Month: March 2024

  • India

    ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; വെടിവയ്പില്‍ ഒരാള്‍ക്കു പരിക്ക്

    ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബിജെപി  പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി.വെടിവയ്പില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗ്വാളിയർ നഗരത്തിലെ ബിജെപി ഓഫീസിനു മുന്നിലായിരുന്നു സംഭവം. ഗ്വാളിയർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഭരത് സിംഗ് കുശ്വാഹയുടെ അനുയായികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ധർമേന്ദ്ര സിംഗ് ഗുർജാർ എന്നയാൾക്കാണ്  വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുർജാറെ വെടിവച്ച റസ്തം സിംഗിനെ പോലീസ് പിന്നീട് പിടികൂടി. ഇയാളുടെ പക്കല്‍നിന്നു തോക്ക് കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Local

    വിഷം ഉള്ളിൽച്ചെന്ന് 14കാരൻ മരിച്ചു, കുട്ടിയുടെ പക്കൽനിന്ന് ബീഡി കണ്ടെത്തിയതിനെ തുടർന്ന് ശാസിച്ചതാണത്രേ ജീവനൊടുക്കാൻ കാരണം

         കട്ടപ്പനയ്ക്കടുത്ത് ഉപ്പുതറയിൽ  വിഷം ഉള്ളിൽച്ചെന്ന് എട്ടാംക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂൾ അധിക‍ൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്‌സ് (14) ആണു  മരിച്ചത്. ഉപ്പുതറ സെൻ്റ് ഫിലോമിനാസ് സ്കൂൾ വിദ്യാർത്ഥിയായ അനക്സിനെ സ്കൂൾ അധികൃതർ വഴക്കുപറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് കുട്ടി വിഷംകഴിച്ച് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഫെബ്രുവരി 5 തിങ്കളാഴ്ച വൈകിട്ടാണു കുട്ടിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടത്. ആദ്യം ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീടു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ശനിയാഴ്ച മരിച്ചു. സംഭവദിവസം ക്ലാസിൽ വച്ച് കുട്ടിയുടെ പക്കൽനിന്ന് ബീഡി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സ്‌കൂൾ അധികൃതർ ശാസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണു വിഷം കഴിക്കാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. അതേസമയം, കുട്ടിയുടെ കൈവശം ബീഡി കണ്ടെത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തി. കുട്ടിയുടെ അച്ഛൻ്റെ അനുജനാണ്…

    Read More »
  • Kerala

    സംസ്ഥാനം ചുട്ടുപൊള്ളും;മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദ്ദേശം

    തിരുവനന്തപുരം:  സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദ്ദേശം. രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. പ്രതീക്ഷിച്ച മഴ ലഭിക്കാത്തതും ചൂട് കൂടാൻ കാരണമായി. കൊല്ലം, കോട്ടയം എന്നീ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി.ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്തി. ഉച്ചയ്‌ക്ക് 11 മണി മുതല്‍ മൂന്ന് മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാനും ധാരാളം വെള്ളം കുടിക്കാനും അധികൃതർ നിർദ്ദേശം നല്‍കി. പൊതുനിർദ്ദേശങ്ങള്‍: * .രാവിലെ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. * വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതാം. സണ്‍ സ്‌ക്രീൻ ലോഷൻ ഉപയോഗിക്കണം. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. കൈ പൂർണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ അഭികാമ്യം. * ധാരാളം…

    Read More »
  • NEWS

    കുവൈറ്റില്‍ ഏഴു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു

    കുവൈറ്റില്‍ മലയാളി ബാലന്‍ മരിച്ചു. കണ്ണൂർ തലശേരി വെസ്റ്റ്‌ എളേരി സ്വദേശി ഷാജി ജോസഫിന്റെയും ബിബിയുടെയും മകനായ ബെന്‍ ഡാനിയല്‍ ഷാജിയാണ് മരിച്ചത്.ഏഴു വയസായിരുന്നു പ്രായം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബെന്‍ കഴിഞ്ഞ ദിവസം ഫര്‍വാനിയ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. സഹോദരങ്ങള്‍: സെറ ഷാജി, എയ്‌ഡൻ ഷാജി, ലിയോ ഷാജി.

    Read More »
  • India

    യുവതിയെ ടിടിഇ ട്രെയിനില്‍ നിന്നും തള്ളിയിട്ടു; വധശ്രമത്തിന് കേസെടുത്ത് പോലീസ്

    ഫരീദാബാദ്: 40 കാരിയായ യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിയിട്ടു. ജനറല്‍ ടിക്കറ്റുമായി എസി കോച്ചില്‍ കയറിയ യുവതിയെയാണ് ഓടുന്ന ട്രെയിനില്‍ നിന്നും ഉന്തിയിട്ടത്. ഹരിയാനയിലെ ഫരീദാബാദില്‍ ഝലം എക്സ്പ്രസിലാണ് സംഭവം. ടിടിഇ ആദ്യം യുവതിയുടെ ലഗേജ് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയും തുടർന്ന് ട്രെയിൻ നീങ്ങുന്നതിനിടെ തള്ളി പുറത്തേക്കിടുകയുമായിരുന്നു. സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഫരീദാബാദിലെ എസ്‌ജിജെഎം നഗറില്‍ താമസിക്കുന്ന ഭാവനയ്ക്കാണ് പരിക്കേറ്റത്. ഝാൻസിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ട്രെയിൻ പുറപ്പെടാനൊരുങ്ങിയതിനാല്‍ തിടുക്കത്തില്‍ എസി കോച്ചില്‍ കയറിയ യുവതിയെയാണ് ടിടിഇ തള്ളിതാഴെയിട്ടത്. ട്രെയിനില്‍ നിന്ന് താഴെ വീണ യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി. ഇത് കണ്ട ട്രെയിനില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ ചങ്ങല വലിച്ച്‌ ട്രെയിൻ നിർത്തുകയും ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യുവതിയെ പുറത്തെടുക്കുകയും ചെയ്തു. യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ സ്ത്രീയുടെ നില അതീവഗുരുതരമാണെന്ന് പറയപ്പെടുന്നു. അതേസമയം യുവതിയെ…

    Read More »
  • Kerala

    ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു; സംഘർഷം

    പാലാ : കാർമ്മല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. സംഭവത്തെ തുടർന്ന് രക്ഷിതാക്കള്‍ ബഹളം വച്ചതോടെ ആശുപത്രിയില്‍ സംഘർഷാവസ്ഥയുണ്ടായി. രാമപുരം നീറന്താനം മുകേഷ് ഭവനില്‍ മുകേഷ്-നീതു ദമ്ബതികളുടെ മകള്‍ അക്ഷര ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പാലാ കാർമ്മല്‍ മെഡിക്കല്‍ സെന്ററിലാണ് സംഭവം. പാലാ പൊലീസ് ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്തു. പനിയും ശ്വാസതടസവും ബാധിച്ച നിലയില്‍ വെള്ളിയാഴ്ച രാത്രി 11ന് കുഞ്ഞിനെ കാർമ്മല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും പ്രാഥമിക ചികിത്സ നല്‍കി   ഡ്യൂട്ടി ഡോക്ടർ പറഞ്ഞയക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പനി കൂടിയതോടെ ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10 മിനിട്ടിന് ശേഷം കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചുവത്രേ.തലേന്ന് രാത്രി ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ കുട്ടിയെ കിടത്തി ചികിത്സിച്ചിരുന്നെങ്കില്‍ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നും ഇവർ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

    Read More »
  • Kerala

    വിരണ്ടോടിയ ആന രണ്ട് പശുക്കളെയും ഒരു ആടിനെയും ചവിട്ടിക്കൊന്നു, ഒരാള്‍ക്ക് പരിക്ക്

    പാലക്കാട്: പട്ടാമ്ബി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന വിരണ്ടോടി രണ്ട് പശുക്കളെയും ഒരു ആടിനെയും ചവിട്ടിക്കൊന്നു. ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്കും പരിക്കേറ്റു. ആടുമേയ്ക്കാൻ പോയ ആള്‍ക്കാണ് ചവിട്ടേറ്റത്. നേർച്ചയ്ക്ക് കൊണ്ടുവന്ന ആനയെ തിരികെ കൊണ്ടുപോകുമ്ബോള്‍ ലോറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ലോറി ഡ്രൈവർ ചായകുടിക്കാൻ വണ്ടി നിർത്തിയ സമയത്തായിരുന്നു സംഭവം. തിരുനെല്ലായ് വടക്കുമുറിക്ക് സമീപത്ത് വെച്ചാണ് ലോറിയില്‍നിന്ന് ആനയിറങ്ങിയോടിയത്. ആനയുടെ ആക്രമണത്തില്‍ സമീപത്തെ വീടുകള്‍ക്കും കടകള്‍ക്കും കേടുപാട് സംഭവിച്ചു.

    Read More »
  • Kerala

    ഹരിപ്പാട് നേവി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

    ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി.കുമാരപുരം താമല്ലാക്കല്‍ മണിമന്ദിരം വീട്ടില്‍ അനില്‍ ബാബു (26) എന്നയാളുടെ വീട്ടില്‍ നിന്നുമാണ് ഡാൻസഫ് സ്ക്വാഡ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്.  പരിശോധനയ്ക്കിടയില്‍ അരുണ്‍ ബാബു ഡാൻസഫ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപെടാൻ ശ്രമിച്ചെങ്കിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കീഴ്പ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരായ ഇയാസ്, ഷാജഹാൻ, ദീപക്, മണിക്കുട്ടൻ എന്നിവർക്ക് പരിക്കേറ്റു. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അനില്‍ ബാബു നിലവില്‍ വിശാഖപട്ടണത്താണ് ജോലി ചെയ്യുന്നത്.  ലീവ് കഴിഞ്ഞ് തിരികെ പോകാനുള്ള ഒരുക്കത്തിനിടയിലായിരുന്നു അറസ്റ്റ്.

    Read More »
  • India

    ആന്ധ്ര ട്രെയിൻ ദുരന്തത്തിന് കാരണം ലോക്കോ പൈലറ്റുമാർ ക്രിക്കറ്റ് കണ്ടിരുന്നത്

    ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ വൻ ട്രെയിൻ ദുരന്തത്തിന് കാരണമായത് ലോക്കോ പൈലറ്റുമാർ ക്രിക്കറ്റ് മാച്ച്‌ കണ്ടുകൊണ്ടിരുന്നതുകൊണ്ടാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡ്യൂട്ടിക്കിടെ ലോകോ പൈലറ്റും അസിസ്റ്റന്റും മൊബൈലില്‍ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. റെയില്‍വേ അപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി സ്വീകരിച്ച പുതിയ സുരക്ഷാക്രമീകരണങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 2023 ഒക്ടോബർ 29ന് ആണ് 14 പേരുടെ ജീവനെടുത്ത ട്രെയിൻ ദുരന്തം ഉണ്ടായത്. രണ്ടു ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ആയിരുന്നു അപകടം. അന്നേ ദിവസം ഒക്ടോബർ 29ന് ഏകദിന ലോകകപ്പില്‍ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം നടന്നിരുന്നു. ട്രെയിൻ സർവീസ് നടക്കുന്ന സമയത്ത് ബന്ധപ്പെട്ടവർക്ക് പൂർണ്ണ ഉത്തരവാദിത്തം ചെലുത്തുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാനും സാധിക്കുന്ന തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കുന്നതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി.   2023 ഒക്ടോബർ 29ന് വൈശ്യനഗരം ജില്ലയിലാണ് അപകടം നടന്നത്. ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റിയിരുന്നു. 50 പേർക്കാണ് അപകടത്തില്‍ പരുക്കേറ്റത്. റായഗഡ –…

    Read More »
  • Kerala

    കാസര്‍കോ‍ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച്‌ കൊലപ്പെടുത്തി

    കാസർകോട്: കുറ്റിക്കോൻ നൂഞ്ഞങ്ങാനത്ത് ജേഷ്ഠൻ അനിയനെ വെടിവെച്ച്‌ കൊന്നു. അശോകൻ (45) ആണ് മരിച്ചത്.ഷംഭവത്തിൽ ജ്യേഷ്ഠൻ ബാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തില്‍ നാടൻ തോക്ക് ഉപയോഗിച്ച്‌ ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നുവെന്ന് ബേഡകം പൊലീസ് പറഞ്ഞു.

    Read More »
Back to top button
error: