Month: March 2024

  • India

    ഉത്തർപ്രദേശിലെ വനിതാ ഡോക്ടറെ  പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ; ഭാര്യ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്ഥാനം രാജിവെച്ചു

    ഗാസിയാബാദ്: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് കൂടിയായ ബിജെപി നേതാവ് അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ വനിതാ ഡോക്ടറുടെ പരാതിയില്‍ സുനില്‍ (42) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ സ്ഥലത്തെ പ്രാദേശിക ബിജെപി നേതാവാണ്. വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ മാതാവുമായ വനിതാ ഡോക്ടറെയാണ് സുനിൽ പീഡിപ്പിച്ചത്. ഇയാളും വിവാഹിതനാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇയാളുടെ ഭാര്യ. സുനിലും വനിതാ ഡോക്ടറും തമ്മില്‍ ഇതിനിടെ പ്രണയത്തിലാകുകയും പിന്നീട് നിരവധി തവണ ഡോക്ടറുടെ വീട്ടിലും ക്ലിനിക്കിലും വച്ച്‌ ഇരുവരും തമ്മിൽ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ഇയാൾ ചിത്രീകരിച്ചിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കി സാമ്ബത്തികമായും ചൂഷണം ചെയ്തിരുന്നുവെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.  ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സാമ്ബത്തിക ചൂഷണം തുടർന്നുവെന്നും ഇക്കഴിഞ്ഞ ശനിയാഴ്ച തന്റെ ഫ്‌ളാറ്റില്‍ അതിക്രമിച്ച്‌…

    Read More »
  • Kerala

    രാഷ്ട്രീയ പാര്‍ട്ടികളുടെ വക സൗജന്യ റീചാര്‍ജ്;  മുന്നറിയിപ്പുമായി പോലീസ്

    രാഷ്ട്രീയ പാർട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്തു നല്‍കുമെന്നു പ്രചരിപ്പിച്ച്‌ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആണ് ഇത്തരത്തിലൊരു പ്രചാരണം നടക്കുന്നതെന്ന് കേരള പൊലീസ് പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ പാർട്ടികള്‍ സൗജന്യമായി മൂന്നു മാസം ദൈർഘ്യമുള്ള പ്ലാനില്‍ മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാർജ് സ്ക്രാച്ച്‌ കാർഡുകള്‍ എന്ന പേരിലാണു ലിങ്കുകള്‍ പ്രചരിക്കുന്നത് എന്നും പോസ്റ്റില്‍ പറയുന്നു.   ‘ഫ്രീ റീചാർജ് യോജന’ തുടങ്ങിയ പേരിലുള്ള സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണ്‍ നമ്ബർ തട്ടിപ്പുകാർ ആവശ്യപ്പെടും. തുടർന്ന് റീചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാൻ കൂടുതല്‍ പേർക്ക് ഈ സന്ദേശം അയയ്ക്കണമെന്നും അറിയിക്കും. ഇതോടെ ഫോണ്‍ നമ്ബർ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാർക്ക് ലഭിക്കും. അതുകൊണ്ടു തന്നെ ഇത്തരം തട്ടിപ്പ് സന്ദേശങ്ങളില്‍ അകപ്പെടുകയോ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്ന് പോലീസ് പറയുന്നു.

    Read More »
  • Kerala

    എന്ത് രാജേന്ദ്രൻ! മുൻ സിപിഐഎം നേതാവ് ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായ നാടാണ് കേരളം !!

    തിരുവനന്തപുരം: സംസ്ഥാന സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് മുൻ ദേവികുളം എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന സൂചന പുറത്തു വന്നതോടെ വാർത്തയ്ക്ക് വൻ പ്രചാരണമാണ് ബിജെപി ക്യാമ്പുകൾ നൽകുന്നത്. ഇന്നലെ കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതാണ് രാജേന്ദ്രൻ  പാർട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകാൻ കാരണം. എന്നാൽ മുൻ സിപിഐഎം നേതാവ് ബിജെപി സംസ്ഥാന പ്രസിഡൻ്റായ നാടാണ് കേരളമെന്ന് പലർക്കും ഇന്നറിയില്ല.നിയമസഭാംഗം ആയിട്ടില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാരമ്ബര്യം അവകാശപ്പെടാൻ കഴിയുന്ന നേതാവ് – മുൻ സംസ്ഥാന പ്രസിഡൻ്റും ബിജെപി ദേശിയ സമിതി അംഗവുമായ സി.കെ.പത്മനാഭന്റെ കാര്യമാണ് പറയുന്നത്.  കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 1969 മുതല്‍  പാർട്ടിയുമായുള്ള ബന്ധമുപേക്ഷിച്ച്‌ ജനസംഘവുമായി ചേർ‌ന്നു പ്രവർത്തിക്കുകയായിരുന്നു. തുടർന്ന് രണ്ടു വർഷം ആർഎസ്‌എസ് പ്രചാരകനായി പ്രവർത്തിച്ച ശേഷമാണ് പിന്നീട് ബിജെപി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് എത്തുന്നത്. മുന്‍ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.വിശ്വനാഥ മേനോനും പാർട്ടി വിട്ട്…

    Read More »
  • Sports

    സമനിലയിൽ പിരിഞ്ഞ മത്സരത്തിന് മുംബൈക്ക് മൂന്ന് പോയിന്റ്; ഐഎസ്‌എല്ലിൽ നാടകീയ രംഗങ്ങൾ

    മുംബൈ: ഐഎസ്‌എല്ലിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ മാർച്ച് 8-ന് നടന്ന മത്സരം മുംബൈ സിറ്റി എഫ്‌സി വിജയിച്ചതായി റിസൾട്ട് പുനക്രമീകരിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. മത്സരം യഥാർത്ഥത്തിൽ 1-1 സമനിലയിൽ ആവുകയായിരുന്നു.എന്നാൽ, മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി വിദേശ കളിക്കാരുടെ പരിധി ലംഘിച്ചതിനെ തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോട് (എഐഎഫ്എഫ്) മുംബൈ സിറ്റി എഫ്‌സി നൽകിയ പരാതിയിലാണ് നടപടി.  മത്സരത്തിന്റെ 82-ആം മിനിറ്റിൽ ജംഷഡ്പൂരിന്റെ വിദേശ സ്‌ട്രൈക്കർ ഡാനിയൽ ചീമ റെഡ് കാർഡ് കണ്ട് പുറത്ത് പോയിരുന്നു. ഒരു മത്സരത്തിൽ ആകെ നാല് വിദേശ താരങ്ങളെ മാത്രമാണ് ഒരു ടീമിന് കളിപ്പിക്കാൻ സാധിക്കുക.അതായത് ഒരു വിദേശ താരം റെഡ് കാർഡ് കണ്ട് പുറത്ത് പോയാൽ 3 വിദേശ താരങ്ങളെ മാത്രമാണ് കളിപ്പിക്കാൻ സാധിക്കുക. ഈ നിയമം ജംഷഡ്പൂർ ലംഘിക്കുകയായിരുന്നു. തുടർന്ന് മത്സരം ക്യാൻസൽ ചെയ്തതായി പ്രഖ്യാപിച്ച  എഐഎഫ്എഫ് അച്ചടക്ക സമിതി  സ്‌കോർലൈൻ 3-0 എന്ന നിലയിൽ മുംബൈ സിറ്റി എഫ്‌സിക്ക് അനുകൂലമായി ക്രമപ്പെടുത്തുകയായിരുന്നു ഇതോടെ 41 പോയിന്റുമായി മുംബൈ…

    Read More »
  • Kerala

    രണ്ടു ദിവസത്തിനിടെ ആംബുലന്‍സ് അപകടത്തിൽ മരിച്ചത് മൂന്നു പേർ; ഈ‌ ഡ്രൈവർമാരെ ആര് നിയന്ത്രിക്കും ?

    തൃശൂർ: നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.തൃശൂർ ചൊവ്വൂരിൽ ഇന്നലെയായിരുന്നു അപകടം.പുതുക്കാട് സ്വദേശി മുരളി (51) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട്  തലകീഴായി മറിയുകയായിരുന്നു. ഇതിനിടയിൽ സ്‌കൂട്ടര്‍ യാത്രികനായ മുരളി ആംമ്പുലൻസിനടിയിൽ പെടുകയായിരുന്നു.ഉടൻ തന്നെ നാട്ടുകാർ മുരളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേർ നിലവിലുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍നിന്നു രോഗിയുമായി പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു വന്ന ആംബുലൻസ് നിയന്ത്രണം വിട്ടുമറിഞ്ഞും ഇടുക്കി കുഞ്ചിത്തണ്ണിയില്‍ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചും രോഗികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇടുക്കി മെഡിക്കല്‍ കോളജില്‍നിന്നു രോഗിയുമായി പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു വന്ന ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞ് അയ്യപ്പൻകോവില്‍ ചപ്പാത്ത് മരുതുംപേട്ട പുത്തൻപുരയ്ക്കല്‍ പി.കെ. തങ്കപ്പനാണ് (78) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ- പുളിയൻമല സംസ്ഥാനപാതയില്‍…

    Read More »
  • India

    കേന്ദ്ര സർക്കാരിന് വീണ്ടും തിരിച്ചടി; ഇ ഡിയെ എടുത്തിട്ട് കുടഞ്ഞ്  സുപ്രീംകോടതി

    ന്യൂഡൽഹി: അറസ്റ്റ് ചെയ്യുന്ന വ്യക്തികളെ അനിശ്ചിതകാലം വിചാരണയില്ലാതെ ജയിലില്‍ വയ്ക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി. അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച്‌ കുറ്റാരോപിതര്‍ക്ക് ജാമ്യം നിഷേധിക്കുന്ന ഇ ഡി നടപടിയെയാണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കുറ്റാരോപിതരെ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കുന്നതിന് അന്വേഷണം നീട്ടുന്ന ഇ ഡി തന്ത്രം ശരിയല്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് നിലപാടെടുത്തു. സിആര്‍പിസി അനുസരിച്ച്‌ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാള്‍ക്ക് നിര്‍ദിഷ്ട സമയ പരിധിക്കുള്ളില്‍ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്.ഇത്തരം പലകേസുകളിലും നിങ്ങളുടെ കൈയ്യിൽ വ്യക്തമായ തെളിവുകളുമില്ല.പിന്നെന്താണ് പ്രശ്നം? ഇതെല്ലം രാഷ്ട്രീയ പ്രേരിതമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് – കോടതി പറഞ്ഞു. ഝാര്‍ഖണ്ഡിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇടനിലക്കാരന്‍ പ്രേം പ്രകാശ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. നേരത്തെ പൗരത്വ നിയമഭേഗതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകിയിരുന്നു.മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി…

    Read More »
  • Kerala

    ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെങ്കില്‍ അത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധമാണോ:രാജീവ് ചന്ദ്രശേഖർ

    തിരുവനന്തപുരം: സി.പി.എം. നേതാവ്  ഇ.പി. ജയരാജനും തന്റെ ഭാര്യയുമായുള്ള ബിസിനസ് പങ്കാളിത്തം കേരളത്തിലെ സി.പി.എം-ബി.ജെ.പി.ബന്ധത്തിന് തെളിവാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ പ്രതികരണവുമായി തിരുവനന്തപുരത്തെ ബിജെപി ലോക്സഭാ സ്ഥാനാർത്ഥി  രാജീവ് ചന്ദ്രശേഖർ. ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെങ്കില്‍ അത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധമാണോ എന്ന് അദ്ദേഹം ചോദിച്ചു. ‘ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖരന്റെ വൈഫോ ആരെങ്കിലുമോ തമ്മില്‍ ബിസിനസ് ഡീല്‍ ഉണ്ടെങ്കില്‍ അത് ബി.ജെ.പിയും തമ്മിലുള്ള എഗ്രിമെന്റാണോ? ഈ തന്ത്രം ഇവിടെ നടക്കില്ല. തെലങ്കാനയില്‍ ചിലപ്പൊ നടക്കും. ഇവിടെ നടത്താൻ ഞാൻ സമ്മതിക്കില്ല. പ്രധാന വിഷയങ്ങളിലൂന്നി വേണം തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ.’ -രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തില്‍ സി.പി.എം-ബി.ജെ.പി. ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തേ ആരോപിച്ചിരുന്നു. അന്വേഷണങ്ങളെ ഭയപ്പെടുന്ന പിണറായി കേരളത്തില്‍ ബി.ജെ.പിക്ക് ഇല്ലാത്ത സ്പേസ് ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാലും തൃശൂരില്‍ യു.ഡി.എഫ്. വിജയിക്കും. കേരളത്തില്‍ ഒരിടത്തും ബി.ജെ.പി. രണ്ടാം സ്ഥാനത്ത് പോലും…

    Read More »
  • Kerala

    തിരുവനന്തപുരത്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍

    തിരുവനന്തപുരം: മകളുടെ വിവാഹം നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ തിരുവനന്തപുരത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാമനപുരം ആനാകുടി ഈട്ടിമൂട് സ്വദേശി ജയരാജാ(54)ണ് മരിച്ചത്. ഈ മാസം 28ന് മകളുടെ വിവാഹം നടക്കാന്‍ ഇരിക്കവെയാണ് ജയരാജിന്റെ മരണം. ഇടയ്ക്കിടെ  തീര്‍ത്ഥാടനങ്ങള്‍ക്ക് പോകാറുള്ളതുകൊണ്ട് തന്നെ ജയരാജിനെ കാണാതായപ്പോള്‍ വീട്ടുകാര്‍ അത്ര കാര്യമാക്കിയില്ലെന്നാണ് ലഭിക്കുന്ന വിവരം.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Movie

    കുഞ്ഞാറ്റക്ക് വയസ് 23, ഹോട്ട് ചിത്രങ്ങളുമായി ഞെട്ടിച്ച് ഉർവശിയുടെയും മനോജ് കെ ജയന്റേയും മകൾ

       മലയാളികൾക്ക് പ്രിയപ്പെട്ട താരപുത്രിമാരാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയും മീനാക്ഷിയും. മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകളാണ്  കുഞ്ഞാറ്റ. ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകളാണ് മീനാക്ഷി. ഈ താരപുത്രിമാർ ഒരു കഫേയിൽ ഈയിടെ  ഒത്തുകൂടി. മാത്രമല്ല കുഞ്ഞാറ്റയും മീനാക്ഷിയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. ആരാധകർ ആവേശത്തോടെയാണ് ഈ ചിത്രങ്ങൾ ഏറ്റെടുത്തത്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ സ്നേഹവാത്സല്യങ്ങളുള്ള   താരപുത്രിമാരാണ്  കുഞ്ഞാറ്റയും മീനാക്ഷിയും.  കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സോഷ്യൽ മീഡ‍ിയയിൽ വളരെ സജീവമാണ്. അച്ഛനെയും അമ്മയെയും പോലെ ഒരു വലിയ ഫാൻ ബേസ് കുഞ്ഞാറ്റയ്ക്കും ഉണ്ട്. സമൂഹമാധ്യമങ്ങളിൽ കുഞ്ഞാറ്റ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും അതുകൊണ്ടുതന്നെ വളരെ വേഗം  തരംഗമാകാറുണ്ട്. മോഡേൺ ഡ്രസിൽ ഹോട്ട് ലുക്കിലാണ് പലപ്പോഴും കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും മറ്റും പ്രത്യക്ഷപ്പെടാറുള്ളത്. അങ്ങനെയാണ് കുഞ്ഞാറ്റയുടെ പുതിയ ചിത്രവും എത്തിയിരിക്കുന്നത്. വെള്ള ഷർട്ടും ലൈറ്റ് ബ്ലൂ ഡെനിം ഷോട്ട്സും ഇട്ട് ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് കുഞ്ഞാറ്റ…

    Read More »
  • Kerala

    മതസൗഹാര്‍ദ്ദത്തിന് മാതൃക: ഉത്സവ ദിനത്തില്‍ അമ്പലമുറ്റത്ത്  നോമ്പുതുറ ഒരുക്കി നാട്ടുനന്മ

        റമദാന്‍ വ്രതവും ക്ഷേത്രോത്സവത്തിലെ  താലപ്പൊലിയും ഒരേദിവസം വന്നതോടെ അമ്പലമുറ്റത്ത് നോമ്പുതുറ ഒരുക്കി ജനകീയാഘോഷമാക്കി നാട്ടുനന്മ. മലപ്പുറം പാണ്ടിക്കാട്  ചെമ്പ്രശ്ശേരി പുളിവെട്ടിക്കാവ് വീരഭദ്രസ്വാമി ക്ഷേത്രത്തിലെ  ഭാരവാഹികളാണ് മതസൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്തു കൊണ്ട് താലപ്പൊലി ആഘോഷം സമാപിച്ച ദിവസം   ഇഫ്താര്‍ സംഗമമൊരുക്കിയത്. ക്ഷേത്രത്തിന്റെ മുറ്റത്തെ പന്തലിലാണ് വിഭവങ്ങളൊരുക്കി നോമ്പുതുറ നടത്തിയത്. ഇതാദ്യമായാണ് ഉത്സവവും റമദാന്‍ വ്രതവും ഒരുമിച്ച് വന്നതെന്നും മുസ്ലിംകളെ കൂടി ആഘോഷത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോമ്പുതുറ സംഘടിപ്പിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. പുളിവെട്ടിക്കാവ് വീരഭദ്രസ്വാമി ക്ഷേത്രത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന താലപ്പൊലി ആഘോഷം സമാപിച്ചത് ഇന്നാണ്. ഉത്സവത്തിന്റെ ഭാഗമായി കേളികൊട്ട്, പ്രഭാതപൂജ, ഭസ്മാർച്ചന, മേളം, കുടവരവ്, തായമ്പക, കാളവരവ്, പകൽപ്പൂരം, വിവിധ ദേശങ്ങളിൽ നിന്നുള്ള ദേശവരവ് എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളത്ത്, ഡബിൾത്തായമ്പക, ഗാനമേള, കാവുപൂജ, കനലാട്ടം തുടങ്ങിയ ചടങ്ങുകൾ നടന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന്റെ അവസാന ദിവസം സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ  ഉത്സവം കാണാനെത്തിയ അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു.

    Read More »
Back to top button
error: