KeralaNEWS

വിരണ്ടോടിയ ആന രണ്ട് പശുക്കളെയും ഒരു ആടിനെയും ചവിട്ടിക്കൊന്നു, ഒരാള്‍ക്ക് പരിക്ക്

പാലക്കാട്: പട്ടാമ്ബി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന വിരണ്ടോടി രണ്ട് പശുക്കളെയും ഒരു ആടിനെയും ചവിട്ടിക്കൊന്നു.
ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്കും പരിക്കേറ്റു. ആടുമേയ്ക്കാൻ പോയ ആള്‍ക്കാണ് ചവിട്ടേറ്റത്.

നേർച്ചയ്ക്ക് കൊണ്ടുവന്ന ആനയെ തിരികെ കൊണ്ടുപോകുമ്ബോള്‍ ലോറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ലോറി ഡ്രൈവർ ചായകുടിക്കാൻ വണ്ടി നിർത്തിയ സമയത്തായിരുന്നു സംഭവം.

Signature-ad

തിരുനെല്ലായ് വടക്കുമുറിക്ക് സമീപത്ത് വെച്ചാണ് ലോറിയില്‍നിന്ന് ആനയിറങ്ങിയോടിയത്. ആനയുടെ ആക്രമണത്തില്‍ സമീപത്തെ വീടുകള്‍ക്കും കടകള്‍ക്കും കേടുപാട് സംഭവിച്ചു.

Back to top button
error: