Breaking NewsKeralaLead NewsNEWS
വലിയങ്ങാടിയിൽ ഇരുപതിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡാണ് അടർന്നുവീണു; ആർക്കും പരിക്കില്ല

കോഴിക്കോട്: വലിയങ്ങാടിയിൽ വീണ്ടും പ്രവർത്തന സ്ലാബ് തകർന്നുവീണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൻ്റെ സ്ലാബാണ് അടർന്നത്. ആർക്കും പരിക്കില്ല. ഇരുപതിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൻ്റെ സൺഷെയ്ഡാണ് അടർന്നുവീണത്. താമസക്കാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അപകടമുണ്ടായത്.
വലിയങ്ങാടിയിലെ പ്രധാനവ്യാപാര കേന്ദ്രത്തിൻ്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടായത്. കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് താഴെയുള്ള ആസ്ബറ്റോസ് ചൂടിലേക്ക് വീഴുകയായിരുന്നു.
തിങ്കളാഴ്ച വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് അടർന്ന് വീണ് നാലുപേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു കെട്ടിടത്തിൻ്റെ സ്ലാബ് കൂടി അടർന്നുവീണത്.






