Month: March 2024
-
Kerala
പി.സിയോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് അമര്‍ഷം; അനുനയിപ്പിക്കാന്‍ അനില്‍ നേരിട്ടെത്തും
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് പി.സി. ജോര്‍ജിനെ അനുനയിപ്പിക്കാന്‍ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങും മുന്‍പ് പി.സി. ജോര്‍ജിനെ നേരിട്ടു കാണാനുള്ള നീക്കത്തിലാണ് അനില്‍. ബിജെപി നേതൃത്വത്തിന്റെ കൂടി നിര്‍ദ്ദേശപ്രകാരമാണ് അനില്‍ ആന്റണി പി.സി. ജോര്‍ജിനെ നേരിട്ടു കാണുന്നതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന അനില്‍ ആന്റണി, കോട്ടയത്തെത്തി ബിജെപി ജില്ലാ നേതാക്കളെയും കൂട്ടിയാകും പി.സി. ജോര്‍ജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണുക. അതേസമയം, പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങള്‍ തേടി. പി.സി. ജോര്‍ജിന്റെ പരസ്യ പ്രതികരണങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. തനിക്ക് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടാന്‍ കാരണം വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്ന പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ എന്‍ഡിഎ ഘടകകക്ഷി കൂടിയായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെയും പരാതി അറിയിച്ചിട്ടുണ്ട്.…
Read More » -
Sports
3-2 ന് ഗോകുലത്തെ തോല്‍പ്പിച്ച് കൊൽക്കത്ത മുഹമ്മദൻസ് ഒന്നാം സ്ഥാനത്ത്
കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്ബ്യൻമാരായ ഗോകുലം കേരള എഫ്.സിക്കു തിരിച്ചടി. കോഴിക്കോട് ഇ.എം.എസ്.കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊൽക്കത്ത മുഹമ്മദന്‍ എഫ്.സി. 3-2 നാണു ഗോകുലത്തിനെ തോല്‍പ്പിച്ചത്. മുഹമ്മദനായി എഡി ഹെര്‍ണാണ്ടസ്, അലക്‌സിസ് ഗോമസ്, ഡേവിഡ് ലാല്‍ഹസാങ എന്നിവര്‍ ഗോളടിച്ചു. പി.എന്‍. നൗഫല്‍, നിധിന്‍ കൃഷ്‌ണ എന്നിവരാണു ഗോകുലത്തിനായി ഗോളടിച്ചത്. 18 കളികളില്‍നിന്നു 32 പോയിന്റ് നേടിയ ഗോകുലം മൂന്നാം സ്‌ഥാനത്തും 17 കളികളില്‍നിന്നു 38 പോയിന്റ് നേടിയ മുഹമ്മദന്‍ ഒന്നാം സ്‌ഥാനത്തുമാണ്. 16 കളികളില്‍നിന്നു 33 പോയിന്റ് നേടിയ ശ്രീനിധി ഡെക്കാനാണു രണ്ടാമത്
Read More » -
Sports
അങ്ങനങ്ങു പോകേണ്ട;ഒഡീഷ എഫ്.സിയെ അട്ടിമറിച്ച് ചെന്നൈയിന്‍
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്‌ഥാനക്കാരായ ഒഡീഷ എഫ്.സിക്ക് അപ്രതീക്ഷിത തോല്‍വി. ചെന്നൈയിന്‍ എഫ്.സിക്കെതിരേ നടന്ന മത്സരത്തില്‍ 2-1 നാണ് ഒഡീഷയുടെ തോൽവി. മത്സരത്തില്‍ ചെന്നൈയിനു വേണ്ടി അങ്കിത് മുഖര്‍ജി, ജോര്‍ദാന്‍ മുറേ എന്നിവര്‍ ഗോളടിച്ചു. റോയ് കൃഷ്‌ണയാണ് ഒഡീഷയ്‌ക്കായി ഗോളടിച്ചത്. 18 കളികളില്‍നിന്നു 35 പോയിന്റ് നേടിയ ഒഡീഷ നിലവിൽ ഒന്നാം സ്‌ഥാനത്തു തന്നെയാണുള്ളത്.17 കളികളില്‍നിന്നു 35 പോയിന്റുള്ള മുംബൈ സിറ്റിയാണ് തൊട്ടടുത്ത സ്ഥാനത്ത്.
Read More » -
Kerala
തിരുവനന്തപുരത്ത് യുവതിയെ കടന്നുപിടിച്ച വൃദ്ധൻ അറസ്റ്റില്‍
തിരുവനന്തപുരം: മാരായമുട്ടത്ത് പട്ടാപ്പകല്‍ വെള്ളം ചോദിച്ച് വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ വൃദ്ധൻ അറസ്റ്റില്‍. നെയ്യാറ്റിൻകര മാരായമുട്ടം അമ്ബലത്തറ പൂവൻകാല കുരിശടി സ്വദേശി ഗണപതി(64)യാണ് അറസ്റ്റിലായത്. രണ്ടുദിവസം മുമ്ബാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. മാരായമുട്ടത്തെ വീട്ടിലെത്തിയ പ്രതി വീട്ടില്‍ ഉണ്ടായിരുന്ന യുവതിയോട് വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ വീടിനകത്തേക്ക് പോയപ്പോള്‍ പിന്നാലെ കയറിചെല്ലുകയും യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. പേടിച്ചുപോയ യുവതി ഉച്ചത്തില്‍ നിലവിളിച്ചതോടെ പ്രതി ഇറങ്ങി ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയതു.
Read More » -
Kerala
ആനി രാജയ്ക്കെതിരെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുത്: സിപിഐ ദേശീയ നേതൃത്വം മല്ലികാർജ്ജുന ഖാർഗെയ്ക്ക് കത്ത് നൽകി
വയനാട്ടിൽ രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കരുതെന്ന സമ്മർദ തന്ത്രം ശക്തമാക്കി സിപിഐ ദേശീയ നേതൃത്വം. ഇന്ത്യ മുന്നണിയിൽ അംഗങ്ങളായ ഇരുപാർട്ടിയിലെയും ദേശീയ നേതാക്കൾ ബിജെപിക്ക് സ്വാധീന കുറവുള്ള കേരളത്തിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ വിട്ടുവീഴ്ച ചെയ്യണമെന്നാണ് സിപിഐ അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ആവശ്യം. ഈ കാര്യം ചൂണ്ടികാണിച്ചു കൊണ്ടു ഡി രാജ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയ്ക്ക് കത്ത് നൽകി. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് കെപിസിസി ആവശ്യപ്പെടുന്നത്. കര്‍ണാടകയും തെലങ്കാനയും ഉറച്ച സീറ്റുമായി രാഹുലിനെ വിളിക്കുന്നുണ്ടെങ്കിലും വയനാട് പോലെ സുരക്ഷിത മണ്ഡലം വേറെയില്ലെന്ന് എഐസിസി സർവേയിലും തെളിഞ്ഞത്. എങ്കിലും തീരുമാനം രാഹുലിൻ്റെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ് ദേശീയ നേതൃത്വം. സിപിഐ ദേശീയ നേതാവായ ആനി രാജ ഇത്തവണ മത്സരിക്കുമ്പോള്‍ ദേശീയ തലത്തില്‍ ഇടത് പക്ഷം വലിയ പ്രതിഷേധമുയര്‍ത്തുന്നത് കോൺഗ്രസിന് അവഗണിക്കാനാവില്ല. രാഹുലിന് ലോക്സഭയിലെത്താൻ അമേഠിയിൽ യുപി ഘടകവും കാത്തിരിക്കുന്നുണ്ട്. രാഹുലിൻ്റെ സാധ്യത മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് ആദ്യ ഘട്ട…
Read More » -
Kerala
സീറ്റില്‍ ഇരുന്ന വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ചു; കണ്ടക്ടര്‍ അറസ്റ്റില്‍
മലപ്പുറം: സ്വകാര്യ ബസ്സിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാർത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്ബില്‍ ഷുഹൈബിനെ (26) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് തൃശൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ഹാപ്പി ഡേയ്‌സ് ബസിലെ കണ്ടക്ടർ ആണ് ഷുഹൈബ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പെരുമ്ബിലാവിലെ കോളജില്‍ മൂന്നാം വർഷ ജേണലിസം വിദ്യാർത്ഥിനിയായ കൂടല്ലൂർ മണ്ണിയം പെരുമ്ബലം സ്വദേശിയെ ആണ് ഇയാള്‍ മർദിച്ചത്. എടപ്പാളില്‍ നിന്നു പെരുമ്ബിലാവിലേക്ക് ബസ് കയറിയ ഇവർ ഒഴിവുള്ള സീറ്റില്‍ ഇരുന്നതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടർ എഴുന്നേല്‍ക്കാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതോടെ കണ്ടക്ടർ വിദ്യാർത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനി അദ്ധ്യാപകരെയും വീട്ടുകാരെയും വിവരം അറിയിച്ചശേഷം കുന്നംകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ചങ്ങരംകുളം പൊലീസില്‍ നല്‍കിയ…
Read More » -
Kerala
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതിന്‍റെ പിറ്റേന്ന് യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
ഹരിപ്പാട്: ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതിന്‍റെ പിറ്റേന്ന് യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തില്‍ സോമശേഖരപിള്ള-ഗീത ദമ്ബതികളുടെ മകൻ കെ.എസ്.ഉണ്ണികൃഷ്ണനാണ് (29) മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ പള്ളിപ്പാട് വലിയവീട് ജങ്ഷന് സമീപമായിരുന്നു അപകടം. ഉണ്ണികൃഷ്ണൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി മരത്തില്‍ ഇടിക്കുകയായിരുന്നു. ഏറെ നേരം വഴിയരിയില്‍ കിടന്നതിനെ തുടർന്ന് രക്തം വാർന്നാണ് മരിച്ചത്. ശനിയാഴ്ചയാണ് ഉണ്ണികൃഷ്ണൻ ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹരികൃഷ്ണന്റെ സഹോദരനാണ്. ഭാര്യ: ഐശ്വര്യ
Read More » -
Kerala
ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരണപ്പെട്ടു
തിരുവനന്തപുരം: ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരണപ്പെട്ടു. താന്നിവിള ചാത്തലമ്ബാട്ടുകോണം സ്വദേശിനി സരോജിനി (73) യാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്. പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു.
Read More » -
Kerala
ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്നു മരണം
കൗസുംമ്പി: ഉത്തർപ്രദേശില്‍ വിവാഹഘോഷയാത്രയ്ക്കിടെ സ്പീക്കർ വൈദ്യുതലൈനില്‍ തട്ടി സഹോദരങ്ങളടക്കം മൂന്നു പേർ വൈദ്യുതാഘാതമേറ്റു മരിച്ചു. ശനിയാഴ്ച രാത്രി കൗസുംമ്പി പോലീസ് സ്റ്റേഷൻ പരിധിയിലെ ദുഹ്നിയപൂർ ഗ്രാമത്തിലാണ് സംഭവം. സഹോദരന്മാരായ രവി (20), രാജേഷ് (18), തൊഴിലാളിയായ സതീഷ് (18) എന്നിവരാണു മരിച്ചത്. ട്രോളിയില്‍ സ്ഥാപിച്ചിരുന്ന ഡിജെ സ്പീക്കർ അബദ്ധത്തില്‍ ഹൈ ടെൻഷൻ ലൈനില്‍ തട്ടുകയായിരുന്നുവെന്ന് സർക്കിള്‍ ഓഫീസർ അവധേഷ് കുമാർ വിശ്വകർമ പറഞ്ഞു.
Read More »
