കണ്ണൂര്‍: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറുമായി എല്‍.ഡി.എഫ് കണ്‍വീര്‍ ഇ.പി ജയരാജന് ബിസിനസ് ബന്ധം ആരോപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. ഇ പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയുടെ പരാതിയില്‍ തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ വളപട്ടണം പോലീസാണ് കേസെടുത്തത്.
രാജീവ് ചന്ദ്രശേഖരനൊപ്പം ഇ.പി ജയരാജന്റെ ഭാര്യ ഇരിക്കുന്നതായി ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതി. വ്യാജരേഖ ചമയ്ക്കല്‍ കലാപ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ.പി ജയരാജന്‍ രംഗത്തെത്തി. അശ്ലീല വീഡിയോ ഇറക്കുന്നതിന് പ്രശസ്തനാണ് വി.ഡി സതീശന്‍.വൃത്തികെട്ട രാഷ്ട്രീയമാണ് വി.ഡി സതീശന്റേത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്.ഒരു ഫോട്ടോയില്‍ തന്റെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിന്റെ തല വെച്ച് പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്.എറണാകുളത്തെ നേതാവിനെയും ഉപയോഗപ്പെടുത്തിയാണ് വ്യാജ നിര്‍മിതി.
ഇപ്പോള്‍ ഏതോ ഒരു ഫോട്ടോയുമായി വന്ന് തെളിവുണ്ട് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.രാജീവ് ചന്ദ്രശേഖറിനൊപ്പം ത്രിപുരയിലെ വനിതാ ബിജെപി നേതാവ് ഇരിക്കുന്ന സ്ഥാനത്ത് തന്റെ ഭാര്യയുടെ തലവെട്ടി സതീശന്‍ പ്രചരിപ്പിക്കുന്നവെന്നും ഇ.പി. ഈ വൃത്തികെട്ട രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ എല്ലാ നല്ലവരായ മനുഷ്യര്‍ക്കും കഴിയണം.ഫോട്ടോ പ്രചരിക്കുന്നതില്‍ തന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ഫോട്ടോ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.