Month: March 2024
-
Kerala
ഇന്ത്യയില്‍ ആദ്യം; ചാലക്കുടിയില്‍ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്
ചാലക്കുടി: ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തൃശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയില്‍ പ്രവര്‍ത്തനക്ഷമമാവുന്നു. വീടുകളില്‍ നേരിട്ടെത്തി, ആധുനിക സംവിധാനങ്ങളോടെ ടോയ്‌ലറ്റ് മാലിന്യങ്ങള്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 2023 – 24 വാര്‍ഷിക പദ്ധതിയില്‍ 50 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നഗരസഭ നടപ്പിലാക്കുന്നത്. വാഹനത്തില്‍ തയ്യാറാക്കിയ ആധുനിക യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടുന്ന പ്ലാന്റ് വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി, സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്ന സംവിധാനമാണിത്. ഒരു ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റ്, സെപ്റ്റിക് ടാങ്കുകളിലെ ഉള്ളടക്കങ്ങള്‍ പൂര്‍ണ്ണമായും കൈകാര്യം ചെയ്യാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തിക്കുക. എം.ടി.യു സംസ്‌കരിച്ചതിന് ശേഷമുള്ള വെള്ളം മലിനീകരണം ഇല്ലാത്തതും, കൃഷിക്കും മറ്റും ഉപയോഗിക്കാനും സാധിക്കും. അപകടകാരികളായ അണുക്കളോ മറ്റ് മാലിന്യങ്ങളോ മണമോ സംസ്‌കരിച്ച ജലത്തില്‍ ഉണ്ടാവില്ല. ബാക്കി വരുന്ന ഖരമാലിന്യം യന്ത്ര സംവിധാനത്തില്‍ തന്നെ ഉണക്കി ചെറിയ ബ്രിക്കറ്റുകളാക്കി മാറ്റും. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത സ്ഥാപനമായ ഡിണ്ടിഗലിലെ ഡബ്യു എ എസ് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത…
Read More » -
India
രാഷ്ട്രനിര്‍മാണത്തിനായി ഒരു ‘രണ്ടായിരം’; ബിജെപിക്കായി സംഭാവന ചോദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രനിർമാണത്തിനായി നമോ ആപ്പിലൂടെ സംഭാവന നല്‍കാനാണ് ആഹ്വാനം. ‘ബിജെപിക്ക് സംഭാവന നല്‍കുന്നതിലും വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതിലും എനിക്ക് സന്തോഷമുണ്ട്. രാഷ്ട്രനിർമാണത്തിനായി നമോ ആപ്പിലൂടെ സംഭാവന നല്‍കാൻ എല്ലാവരോടും അഭ്യർഥിക്കുന്നു’- മോദി കുറിച്ചു. 2000 രൂപ സംഭാവന നല്‍കിയ രസീതിന്റെ ചിത്രം സഹിതമാണ് മോദിയുടെ ട്വീറ്റ്. കഴിഞ്ഞ മാസം ഇലക്‌ട്രല്‍ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി വിധി വന്നിരുന്നു. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇതിനു പിന്നാലെയാണ് പൊതുജനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി സംഭാവന അഭ്യർത്ഥിച്ചത്.
Read More » -
Kerala
വിളവെടുക്കാറായ മൂന്ന് ക്വിന്റല്‍ പടവലം മോഷണം പോയി
ചെന്നിത്തല : നാലു മാസത്തെ കഠിനാദ്ധ്വാനത്തിലൂടെ പരിപാലിച്ച് വിളവെടുക്കാറായ മൂന്ന് ക്വിന്റല്‍ പടവലം മോഷ്ടാക്കള്‍ കവർന്നതിന്റെ വേദനയിലാണ് ചെന്നിത്തല സൗത്ത് 18-ാംവാർഡില്‍ പുത്തൻ തറയില്‍ രഘുനാഥൻ എന്ന കർഷകൻ. വെള്ളിയാഴ്ച പുലർച്ചെ 5.30ന് ചെന്നിത്തല കരിക്കുഴി പുളിമൂട്ടില്‍ കലുങ്ക് ഭാഗത്തെ കൃഷിയിടത്തില്‍ വിളവെടുപ്പിനായി രഘുനാഥൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കഴിഞ്ഞ 30വർഷമായി കൃഷി ഉപജീവനമാർഗമാക്കിയ രഘുനാഥൻ ചെന്നിത്തല, മാന്നാർ പ്രദേശങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി നടത്തി വരുന്നത്. കാരിക്കുഴി പുളിമൂട്ടില്‍ കലുങ്ക് ഭാഗത്ത് പുളിമൂട്ടില്‍ ജോർജിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ വസ്തു പാട്ടത്തിന് എടുത്താണ് 26,000 ത്തോളം രൂപ മുതല്‍ മുടക്കി പടവലം കൃഷി ഇറക്കിയത്. ചെന്നിത്തലയില്‍ തന്നെ മറ്റ് രണ്ടിടങ്ങളിലായി വെള്ളരി, പയർ എന്നിവയും, രണ്ടര ഏക്കറില്‍ നെല്ലും, മാന്നാർ സ്റ്റോർ ജംഗ്ഷന് കിഴക്കായി വാഴ, കപ്പ, വെട്ട് ചേമ്ബ്, മഞ്ഞള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. മികച്ച സമ്മിശ്ര കർഷകനുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള രഘുനാഥന്റെയും ഭാര്യ ഷീജാകുമാരിയുടെയും കഴിഞ്ഞ നാലുമാസത്തെ…
Read More » -
India
ഉത്തർപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം നാലു ദിവസം വീട്ടില്‍ സൂക്ഷിച്ച 55കാരന്‍ അറസ്റ്റില്‍
ഗാസിയാബാദ്: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം നാലു ദിവസം വീട്ടില്‍ സൂക്ഷിച്ച 55കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ ഗാസിയാബാദ് സ്വദേശി ഭരത് സിങ്ങാണ് പോലീസിന്റെ പിടിയിലായത്. ഗാസിയാബാദിലെ ഹൗസിങ് കോളനിയില്‍ വാടക ഫ്‌ലാറ്റിലാണ് ദമ്ബതികള്‍ താമസിച്ചിരുന്നത്. ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മറ്റ് താമസക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഭരത് സിങ്ങിന്റെ ഭാര്യ സുനിതയുടെ (51) മൃതദേഹം ഫ്‌ലാറ്റില്‍ നിന്നും കണ്ടെത്തി. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വഴക്ക് മൂര്‍ച്ഛിച്ചതോടെ താന്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഭരത് സിങ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.സുനിതയുടെ വീട്ടുകാരെ വിവരമറിയിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
Read More » -
Kerala
മദ്യലഹരിയിൽ പാചകവാതക സിലിണ്ടറിന്‍റെ ട്യൂബ് വലിച്ചൂരി യുവാവ് വീടിന് തീകൊളുത്തി
തൃക്കരിപ്പൂർ: മദ്യപിച്ചെത്തിയ യുവാവ് വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്ന് തീകൊളുത്തി. കൊയോങ്കരയില്‍ താമസിച്ച് പഴയ തുണിത്തരങ്ങള്‍ ശേഖരിച്ച് വില്പന നടത്തുന്ന കർണാടക സ്വദേശി എം.കെ. ബാബുവാണ് വെള്ളിയാഴ്ച രാത്രി സ്വന്തം വീടിന് തീവച്ചത്. തീപിടുത്തത്തിൽ വീട്ടിലെ വയറിംഗ് സംവിധാനവും അടുക്കളയും ഉൾപ്പെടെ കത്തിനശിച്ചു.സംഭവം നടക്കുമ്ബോള്‍ ഭാര്യ അംബികയും അഞ്ചു മക്കളും തൃക്കരിപ്പൂർ കൂലേരി ഗവ. സ്കൂളിലെ വാർഷികാഘോഷത്തില്‍ പങ്കെടുക്കാൻ പോയതായിരുന്നു. പാചകവാതക സിലിണ്ടറിന്‍റെ ട്യൂബ് വലിച്ചൂരിയാണ് യുവാവ് തീകൊളുത്തിയത്. വീടിനകത്ത് തീയാളുന്നത് കണ്ട് നാട്ടുകാരാണ് അഗ്നിരക്ഷാ നിലയത്തിലും പോലീസിലും വിവരമറിയിച്ചത്. തൃക്കരിപ്പൂർ ഫയർ ഓഫീസർ കെ.എൻ. ശ്രീനാഥന്‍റെ നേതൃത്വത്തില്‍ സിലിണ്ടർ വീടിനു പുറത്തെത്തിച്ചതിനു ശേഷം തീയണക്കുകയായിരുന്നു. ചന്തേര എഎസ്‌ഐ കെ. സുരേശന്‍റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » -
Kerala
നിര്‍മാണ ജോലിക്കിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
മാവേലിക്കര: നിര്‍മാണ ജോലിക്കിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.ചെട്ടികുളങ്ങര ഈരേഴവടക്ക് മണ്ണാനേത്ത് പുത്തൻവീട്ടില്‍ മുരുകൻ (46) ആണ് മരിച്ചത്. കണ്ടിയൂരുള്ള വീട്ടില്‍ നിർമാണ ജോലി ചെയ്യവേ വീട്ടിനുള്ളില്‍ വലിച്ചിരുന്ന ഇലക്‌ട്രിക് വയറില്‍ നിന്നു ഷോക്ക് ഏല്‍ക്കുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഗീത. മക്കള്‍: അഭിജിത്, അനഘ.
Read More » -
Kerala
പോക്സോ കേസില്‍ പോളിടെക്നിക്ക് ഡിപ്ലോമ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂർ: പോക്സോ കേസില്‍ പോളിടെക്നിക്ക് ഡിപ്ലോമ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം കളരിപറമ്ബ് പതിനൊന്നാം വാർഡില്‍ മണ്ടത്ര അച്ചു എന്ന ആദിത്യനെയാണ് (20) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി.മല്യങ്കര പോളിടെക്നിക് വിദ്യാർഥിയായ ഇയാളെ അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തേ പട്ടികജാതി ബാലനെ ആക്രമിച്ച കേസിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മതിലകം സി.ഐ. നൗഫലിന്റെ നേതൃത്വത്തില്‍ എസ്.ഐ രമ്യ കാർത്തികേയൻ, എ.എസ്.ഐമാരായ പ്രജീഷ്, അസ്മാബി, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ. മുഹമ്മദ് അഷറഫ്, സി.പി.ഒ. ഷനില്‍ എന്നിവർ ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
Read More » -
Kerala
പൂജാരിയുടെ മാല കവർന്ന കേസില്‍ സഹായി പിടിയിൽ
കുന്നംകുളം: പൂജാരിയുടെ മാല കവർന്ന കേസില്‍ സഹായി പിടിയില്‍. കൊല്ലം ഓച്ചിറ പുതുവയലില്‍ ആദിത്യനെയാണ് (32) കുന്നംകുളം സി.ഐ യു.കെ.ഷാജഹാൻ അറസ്റ്റ് ചെയ്തത്. ചൂണ്ടല്‍ വെട്ടുകാട് പൊന്നരാശേരി തറവാട്ട് അമ്ബലത്തിലെ പൂജാരി ശരത്തിന്റെ രണ്ടര പവന്റെ മാല കവർന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കേച്ചേരിയിലെ ജ്വല്ലറിയില്‍ വിറ്റ മാല പൊലീസ് കണ്ടെടുത്തു.
Read More » -
Kerala
സുരേഷ് ഗോപി ആട്ടിപ്പായിച്ച കുഞ്ഞിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: അപൂര്‍വ രോഗമുള്ള രണ്ടു വയസുകാരന് ചികിത്സാ സഹായം ചോദിച്ചെത്തിയ മാതാവിനെയും കുഞ്ഞിനെയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമാനിച്ച സംഭവത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. അപൂര്‍വ രോഗം ബാധിച്ച രണ്ട് വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോയമ്ബത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ മാതാവിനെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കോയമ്ബത്തൂരില്‍ താമസിക്കുന്ന സിന്ധു സുരേഷ് ഗോപിയോട് മകന്‍ അശ്വിന് ചികിത്സക്കായി സഹായം അഭ്യര്‍ഥിച്ചപ്പോള്‍ ഗോവിന്ദന്‍ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ സുരേഷ് ഗോപിയേയും സംഘത്തേയും കണ്ടപ്പോള്‍ രണ്ടു വയസ്സുള്ള മകന്‍ അശ്വിനേയും എടുത്ത് സഹായം ചോദിക്കുകയായിരുന്നു. സിന്ധുവിന്റെ മകന്‍ അശ്വിന് മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വ രോഗമാണുള്ളത്.
Read More » -
Kerala
തൃശൂരിലെ ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് കോൺഗ്രസ്
തൃശൂരിലെ ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലർ ആവശ്യപ്പെട്ടു. കൗൺസിലർ ലീലാ വർഗീസാണ് ലൂർദ്ദ് ഇടവക പ്രതിനിധി യോഗത്തിൽ വിഷയം ഉന്നയിച്ചത്. സ്വർണ്ണ കിരീടം എന്നപേരില്‍ ചെമ്പിൽ സ്വർണ്ണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് ആവശ്യം. തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രൽ പള്ളിയിൽ സുരേഷ് ഗോപി മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടം ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്നാണ് ആരോപണം. കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയിൽ കിരീടം സമര്‍പ്പിച്ചത്. കത്തീഡ്രല്‍ വികാരി ഫാ.ഡേവീസ് പുലിക്കോട്ടിലിന്റെ സാന്നിധ്യത്തിലാണ് സുരേഷ് ഗോപിയും കുടുംബവും പള്ളിയിൽ എത്തി കിരീടം സമര്‍പ്പിച്ചത്. ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങളിലൂടെയെല്ലാം സ്വർണ്ണ കിരീടമാണ് സമർപ്പിച്ചതെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.കിരീടം പൂർണ്ണമായും സ്വർണത്തിൽ നിർമ്മിച്ചതല്ലെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിട്ടുണ്ടെന്നാണ് സൂചന.
Read More »