KeralaNEWS

മുഖം ചുട്ട കശുവണ്ടി പോലെ; എംഎം മണിയെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ്

ഇടുക്കി: സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണിയെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് ഒ ആര്‍ ശശി.
 എംഎം മണിയുടെ മുഖത്ത് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നതുപോലെ എന്നായിരുന്നു ഒ ആര്‍ ശശിയുടെ  പരാമര്‍ശം.

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരായ മണിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ഒ ആര്‍ ശശിയുടെ അധിക്ഷേപം.

Signature-ad

ഇന്നലെ മൂന്നാറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ആയിരുന്നു കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കണ്‍വീനറുമായ ഒ ആര്‍ ശശി വിവാദ പരാമര്‍ശം നടത്തിയത്.ഡീന്‍ കുര്യാക്കോസിനേ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്. മണിയെ പ്രസവിച്ചത് ഏതോ പാറമടയിലെന്നുള്‍പ്പെടെ നിരവധി അധിക്ഷേപങ്ങൾ പ്രസംഗത്തിലുടനീളമുണ്ടായിരുന്നു.

ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന എം പിയാണ് ഡീന്‍ കുര്യാക്കോസെന്നും പൗഡര്‍ പൂശി നടക്കുന്നുവെന്നും ഉള്‍പ്പെടെ എം എം മണി കഴിഞ്ഞ ദിവസം അധിക്ഷേപിച്ചിരുന്നു

Back to top button
error: