IndiaNEWS

ആന്ധ്ര ട്രെയിൻ ദുരന്തത്തിന് കാരണം ലോക്കോ പൈലറ്റുമാർ ക്രിക്കറ്റ് കണ്ടിരുന്നത്

ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ വൻ ട്രെയിൻ ദുരന്തത്തിന് കാരണമായത് ലോക്കോ പൈലറ്റുമാർ ക്രിക്കറ്റ് മാച്ച്‌ കണ്ടുകൊണ്ടിരുന്നതുകൊണ്ടാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

ഡ്യൂട്ടിക്കിടെ ലോകോ പൈലറ്റും അസിസ്റ്റന്റും മൊബൈലില്‍ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. റെയില്‍വേ അപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി സ്വീകരിച്ച പുതിയ സുരക്ഷാക്രമീകരണങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

2023 ഒക്ടോബർ 29ന് ആണ് 14 പേരുടെ ജീവനെടുത്ത ട്രെയിൻ ദുരന്തം ഉണ്ടായത്. രണ്ടു ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ആയിരുന്നു അപകടം. അന്നേ ദിവസം ഒക്ടോബർ 29ന് ഏകദിന ലോകകപ്പില്‍ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം നടന്നിരുന്നു. ട്രെയിൻ സർവീസ് നടക്കുന്ന സമയത്ത് ബന്ധപ്പെട്ടവർക്ക് പൂർണ്ണ ഉത്തരവാദിത്തം ചെലുത്തുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാനും സാധിക്കുന്ന തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കുന്നതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി.

Signature-ad

 

2023 ഒക്ടോബർ 29ന് വൈശ്യനഗരം ജില്ലയിലാണ് അപകടം നടന്നത്. ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റിയിരുന്നു. 50 പേർക്കാണ് അപകടത്തില്‍ പരുക്കേറ്റത്. റായഗഡ – വൈശ്യനഗര ട്രയിനും വിശാഖപട്ടണം – പലാസ ട്രയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് 18 ട്രയിനുകള്‍ റദ്ദാക്കുകയും 22 ട്രയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു.

Back to top button
error: