IndiaNEWS

കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കും : എം.കെ സ്റ്റാലിൻ

നാഗർകോവില്‍: ഒരു അമ്മയുടെ മക്കളായി വാഴുന്ന ഇന്ത്യയിലെ ജനങ്ങളെ വെറുപ്പ് വിതച്ച്‌ ബി.ജെ.പി ഭിന്നിപ്പിച്ച്‌ നാശത്തിലേയ്ക്ക് തള്ളുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.
നാങ്കുനേരിയില്‍ കന്യാകുമാരി, തിരുനെല്‍വേലി ലോക്സഭാ സ്ഥാനാർഥികള്‍ക്കും വിളവങ്കോട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയ്ക്കും വോട്ട് അഭ്യർഥിച്ച്‌ നടത്തിയ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി പൊഴിക്കുന്ന കണ്ണീർ സ്വന്തം കണ്ണുകള്‍ പോലും വിശ്വസിക്കില്ല. പിന്നെയല്ലേ തമിഴ് ജനത വിശ്വസിക്കുന്നത്. പ്രകൃതി ദുരന്തം കാരണം തമിഴ് ജനത ദുരിതമനുഭവിച്ചപ്പോള്‍ വരാത്ത മോദി, 37000 കോടി സഹായം ചോദിച്ചപ്പോള്‍ ഒരു രൂപ നല്‍കാത്ത മോദി എന്തിനാണ് വീണ്ടും വീണ്ടും തമിഴ്നാട്ടിലേയ്ക്ക് വരുന്നതെന്നും ഒരു ആശ്വാസ വാക്കെങ്കിലും പറഞ്ഞോ എന്നും സ്റ്റാലിൻ ചോദിച്ചു.

Signature-ad

എന്നാല്‍ സംസ്ഥാനം ഉണർന്ന് പ്രവർത്തിച്ച്‌ ജനങ്ങളെ സഹായിച്ചു. സഹായം നല്‍കാത്ത യൂനിയൻ സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

Back to top button
error: