രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. പ്രതീക്ഷിച്ച മഴ ലഭിക്കാത്തതും ചൂട് കൂടാൻ കാരണമായി.
കൊല്ലം, കോട്ടയം എന്നീ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി.ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്തി.
ഉച്ചയ്‌ക്ക് 11 മണി മുതല്‍ മൂന്ന് മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാനും ധാരാളം വെള്ളം കുടിക്കാനും അധികൃതർ നിർദ്ദേശം നല്‍കി.
പൊതുനിർദ്ദേശങ്ങള്‍:
* .രാവിലെ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
* വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതാം. സണ്‍ സ്‌ക്രീൻ ലോഷൻ ഉപയോഗിക്കണം.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. കൈ പൂർണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ അഭികാമ്യം.
* ധാരാളം വെള്ളം കുടിക്കുക. ദാഹം ഇല്ലെങ്കില്‍കൂടിയും ഇടയ്ക്കിടെ വെള്ളം കുടിക്കണം. കുപ്പിയില്‍ വെള്ളം കൂടെ കരുതാവുന്നതാണ്.
* കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ കാപ്പി, ചായ തുടങ്ങിയവ പൂർണമായും ഒഴിവാക്കുക.
* പാദരക്ഷകള്‍ നിർബന്ധമായും ഉപയോഗിക്കുക
* വിദ്യാർഥികള്‍ ഉച്ചവെയിലില്‍ ഗ്രൗണ്ടില്‍ കളിക്കുന്നില്ല എന്ന് സ്‌കൂള്‍ അധികൃതർ ഉറപ്പുവരുത്തണം.
* ഒ ആർ എസ് പാക്കറ്റുകള്‍, പ്രഥമ ശുശ്രൂഷ സംവിധാനങ്ങള്‍ സ്‌കൂളില്‍ കരുതണം. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ തന്നെ വൈദ്യസഹായം ഉറപ്പാക്കണം
* സ്‌കൂളുകളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കണം.
* വായുസഞ്ചാരമുള്ള ക്ലാസ് മുറികള്‍ പരീക്ഷാ ഹാളുകളായി ഉപയോഗിക്കണം, ശുദ്ധജലലഭ്യത ഉറപ്പാക്കണം.