Month: March 2024

  • India

    ട്രെയിൻ തടഞ്ഞ് കർഷകർ; അംബാലയില്‍ നിരോധനാജ്ഞ 

    ന്യൂഡൽഹി: പഞ്ചാബിലും ഹരിയാനയിലുമുൾപ്പടെ 60 ഇടങ്ങളില്‍ ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍. രണ്ടാം കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവുമാണ് ട്രെയിനുകള്‍ തടഞ്ഞത്. ഇതോടെ അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രശ്‌നങ്ങള്‍ രൂക്ഷമാകാതിരിക്കാൻ കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ചുരുങ്ങിയ താങ്ങുവിലക്ക് പയറുവർഗ്ഗങ്ങള്‍, ചോളം, പരുത്തി എന്നിവയുടെ മാത്രം സംഭരണം ഏറ്റെടുക്കാമെന്ന കേന്ദ്രം നിർദേശം സംയുക്ത കിസാൻ മോർച്ച നിരസിച്ചതിനെ തുടർന്നാണ് സമരം. എല്ലാ വിളകള്‍ക്കും കേന്ദ്ര സർക്കാർ ചുരുങ്ങിയ താങ്ങുവില നല്‍കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. കർഷകരുടെ നിലനില്‍പ്പിന് സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്ത ഫോർമുല പ്രകാരം എല്ലാ വിളകള്‍ക്കും താങ്ങുവില അനിവാര്യമാണ്. അതേസമയം എല്ലാ വിളകള്‍ക്കും താങ്ങുവില നല്‍കാൻ വൻ തുക ചെലവഴിക്കേണ്ടി വരുമെന്നാണ് സർക്കാർ വാദം. ‘റെയില്‍ രോക്കോ’ സമരത്തിന്റെ ഭാഗമായി നൂറുകണക്കിന് കർഷകർ റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. കർഷക സംഘടനകളായ ഭാരതി കിസാൻ യൂനിയൻ (ഏക്ത ഉഗ്രഹൻ), ഭാരതി…

    Read More »
  • Social Media

    ഒരു മൾട്ടി ലെയിൻ പാതയിൽ  ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ; കർശന നടപടിയെന്ന് എംവിഡി

    45 വർഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി-മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുകയാണല്ലോ. അതുപോലെ തൃശൂർ -വടക്കഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസറഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി ആവുകയാണ്. ഒരു മൾട്ടി ലെയിൻ പാതയിൽ  ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ ഒന്നുകൂടി പരിശോധിക്കാം.  1.വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട. 2. വാഹനങ്ങൾ കുറവായാലും, അല്ലെങ്കിലും അമിതവേഗത വേണ്ട. 3. മൂന്നു ലെയിനുകളിൽ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങൾക്ക് (ഉദാ: ടു വീലർ, 3 വീലർ (അനുവാദമുണ്ടെങ്കിൽ), ചരക്കു വാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ) ഉള്ളതാണ്. 4. രണ്ടാമത്തെ ലെയിൻ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്. 5. മൂന്നാമത്തെ ലെയിൻ  വാഹനങ്ങൾക്ക് മറികടക്കേണ്ടി വരുമ്പോൾ മറികടക്കാൻ മാത്രമുള്ളതാണ്. കൂടാതെ എമർജൻസി വാഹനങ്ങൾക്ക് ഈ ലൈൻ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും. 6. ഏതു ലെയിനിലുള്ള വാഹനവും മറികടക്കേണ്ടി വരുമ്പോൾ കണ്ണാടി കൾ നോക്കി…

    Read More »
  • Kerala

    ഒപ്പം താമസിച്ച വീട്ടമ്മയെ കൊന്ന യുവാവ് അറസ്റ്റില്‍

    ആലപ്പുഴ: ഒപ്പം കഴിഞ്ഞ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പുരുഷസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ ജില്ലാ കോടതി വാർഡില്‍ തത്തംപള്ളി വെളിംപറമ്ബ് വീട്ടില്‍ പരേതനായ ഷാജിയുടെ ഭാര്യ സുനിതയാണ് (44) കൊല്ലപ്പെട്ടത്. സംഭവത്തിൽ ആലപ്പുഴ നഗരസഭ വഴിച്ചേരി വാർഡില്‍ കണ്ടത്തില്‍ വീട്ടില്‍ രാകേഷിനെ (41) ആണ് സൗത്ത് സി.ഐ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ മരണശേഷം ഹൗസ് ബോട്ട് ജോലിക്കിടെയാണ് മരംവെട്ട് തൊഴിലാളിയായ രാകേഷുമായി സുനിത സൗഹൃദത്തിലായത്. 14വർഷമായി ഇയാളുടെ വീട്ടിലായിരുന്നു താമസം. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി വഴക്കിനിടെ രാകേഷ് മുളവടിക്ക് സുനിതയുടെ തലയ്ക്കടിച്ചു. പിന്നീട് ഇരുവരും ഉറങ്ങാൻ കിടന്നെങ്കിലും കുറേ കഴിഞ്ഞപ്പോള്‍ സുനിതക്ക് അനക്കമില്ലെന്ന് കണ്ട് ആശുപത്രിയിലെത്തിച്ചു. കുളിമുറിയില്‍ തലയടിച്ച്‌ വീണു എന്നാണ് രാകേഷ് പറഞ്ഞത്. പരിശോധനയില്‍  മരിച്ച്‌ നാലുമണിക്കൂറിന് ശേഷമാണ് സുനിതയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.  മദ്യലഹരിയില്‍ സുനിതയുടെ തലയ്ക്കടിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചു. ഉച്ചയോടെ വീട്ടില്‍…

    Read More »
  • India

    മോദിയുടെ ഗ്യാരണ്ടിക്ക് വാറണ്ടിയില്ല’; പരിഹസിച്ച്‌ അഭിഷേക് ബാനര്‍ജി

    കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഗ്യാരണ്ടി’ പരാമര്‍ശത്തെ പരിഹസിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ത്ഥിയുമായ അഭിഷേക് ബാനര്‍ജി. ‘മോദിയുടെ ഗ്യാരണ്ടിക്ക് വാറണ്ടിയില്ല’ എന്നാണ് അഭിഷേകിന്റെ പരാമര്‍ശം. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ‘ജന ഗര്‍ജന്‍ സഭ’ എന്ന മെഗാ പൊതുയോഗത്തിലായിരുന്നു അഭിഷേക് ബാനര്‍ജിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സംസ്ഥാനം സന്ദര്‍ശിക്കുന്ന ബി.ജെ.പി നേതാക്കള്‍ പുറത്തുനിന്നുള്ളവരാണെന്നും ബംഗാള്‍ വിരുദ്ധരാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ അഭിഷേക് ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തിനു വേണ്ട ഫണ്ടുകള്‍ അനുവദിക്കാത്ത ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജനങ്ങള്‍ തക്ക മറുപടി നല്‍കണമെന്നും അഭിഷേക് ബാനർജി കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    രാഹുൽ ഗാന്ധിയെ തോൽപ്പിക്കാനല്ല,മോദിയെ തോൽപ്പിക്കാനാണ് ആനിരാജ ശ്രമിക്കേണ്ടത്: കോൺഗ്രസ്

    മാനന്തവാടി: വയനാട്ടില്‍ സിപിഐ ദേശീയ നേതാവ് ആനി രാജയെ സ്ഥാനാർത്ഥിയാക്കിയതിലെ അമർഷം വെളിവാക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് പാർട്ടിയുടെ ജില്ലാ നേതൃത്വത്തിൻ്റെ പ്രതികരണം. വയനാട്ടിലെ സിറ്റിംഗ് സീറ്റിലാണ് രാഹുല്‍ ഗാന്ധി  മത്സരിക്കുന്നതെന്നും അദ്ദേഹത്തിൻ്റെ സിറ്റിംഗ് സീറ്റില്‍ മത്സരിക്കാനുള്ള തീരുമാനത്തെയാണ് ദേശിയ തലത്തിലെ ഘടകകക്ഷിയായ ഇടത് മുന്നണി വെല്ലുവിളിക്കുന്നതെന്നും വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി പി.ഡി.സജി പറഞ്ഞു. സാധാരണക്കാർക്കും പിന്നോക്കക്കാർക്കും , ഗോത്ര വർഗക്കാർക്കും അഭിമാന നിമിഷമാണ് രാഹുല്‍ വീണ്ടും വയനാട്ടില്‍ നിന്നും മത്സരിക്കാനുള്ള തീരുമാനം.രാജ്യത്ത് ജനാധിപത്യത്തിന് വേണ്ടിയും , വർഗീയ ഫാസിസത്തിനെതിരെയും തുലനം ചെയ്യാത്ത പോരാട്ടം നടത്തുന്ന രാഹുല്‍ ഇന്ത്യയുടെ കാവലാളാണ്.എന്നിട്ടും ചിലർ മൂക്ക് മുറിച്ച്‌ ശകുനം മുടക്കാനെന്ന പോലെ വയനാട്ടിൽ എത്തിയിട്ടുണ്ടെന്നും സജി കുറ്റപ്പെടുത്തി.

    Read More »
  • India

    ഹിന്ദു മതത്തെ രക്ഷിക്കാന്‍ ബിജെപിക്ക് വോട്ട് നല്‍കൂ;അനന്ത് കുമാര്‍ ഹെഗ്‌ഡെ

    ബംഗളൂരു: തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്തെ ഭരണഘടന മാറ്റിയെഴുതുമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.പി അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ ഭരണഘടനയില്‍ മാറ്റംവരുത്തണം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400ലധികം സീറ്റുകളില്‍ പാര്‍ട്ടിക്ക് ജയിക്കാനായാല്‍ മാത്രമേ ബി.ജെ.പിക്ക് ഭരണഘടനയില്‍ മാറ്റം വരുത്താനാകുവെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നും ഹെഗ്‌ഡെ അഭ്യര്‍ഥിച്ചു. ‘ നമുക്ക് ഹിന്ദു മതത്തെ സംരക്ഷിക്കണം. ലോക്‌സഭയില്‍ ഇതിനകം ബി.ജെ.പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്, ഭരണഘടനയില്‍ ഭേദഗതി വരുത്താനുള്ള ഭൂരിപക്ഷം രാജ്യസഭയില്‍ പാര്‍ട്ടിക്ക് ഇല്ല. അത് നേടാന്‍ 400 പ്ലസ് സീറ്റുകള്‍ നമ്മളെ സഹായിക്കും’ ഹെഗ്‌ഡെ പറഞ്ഞു.

    Read More »
  • Kerala

    ആഘോഷമായി ബി.ജെ.പിയിലെത്തിയ ഇവരൊക്കെയിപ്പോൾ എവിടെയാണ് ?

    തെരഞ്ഞെടുപ്പ് അടുത്തതോടെ പല പാർട്ടികളില്‍നിന്നും നേതാക്കള്‍ ബി.ജെ.പിയില്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെ ഞെട്ടിച്ച്‌ പത്മജ വേണുഗോപാലാണ് ഏറ്റവും ഒടുവില്‍ സംഘ്പരിവാർ കൂടാരത്തിലെത്തിയത്. അതേസമയം മുൻ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇങ്ങനെ പലതും മോഹിച്ചും കലഹിച്ചും ബി.ജെ.പി പാളയത്തിലെത്തിയ രാഷ്ട്രീയക്കാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഇന്നത്തെ അവസ്ഥ എന്താണ്? ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചവരും ആ പാർട്ടിക്കായി നാടുനീളെ പ്രസംഗിച്ചവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. മുൻ ഡി.ജി.പി ഡോ. ജേക്കബ് തോമസ് സർവിസില്‍നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്ബാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയില്‍നിന്ന് അംഗത്വം സ്വീകരിച്ചത്. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ പാർട്ടി സ്ഥാനാർഥിയായ അദ്ദേഹം  34,329 വോട്ടാണ് നേടിയത്. വായനയും പുസ്തകരചനയുമൊക്കെയായി ഇന്ന് എറണാകുളം പള്ളിക്കരയിലെ വീട്ടില്‍ ഒതുങ്ങിക്കഴിയുകയാണ്  അദ്ദേഹം. ആർ.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ന്യൂനപക്ഷത്തിന്‍റെ മതതീവ്രവാദമാണ് എതിർക്കപ്പെടേണ്ടതെന്നും പ്രഖ്യാപിച്ചാണ് ഡി.ജി.പിയുടെ യൂനിഫോം അഴിച്ചുവെച്ച ശേഷം ടി.പി. സെൻകുമാർ സംഘ്പരിവാറിനൊപ്പം കൂടിയത്. ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ പ്രക്ഷോഭം…

    Read More »
  • Sports

    5 മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് 5 പോയിന്റ്; കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത തുലാസിൽ 

    കൊച്ചി: ഇനി അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെ കുറഞ്ഞത് 5 പോയിന്റെങ്കിലും ഇല്ലാതെ കേരള ബ്ലാസ്‌റ്റേഴ്‌സിന് അവസാന ആറിൽ കടക്കുക ബുദ്ധിമുട്ടാകും. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മോഹൻ ബഗാനുമായാണ്.മാർച്ച് 13 ന് കൊച്ചിയിൽ വച്ചാണ് മത്സരം.കൊച്ചിയിലാണ് കളിയെങ്കിലും നിലവിൽ മോഹൻ ബഗാൻ ഫോമിലായതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ടുള്ള മത്സരമായിരുക്കും ഇത്. ജംഷഡ്പൂർ എഫ്‌സി, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി എന്നിവയ്‌ക്കെതിരെയാണ് കേരളത്തിന്റെ ബാക്കിയുള്ള മത്സരങ്ങൾ.മോഹൻബഗാനോട് ജയിക്കാൻ സാധിച്ചില്ലെങ്കിലും ഈ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റ് ബ്ലാസ്റ്റേഴ്സിന് നേടണം.പത്താം സീസണിലും പതിവുപോലെതന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ എവേ റെക്കോർഡുകൾ വളരെ മോശമാണ്. കൊച്ചിയിൽ നടന്ന ഒൻപതു മത്സരങ്ങളിൽ ആറു മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങി, ഒപ്പം ഒരു മത്സരത്തിൽ തോൽവിയും. എന്നാൽ ഒൻപത് എവേ മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചെണ്ണത്തിൽ തോൽവി വഴങ്ങി.തോൽവി വഴങ്ങിയ ആറു മത്സരങ്ങളിൽ നാലെണ്ണവും 2024-ൽ ആയിരുന്നു. ഐഎസ്എൽ…

    Read More »
  • Social Media

    ദാഹശമനിയല്ല ബിയർ; ദോഷങ്ങൾ ഇവയാണ്

    യുവാക്കൾക്കിടയിൽ എറെ പ്രിയപ്പെട്ട ഒന്നാണ് ബിയർ.യുവതികളും ഇക്കാര്യത്തിൽ മോശമൊന്നുമല്ല.ബിയർപാർലറുകളിൽ മാത്രമല്ല, ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തണുപ്പിച്ച ബിയറിന് പിടിച്ചുപറിയാണ്. ഫ്രീക്കൻമാരുടെ ആക്രാന്തം കണ്ടാൽ ഇതേതോ ദാഹശമനിയാണെന്നു തോന്നും.ഓർക്കുക… ബിയർ അത്ര നല്ലതൊന്നുമല്ല.ഇതിൽ അടങ്ങിയിരിക്കുന്ന ക്രിസ്റ്റലുകളാണ് കിഡ്നികളിൽ കല്ലുണ്ടാക്കുന്നതിൽ മുൻപൻമാർ. വീര്യം കുറവാണ്, ആൽക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്ന നിലയിൽ ബിയറിന് സ്വീകാര്യത –കൂടുതലാണ്.അതിലുപരി ബിയർ ആരോഗ്യത്തിനു നല്ലതാണെന്ന തെറ്റിധാരണയുമുണ്ട്.  മദ്യമെന്നതുപോലെ ധാരാളം ദൂഷ്യഫലങ്ങൾ ചെയ്യുന്ന ഒന്നാണ് ബിയറും. അമിതമായ ബിയർ ഉപയോഗം പ്രമേഹസാധ്യത കൂട്ടുമെന്നതാണ്  ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വരും വർഷങ്ങളിൽ കുതിച്ചുയരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.ചെറുപ്പക്കാരിൽ പ്രമേഹം ഇത്രകണ്ട് വർധിക്കാനുള്ള കാരണവും മറ്റൊന്നല്ല. ടൈപ്2 പ്രമേഹത്തിന്റെ പ്രധാന കാരണമാണ് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കുറയുന്നത്. അമിതമായ ബിയർ ഉപയോഗം ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി(സെൻസിറ്റിവിറ്റി) കുറയ്ക്കുന്നത് പ്രമേഹം നേരത്തേവരുത്താൻ കാരണമാകും. ബിയറിലൂെടെ ഉള്ളിലെത്തുന്ന ഊർജത്തിന്റെ അളവ് വളരെ കൂടുതലാണ്. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് കാലറി…

    Read More »
  • Social Media

    മീൻ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഫ്രീസറിലാകുന്നത് നിങ്ങളായിരിക്കും !

    പൊടിമീന്‍, മത്തി, അയല, കരിമീന്‍ തുടങ്ങി കൊഞ്ചും ഞണ്ടും കണവയുമെല്ലാമുള്‍പ്പെടുന്ന വളരെ വിശാലമായ ലോകമാണ് മീനിന്റേത്. അതേസമയം മീനുകള്‍ എന്നു നമ്മള്‍ പൊതുവായി പറയുമ്പോള്‍ ഉള്‍പ്പെടുത്തുന്നതു പലതും ശരിയായ മീനുകളല്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന് കക്കയും ഞണ്ടും കൊഞ്ചും ചെമ്മീനുമൊന്നും മീനല്ല.ചെമ്മീൻ ക്രസ്റ്റേഷ്യന്‍സ് വിഭാഗത്തില്‍ പെടുന്നതാണ്. ചെമ്മീനിന്റെ വലിയ രൂപമാണ് കൊഞ്ച്. മൊളസ്ക വിഭാഗത്തില്‍ പെടുന്നവയാണ് കക്കയും കല്ലുമ്മക്കായയുമൊക്കെ. എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. രാസപ്രവര്‍ത്തനം നടന്ന് ഡൈ/ട്രൈമീതെയില്‍ അമോണിയ മത്സ്യത്തില്‍ തനിയെ ഉണ്ടാകുന്നതിനാല്‍ മീനില്‍ എളുപ്പം ബാക്ടീരിയ വളരും. ഇതു മൂലമാണ് മീന്‍ പെട്ടെന്നു കേടാകുന്നത്. അതിനാല്‍ മീന്‍ വാങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം.  കടലില്‍ നിന്നു പിടിക്കുന്ന മത്സ്യങ്ങള്‍ പലപ്പോഴും  ദിവസങ്ങൾ കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാര്‍ക്കറ്റുകളില്‍ എത്തുന്നതിനു മുമ്പേ അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതിനാൽ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു വേണം മീൻ വാങ്ങാൻ. മീന്‍ ഫ്രഷ് ആണോയെന്നറിയാന്‍ സഹായിക്കുന്ന ഘടകമാണ് ഗന്ധം. ഫ്രഷ്…

    Read More »
Back to top button
error: