ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി.വെടിവയ്പില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഗ്വാളിയർ നഗരത്തിലെ ബിജെപി ഓഫീസിനു മുന്നിലായിരുന്നു സംഭവം. ഗ്വാളിയർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഭരത് സിംഗ് കുശ്വാഹയുടെ അനുയായികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
ധർമേന്ദ്ര സിംഗ് ഗുർജാർ എന്നയാൾക്കാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുർജാറെ വെടിവച്ച റസ്തം സിംഗിനെ പോലീസ് പിന്നീട് പിടികൂടി. ഇയാളുടെ പക്കല്‍നിന്നു തോക്ക് കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.