കേരള സ്റ്റോറി വേണം, യാദവ് ജി കി ലവ് സ്റ്റോറി വേണ്ട! കേസ് കുട്ടയിലിട്ട് സുപ്രീം കോടതി; ‘ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവിനെ വിവാഹം ചെയ്യുന്നത് എങ്ങനെ രാജ്യത്തിന്റെ ഐക്യം തകര്ക്കു’മെന്നും കോടതി
യാദവ് സമുദായത്തില്‍പ്പെട്ട ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവുമായി പ്രണയത്തിലാകുന്നതാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്ജിക്കാരന് വാദിച്ചു

ന്യൂഡല്‍ഹി: കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെയടക്കം കൂട്ടുപിടിച്ച് കേരള ഹൈക്കോടതിയില്‍ വാദങ്ങളുമായി എത്തിയ സംഘപരിവാര്‍, മറ്റൊരു സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.
‘യാദവ് ജി കി ലവ് സ്റ്റോറി’ (Yadav Ji ki love story) എന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ യാദവ് പരിഷത്ത് അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണഎ സുപ്രീം കോടതി തള്ളിയത്. സിനിമയുടെ പേര് യാദവ് സമുദായത്തിനെതിരെ നേരിട്ടുള്ളതും അധിക്ഷേപകരവുമായ സ്റ്റീരിയോടൈപ്പ് (അടിസ്ഥാനരഹിതമായ മുന്‍വിധി) സൃഷ്ടിക്കുന്നു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ വാദം നിരസിച്ചു. യാദവ് സമുദായത്തില്‍പ്പെട്ട ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവുമായി പ്രണയത്തിലാകുന്നതാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്ജിക്കാരന് വാദിച്ചു.
‘ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുമോ?’ എന്ന് കോടതി ചോദിച്ചു. സിനിമയുടെ പേരില്‍ യാദവ് സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന വിശേഷണങ്ങളോ വാക്കുകളോ ഇല്ലെന്നും കോടതി വ്യക്തമാക്കി.
‘ലഭ്യമായ രേഖകള്‍ ഞങ്ങള്‍ പരിശോധിച്ചു. വരാനിരിക്കുന്ന സിനിമയുടെ പേര് സമൂഹത്തില്‍ യാദവ് സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്നതാണ് പ്രധാന പരാതി. അതിനാല്‍ സിനിമയുടെ പേര് മാറ്റണമെന്നാണ് വാദം. ഒരു സിനിമയുടെ പേര് എങ്ങനെയാണ് ഒരു സമുദായത്തെ മോശമായി ചിത്രീകരിക്കുക എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. സിനിമയുടെ ശീര്‍ഷകത്തില്‍ ഒരിടത്തും യാദവ് സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന വിശേഷണങ്ങളോ വാക്കുകളോ ഇല്ല. ആശങ്കകള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണ്,’ ബെഞ്ച് പറഞ്ഞു.
‘ഘൂസ്ഖോര്‍ പാണ്ഡു’ (Ghooskhor Pandat) എന്ന സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവ് ഈ കേസില്‍ ബാധകമല്ലെന്നും കോടതി പറഞ്ഞു. ‘ഘൂസ്ഖോര്‍ പാണ്ഡു’വിലെ ഞങ്ങളുടെ ഉത്തരവില്‍ നിന്ന് ഇതിനെ വേര്‍തിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇംഗ്ലീഷില്‍ ‘ഘൂസ്ഖോര്‍’ എന്നാല്‍ അഴിമതിക്കാരന് എന്നാണ് അര്‍ത്ഥം. അതിനാല്‍ ആ സമുദായത്തിന് ഒരു നിഷേധാത്മക അര്‍ത്ഥം കല്പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ കേസില്‍ യാദവ് സമുദായത്തോട് അത്തരത്തിലുള്ള യാതൊരു നിഷേധാത്മകതയും ചേര്‍ക്കപ്പെട്ടിട്ടില്ല. ഭരണഘടനയുടെ 19(2) അനുച്ഛേദ പ്രകാരമുള്ള ന്യായമായ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഇവിടെ ബാധകമല്ല. ഈ പേര് യാതൊരു വിധത്തിലും യാദവ് സമുദായത്തെ മോശമായോ നിഷേധാത്മകമായോ ചിത്രീകരിക്കുന്നില്ല. റിട്ട് ഹര്‍ജി തള്ളിയിരിക്കുന്നു’ ഉത്തരവില്‍ പറഞ്ഞു.
കേരള സ്റ്റോറിയിലെ കേരള ഒരു ഘടകമല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ വാദം. സംഘപരിവാറിന്റെ പിന്തുണയോടെയാണ് കേരള സ്റ്റോറിയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിന് എത്തിയത്.
‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
#SupremeCourt, #YadavJiKiLoveStory, #BVNagarathna, #LegalNews, #MovieBan, #FreedomOfSpeech, #BreakingNews, #Justice, #സുപ്രീംകോടതി, #സിനിമവിവാദം, #നിയമവാർത്തകൾ #YadavJiKiLoveStoryVerdict, #SupremeCourtOfIndia, #BVNagarathnaQuotes, #InterfaithMarriageJudgement, #FilmCensorshipIndia, #RightToExpression, #JudiciaryUpdates, #YadavCommunity
#SupremeCourt, #Justice, #FreedomOfExpression, #YadavJiKiLoveStory, #Judiciary, #IndiaLegal, #SocialJustice, #Equality, #IndianCinema, #TrendingNews






