക വള്ളൂർ ആരിവീട്ടില്‍ ശരത്ത് (35) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ച അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ തെക്കേ നടയിലാണ് സംഭവം.

ഇടുക്കി രജിസ്ട്രേഷനിലുള്ളതാണ് ലോറി.എറണാകുളം ജില്ലയിലേക്കാണ് കഞ്ചാവ് കൊണ്ടുപോയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: