പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണം കാര്യക്ഷമമല്ലെന്ന ആരോപണത്തെത്തുടര്‍ന്ന് സി.പി.എം. പത്തനംതിട്ട ജില്ലാസെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ബഹളം. തിങ്കളാഴ്ച രാത്രി നടന്ന യോഗത്തിലാണ് ബഹളമുണ്ടായത്.
സ്ഥാനാര്‍ഥി തോമസ് ഐസക്കിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോരായ്മകളുണ്ടായെന്ന് ഒരംഗം വിമര്‍ശനം ഉന്നയിച്ചു. ഇതില്‍ പ്രകോപിതനായ മറ്റൊരംഗം അതിരൂക്ഷമായി പ്രതികരിച്ചതോടെയാണ് ബഹളമുണ്ടായത്. മറ്റുള്ളവര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അല്പനേരം ബഹളം നീണ്ടുനിന്നു.
ഒരു മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. എന്നാല്‍, സംഭവത്തില്‍ ഉള്‍പ്പെട്ട ആരെങ്കിലുമോ പാര്‍ട്ടി നേതൃത്വമോ ഇതേപ്പറ്റി പ്രതികരിക്കാനോ മറുപടി പറയാനോ തയ്യാറായിട്ടില്ല.