SportsTRENDING

5 മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് 5 പോയിന്റ്; കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത തുലാസിൽ 

കൊച്ചി: ഇനി അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെ കുറഞ്ഞത് 5 പോയിന്റെങ്കിലും ഇല്ലാതെ കേരള ബ്ലാസ്‌റ്റേഴ്‌സിന് അവസാന ആറിൽ കടക്കുക ബുദ്ധിമുട്ടാകും.
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മോഹൻ ബഗാനുമായാണ്.മാർച്ച് 13 ന് കൊച്ചിയിൽ വച്ചാണ് മത്സരം.കൊച്ചിയിലാണ് കളിയെങ്കിലും നിലവിൽ മോഹൻ ബഗാൻ ഫോമിലായതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ടുള്ള മത്സരമായിരുക്കും ഇത്.
ജംഷഡ്പൂർ എഫ്‌സി, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി എന്നിവയ്‌ക്കെതിരെയാണ് കേരളത്തിന്റെ ബാക്കിയുള്ള മത്സരങ്ങൾ.മോഹൻബഗാനോട് ജയിക്കാൻ സാധിച്ചില്ലെങ്കിലും ഈ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റ് ബ്ലാസ്റ്റേഴ്സിന് നേടണം.പത്താം സീസണിലും പതിവുപോലെതന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ എവേ റെക്കോർഡുകൾ വളരെ മോശമാണ്.
കൊച്ചിയിൽ നടന്ന ഒൻപതു മത്സരങ്ങളിൽ ആറു മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങി, ഒപ്പം ഒരു മത്സരത്തിൽ തോൽവിയും. എന്നാൽ ഒൻപത് എവേ മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചെണ്ണത്തിൽ തോൽവി വഴങ്ങി.തോൽവി വഴങ്ങിയ ആറു മത്സരങ്ങളിൽ നാലെണ്ണവും 2024-ൽ ആയിരുന്നു.
ഐഎസ്എൽ 2023-24 സീസണിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ സീസണിൻ്റെ ഈ പകുതി മുതൽ ഇത് അവർക്ക് തുടരാൻ സാധിച്ചിട്ടില്ല. ഫെബ്രുവരി ആദ്യം മുതൽ അവർ ഇതുവരെ അഞ്ച് മത്സരങ്ങൾ കളിച്ചു.അഞ്ച് കളികളിൽ നാലിലും  തോൽവിയായിരുന്നു ഫലം. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

Back to top button
error: