KeralaNEWS

ഹരിപ്പാട് നേവി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി.കുമാരപുരം താമല്ലാക്കല്‍ മണിമന്ദിരം വീട്ടില്‍ അനില്‍ ബാബു (26) എന്നയാളുടെ വീട്ടില്‍ നിന്നുമാണ് ഡാൻസഫ് സ്ക്വാഡ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്.

 പരിശോധനയ്ക്കിടയില്‍ അരുണ്‍ ബാബു ഡാൻസഫ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപെടാൻ ശ്രമിച്ചെങ്കിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കീഴ്പ്പെടുത്തി.

പൊലീസ് ഉദ്യോഗസ്ഥരായ ഇയാസ്, ഷാജഹാൻ, ദീപക്, മണിക്കുട്ടൻ എന്നിവർക്ക് പരിക്കേറ്റു. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Signature-ad

അനില്‍ ബാബു നിലവില്‍ വിശാഖപട്ടണത്താണ് ജോലി ചെയ്യുന്നത്.  ലീവ് കഴിഞ്ഞ് തിരികെ പോകാനുള്ള ഒരുക്കത്തിനിടയിലായിരുന്നു അറസ്റ്റ്.

Back to top button
error: