വാദം തീരുംവരെ കേരള സ്റ്റോറിയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി; സംവിധായകന് 30 സ്ത്രീകളെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിട്ടും മരുന്നിനുപോലും മലയാളി ഇല്ല; എന്നിട്ടും പേര് ‘കേരള സ്റ്റോറി’; പരിഹാസം

കൊച്ചി: പ്രദര്‍ശനാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം തീരുംവരെ കേരള സ്റ്റോറി 2-ന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടി’ന്റെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് റിലീസിന് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്.
സമയ പരിമിതിമൂലം ചിത്രം സിംഗിള്‍ ബെഞ്ച് കാണില്ല. കേരള സ്റ്റോറിയുടെ ടീസറിന്റെ പരിഭാഷ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജികളില്‍ ഹൈക്കോടതി നാളെയും വാദം കേള്‍ക്കും. ഹര്‍ജിക്കാരുടെ ആവശ്യം സത്യസന്ധമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹര്‍ജിക്കാരുടെ വാദങ്ങളെ നിര്‍മ്മാതാക്കള്‍ അപ്രസക്തമാക്കരുതെന്ന് പറഞ്ഞു.
നഷ്ടം സംഭവിച്ചതിന് ശേഷമല്ല സിനിമ പുനപരിശോധിക്കേണ്ടത് എന്നും സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി വിമര്‍ശനമുയര്‍ത്തി. ടീസര്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ഒന്നും ചെയ്യാനില്ലെന്നും പരാതിക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വാദം. സിനിമ പ്രദര്‍ശനത്തിന് എത്തിയ ശേഷം പുനപരിശോധിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതില്‍ മറുപടി നല്കി.
റിലീസിന് മുന്‍പ് കോടതിക്ക് കാണുന്നതിന് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ലെന്നാണ് നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സ് നല്കിയ സത്യവാങ്മൂലം. സെന്‍സര്‍ ബോര്‍ഡാണ് സിനിമ കാണേണ്ടത് എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. കേരളത്തിന് മാത്രമായി ഒരു അഭിമാനബോധമില്ല, രാജ്യത്തിന്റേതാണ് അഭിമാനബോധമെന്ന് നിര്‍മ്മാതാക്കള്‍ വാദത്തിനിടെ നിലപാടെടുത്തു.
Propaganda movie ‘The Kerala Story 2’ Producer Vipul Shah and director introduced 30 women whom they claimed had allegedly experienced forced religious conversions. The women were from Bengal, Bihar, Rajasthan, Udaipur, Jammu, Maharashtra, Bhopal, Jharkhand, Faridabad, Meerut,… pic.twitter.com/KRCOOV2C2k
— Mohammed Zubair (@zoo_bear) February 25, 2026
വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെയും വിദ്വേഷ പ്രചാരണം ലക്ഷ്യം വെച്ചുള്ള പ്രമേയത്തിന്റെയും പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രമാണ് 2024ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറി. സിനിമയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. കേരള സ്റ്റോറി 2വിന്റെ ട്രെയിലറിലെ ഒരു രംഗമാണ് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. ഇന്ത്യ വൈകാതെ ഇസ്ലാമിക് സ്റ്റേറ്റായി മാറുമെന്നാണ് ടീസറിലുണ്ടായിരുന്നത്. സിനിമയ്ക്ക് എതിരെ യുവജന പ്രസ്ഥാനങ്ങളും സര്‍ക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ സാംസ്കാരിക മണ്ഡലങ്ങളില്‍ നിന്നും ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്.
അതേസമയം, കേരള സ്റ്റോറിയെക്കുറിച്ചുള്ള പ്രൊമോഷന്റെ ഭാഗമായി 30 സ്ത്രീകളെ അവതരിപ്പിച്ചിട്ടും ഒരാള്‍ പോലും കേരളത്തില്‍നിന്ന് ഇല്ലേയെന്ന പരിഹാസവുമായി ഓള്‍ട്ട് ന്യൂസ് സ്ഥാനകന് മുഹമ്മദ് സുബൈറും രംഗത്തുവന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായവരെന്ന് അവകാശപ്പെട്ട് 30 സ്ത്രീകളെ അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.
ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്, ഉദയ്പുര്‍, ജമ്മു, മഹാരാഷ്ട്ര, ഭോപ്പാല്‍, ജാര്‍ഖണ്ഡ്, ഫരിദാബാദ്, മീററ്റ്, ഡല്‍ഹി, നോയിഡ, ഗുഡ്ഗാവ്, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് ‘ലൗജിഹാദി’ന് ഇരയായെന്നു ചൂണ്ടിക്കാട്ടി നിരത്തിയത്. എന്നാല്‍, കേരളത്തില്‍നിന്ന് മരുന്നിനുപോലും ഒരാള്‍ ഇല്ലാതിരുന്നിട്ടും നല്കിയ പേര് ‘കേരള സ്റ്റോറി’ എന്നാണെന്നും സുബൈര്‍ പറഞ്ഞു. 32,000 കേരളീയ സ്ത്രീകള്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്ന ആദ്യ ഭാഗത്തിലെ തെറ്റായ അവകാശവാദങ്ങള്‍ക്ക് പിന്നാലെ എത്തുന്ന ഈ രണ്ടാം ഭാഗവും സിനിമയിലെ പ്രൊപ്പഗണ്ടയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
#TheKeralaStory2, #KeralaHighCourt, #StayOrder, #VipulShah, #SudiptoSen, #MovieControversy, #FactCheck, #BreakingNews, #MalayalamNews, #ദികേരളസ്റ്റോറി2, #ഹൈക്കോടതി, #സിനിമവിവാദം #TheKeralaStory2Stay, #KeralaHCStaysRelease, #VipulShahControversy, #PropagandaInCinema, #SudiptoSenInterview, #KeralaStory2ReleaseDate, #ConversionMyth, #LegalUpdateIndia, #February27Release #TheKeralaStory2, #HighCourtStay, #JusticeForKerala, #FactCheckIndia, #VipulShah, #SudiptoSen, #IndianCinema, #Controversy, #LegalBattle, #TruthMatters, #KeralaDiaries






