KeralaNEWS

ഇന്നസെന്റിന്റെ  ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് ഒരു വർഷം

തൃശൂർ: നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നര്‍മ്മമധുരമായ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് ഒരു വർഷം.
സിനിമയിലെന്നപോലെ നേര്‍ജീവിതത്തിലും  നര്‍മ്മം സൂക്ഷിച്ചിരുന്ന ആളാണ് ഇന്നസെന്റ്.

2014 ല്‍ പി.സി. ചാക്കോയെ തോല്‍പ്പിച്ചാണ് അദ്ദേഹം ചാലക്കുടിയിൽ നിന്നും എംപിയായത്.ഇന്നസെന്റിന്റെ വിയോഗത്തിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ ഇന്ന് വൈകുന്നേരം നാലരയ്ക്ക് ഇരിങ്ങാലക്കുട എസ്.എന്‍.ബി.എസ് സമാജം ശ്രീനാരായണ ഹാളില്‍ ചേരുന്ന കലസാംസ്‌കാരിക സംഗമം ഇന്നസെന്റിന്റെ പത്നി ആലീസ് ഭദ്രദീപം തെളിച്ച്‌ ഉദ്ഘാടനം ചെയ്യും.

Signature-ad

 മന്ത്രി ഡോ. ആര്‍. ബിന്ദു അദ്ധ്യക്ഷയാകും. ഓര്‍മ്മകളില്‍ ഇന്നസെന്റ്’ സാംസ്‌കാരിക സംഗമത്തില്‍, സത്യന്‍ അന്തിക്കാട്, കമല്‍, വി.കെ. ശ്രീരാമന്‍, അശോകന്‍ ചരുവില്‍, സിബി കെ. തോമസ്, പ്രേംലാല്‍, ഗായത്രി വര്‍ഷ, സിജി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുക്കും.

Back to top button
error: