CrimeNEWS

ഞെട്ടൽ: രണ്ട് സഹോദരങ്ങളെ   കൊലപ്പെടുത്തി രക്തം കുടിച്ചു, മൂന്നാമത്തെ കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ  കൊല്ലപ്പെട്ടു

   ഉത്തർപ്രദേശിലെ ബദൗണിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരങ്ങളെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നു. മൂന്നാമത്തെ സഹോദരൻ  ഗുരുതരമായി പരുക്കേൽക്കേറ്റ് തലനാരിഴക്കാണ് രക്ഷപെട്ടത്. ഇരട്ടക്കൊലപാതകത്തിലെ  മുഖ്യപ്രതി സാജിദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, അതേസമയം മറ്റൊരു പ്രതി ജാവേദിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 14 വയസുള്ള ആയുഷ്, 6 വയസുകാരൻ ഹണി എന്നിവരാണ് മരിച്ചത്. പ്രതികളായ സാജിദും ജാവേദും മരിച്ച കൂട്ടികളുടെ വീടിന് മുമ്പിൽ സലൂൺ നടത്തുകയായിരുന്നു

മാർച്ച് 19നാണ് ആയുഷ്, ഹണി എന്നീ രണ്ട് സഹോദരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടത്. സാജിദും ജാവേദും ചേർന്ന് ക്രൂരമായി കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടി ഇപ്പോൾ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുന്നു. മൃഗീയമായ ഈ കൊലപാതകത്തെ തുടർന്ന് ഹിന്ദുസംഘടനാ പ്രവർത്തകരും ഇരകളുടെ ബന്ധുക്കളും പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. കുട്ടികളുടെ കഴുത്ത് അറുത്ത ശേഷം അവരുടെ രക്തം പ്രതികളായ സാജിദും ജാവേദും കുടിക്കുക പോലുമുണ്ടായി എന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ഓർഗനൈസർ റിപ്പോർട്ട് ചെയ്‌തു.

ബദൗണിലെ സിവിൽ ലൈൻസ് ഏരിയയിലാണ് സംഭവം നടന്നത്. ബാബ കോളനിയിലെ വസതിയുടെ മൂന്നാം നിലയിലാണ് ആയുഷിൻ്റെയും ഹണിയുടെയും  കുടുംബം താമസിക്കുന്നത്. ഗാസിപൂരിൽ വാട്ടർ ടാങ്ക് കോൺട്രാക്ടറായി ജോലി ചെയ്യുന്ന പിതാവ് വിനോദും ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന ഭാര്യയും സംഭവസമയത്ത് വീട്ടിൽ ഇല്ലായിരുന്നു. വൈകിട്ട് ആറ് മണിക്ക് മൂന്ന് കുട്ടികളും കൂടി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ്  ജാവേദ് എത്തിയത്. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് കുട്ടികളെ പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് റേസർ ഉപയോഗിച്ച് ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

മൂന്നാമത്തെ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി കരഞ്ഞു കൊണ്ടോടി രക്ഷപ്പെട്ടു. കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെ ജാവേദും സാജിദും ഓടി ഒളിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ഇരുവർക്കുമായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ, സാജിദിനെ പിടികൂടി. ഏറ്റുമുട്ടലിനിടെ അയാൾ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

ക്രമസമാധാനം ഉറപ്പാക്കാൻ, പൊലീസിനെയും അർധസൈനികരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പ്രകോപിതരായ നാട്ടുകാർ ജാവേദിൻ്റെ ഉടമസ്ഥതയിലുള്ള സലൂൺ തകർത്തു. ബുധനാഴ്ച രാവിലെ പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും നഗരത്തിൽ റൂട്ട് മാർച്ച് നടത്തി.

Back to top button
error: