LocalNEWS

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകനായി തോമസ് ചാഴികാടന്‍ എംപി

ഉഴവൂര്‍: വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച് തോമസ് ചാഴികാടന്‍ എംപി. ബൈക്ക് അപകടത്തില്‍ സാരമായി പരുക്കേറ്റ ഉഴവൂര്‍ സ്വദേശി ജോസ്‌മോന്‍ തോമസി (27 )നെയാണ് തോമസ് ചാഴികാടന്‍ എംപി തന്റെ വാഹനത്തില്‍ ഉഴവൂര്‍ കെ ആര്‍ നാരായണന്‍ സ്മാരക ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുറിച്ചിത്താനം സെന്റ്. തോമസ് പള്ളിക്ക് സമീപമായിരുന്നു അപകടം. ജോസ്‌മോന്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിച്ച് മറിയുകയായിരുന്നു.

അപകടം കണ്ട് കോട്ടയത്തേക്ക് പോകുകയായിരുന്ന എംപി ഉടന്‍ അവിടെ ഇറങ്ങി ജോസ് മോനെ വാഹനത്തില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലും എത്തിച്ചു. ജോസ്‌മോന്റെ ഇടത്തെ കൈയ്ക്ക് പൊട്ടലുണ്ട്. വിദഗ്ദ ചികിത്സയ്ക്കായി യുവാവിനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞ് കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു എംപി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: