Month: March 2024
-
India
ബംഗാളില്‍ രാമനവമിക്ക് പൊതുഅവധി; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി; തിരിച്ചടിച്ച് മമത
കൊൽക്കത്ത: ബംഗാളില്‍ രാമനവമിക്ക് പൊതുഅവധി പ്രഖ്യാപിച്ച മമതാ ബാനർജിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ രാഷ്ട്രീയനീക്കമാണിതെന്നും അവര്‍ തന്റെ ഹിന്ദു പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു. അതേസമയം രാമനവമിക്ക് ബംഗാളിൽ അവധി പ്രഖ്യാപിക്കാൻ ബിജെപി നേതാക്കളുടെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും ഹിന്ദുക്കൾക്ക് ഉപകാരപ്പെടുന്ന ഒരു പ്രഖ്യാപനത്തിൽ നിങ്ങൾ വിറളിപിടിക്കുന്നതെന്തിനെന്നും മമത ബാനർജി തിരിച്ചടിച്ചു.നിങ്ങൾ ആവശ്യപ്പെട്ടാൽ താനിത് പിൻവലിക്കാമെന്നും മമത കൂട്ടിച്ചേർത്തതോടെ ബിജെപി നേതാക്കൾ പ്രതിരോധത്തിലുമായി. ദുര്‍ഗ പൂജ, കാളി പൂജ, സരസ്വതി പൂജ ദിനങ്ങളില്‍ ബംഗാളില്‍ പൊതു അവധിയാണെങ്കിലും ഇതാദ്യമായാണ് രാമ നവമിക്ക് അവധി പ്രഖ്യാപിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മമത സര്‍ക്കാരിന്റെ അവധി പ്രഖ്യാപനം.ഇതാണ് ബിജെപിയെ വിറളി പിടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം രാമനവമി സമയത്ത് ബംഗാളിൽ വലിയ അക്രമ സംഭവങ്ങളാണ് നടന്നത്. ഹൗറയില്‍ ഘോഷയാത്ര കടന്നുപോകുമ്ബോഴുണ്ടായ സംഘര്‍ഷമാണ് ആക്രമണങ്ങളുടെ തുടക്കം. ദിവസങ്ങള്‍ക്ക് ശേഷം ഹൂഗ്ലിയില്‍ ബിജെപി നടത്തിയ ശോഭ…
Read More » -
NEWS
ഈ വിമാനയാത്രകൾ അമേരിക്കയ്ക്കെന്നെന്നും നാണക്കേട് !
അമേരിക്കൻ എയർലൈൻസായ അലോഹയുടെ ബോയിംഗ് 737 എന്ന ജെറ്റ് വിമാനം അതിഭയാനകമായ അപകടത്തെ അതിജീവിച്ച് ചരിത്രത്തിലിടം പിടിച്ചത് 1988 ഏപ്രില്‍ 28ന് ആയിരുന്നു. അന്നായിരുന്നു ചരിത്രത്തിലാദ്യമായി മേല്‍ക്കൂരയില്ലാതെ ഒരു വിമാനം യാത്രക്കാരുമായി സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഒരിക്കലും രക്ഷപ്പെടില്ലെന്ന് കരുതിയ ഓരോ യാത്രക്കാരും ജീവനോടെ ഭൗമോപരിതലത്തിലെത്തി. ഒരാളൊഴികെ.. ജീവനക്കാരിയായിരുന്ന ക്ലാരബെല്ല ലാൻസിംഗ്. ആകാശത്ത് വച്ച് അപ്രതീക്ഷിതമായി വിമാനത്തിന്റെ മേല്‍ക്കൂര അടർന്നുപോയപ്പോള്‍ അവരും പുറത്തേക്ക് പറന്നു പോയി. വ്യോമയാന മേഖല ഇന്നും ഞെട്ടലോടെ രേഖപ്പെടുത്തുന്ന സംഭവമാണ് ഹവായിലെ ഹിലോയില്‍ നിന്ന് ഹോനൊലുലുവിലേക്കോള്ള ആ വിമാനയാത്ര. 89 യാത്രക്കാരും ആറ് ജീവനക്കാരും അന്ന് വിമാനത്തിൽ ഉണ്ടായിരുന്നു. 40 മിനിറ്റ് മാത്രമാണ് യാത്രാദൈർഘ്യം. പറന്നുയർന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്തിനുള്ളിലെ മർദ്ദം പൊടുന്നനെ നഷ്ടപ്പെട്ടു. ഇതേസമയം 24,000 അടി മുകളിലൂടെയായിരുന്നു വിമാനം പറന്നിരുന്നത്. മർദ്ദം നഷ്ടപ്പെട്ടതോടെ വിമാനത്തിന്റെ മേല്‍ക്കൂര വലിയൊരു ശബ്ദത്തോടെ അടർന്ന് തെറിച്ചുപോയി. പസഫിക് സമുദ്രത്തിന് മുകളിലൂടെ മേല്‍ക്കൂരയില്ലാതെ വിമാനം സഞ്ചരിച്ചു.ഇതിനിടെയാണ് ജീവനക്കാരി ക്ലാരബെല്ലയെ നഷ്ടപ്പെട്ടത്. ഇവർ…
Read More » -
Kerala
വനിതാ എസ്‌ഐയെ ആക്രമിച്ച സംഭവത്തില്‍ കൊല്ലത്ത് മൂന്ന് പേർ പിടിയിൽ; സംഭവം ക്ഷേത്രോത്സവത്തിനിടെ
കൊല്ലം: അരിപ്പ അമ്മയമ്ബലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ വനിതാ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കായിരുന്നു മൂവരും ചേർന്ന് പോലീസുകാരെ മർദ്ദിച്ചത്. വനിതാ എസ്‌ഐയെ തടഞ്ഞുവച്ച് ഉപദ്രവിക്കുകയായിരുന്നു.ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് പോലീസുകാർക്ക് മർദ്ദനമേറ്റത്.വനിതാ എസ്ഐയെ ഉപദ്രവിക്കുന്നത് കണ്ട് ചുറ്റും കൂടി നൃത്തം വച്ച കണ്ടാല്‍ അറിയാവുന്ന അൻപത് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, കൃത്യനിർവ്വഹണം തടസപ്പെടുത്തല്‍ പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ് .
Read More » -
Kerala
ഒറ്റ വർഷം; കൊച്ചി ഷി ലോഡ്ജ് വരുമാനം 51.60 ലക്ഷം രൂപ !!
കൊച്ചി: വിമർശനങ്ങള്‍ക്ക് ലാഭത്തിലൂടെ മറുപടി നല്‍കി കൊച്ചി കോർപറേഷന്റെ ഷീ ലോഡ്ജ്. കോർപ്പറേഷന്റെ ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്ബോള്‍ ലഭിച്ചത് 51.60 ലക്ഷം രൂപയാണ്.നടത്തിപ്പ് ചെലവായത് വെറും 12.53 ലക്ഷം രൂപ മാത്രം! കഴിഞ്ഞ വനിതാദിനത്തിലാണ് കൊച്ചിയിലെത്തുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യമൊരുക്കാൻ ഷീ ലോഡ്ജ് ആരംഭിച്ചത്.പുറത്തെ ലോഡ്ജുകളിൽ താമസിക്കാൻ കുറഞ്ഞത് 500 രൂപയെങ്കിലും വേണമെങ്കില്‍ വെറും 100 രൂപയ്ക്കായിരുന്നു താമസസൗകര്യം. മുറികളെല്ലാം ബാത്ത് അറ്റാച്ച്‌ഡാണ്. സൗരോർജ സംവിധാനം വഴി എല്ലാ മുറികളിലും ചൂടുവെള്ളവും ലഭിക്കും. ഡൈനിംഗ് ടേബിള്‍, മേശ, കസേര തുടങ്ങിയവയുമുണ്ട്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവില്‍ നവീകരിച്ചാണ് ഷീ ലോഡ്ജ് ഒരുക്കിയത്. ഇതേ കെട്ടിടത്തിലാണ് പത്ത് രൂപയ്ക്ക് ഉച്ചയൂണും കുറഞ്ഞനിരക്കില്‍ മറ്റ് ആഹാരവും ലഭിക്കുന്ന സമൃദ്ധി@കൊച്ചി ഭക്ഷണശാല.
Read More » -
Kerala
47 വർഷത്തെ കാത്തിരിപ്പിന് വിരാമം; തലശ്ശേരി-മാഹി ബൈപാസിൽ ഇന്ന് മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും
തലശ്ശേരി: 47 വർഷങ്ങൾ നീണ്ട വടക്കെ മലബാറിന്റെ കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി- മാഹി ബൈപാസ് യാഥാർത്ഥ്യമായി. ഇന്ന് (തിങ്കൾ) രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ബൈപാസ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്ടു നിന്ന് ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ നീളുന്നതാണ് 18.6 കിലോമീറ്റർ നീളമുള്ള പുതിയ ബൈപ്പാസ്. ഇത്രയും ദൂരം 20 മിനിറ്റിനകം പറന്നെത്താം. അതായത് നിലവിലെടുക്കുന്ന സമയത്തിന്റെ പകുതിയില്‍ താഴെ മാത്രം മതി. ബൈപ്പാസ് യാഥാര്‍ഥ്യമായതോടെ ഇനി മാഹി, തലശ്ശേരി നഗരങ്ങളിലെ ഗതാഗതക്കുരുക്കില്‍ തൊടാതെ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും ചീറിപ്പായാം. അഞ്ച് ദിവസത്തെ ട്രയൽ റണ്ണിനായി വ്യാഴാഴ്ച പാത വാഹനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. ഇതോടെ തലശേരി- മാഹി ദേശീയപാത വഴിയുള്ള ചരക്കുവാഹന ഗതാഗതം ഗണ്യമായി കുറഞ്ഞു. കണ്ണൂരില്‍നിന്ന് കോഴിക്കോടു ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ബൈപ്പാസുവഴിയാണ് പോകുന്നത്. മാഹി, തലശേരി ടൗണുകളില്‍ പതിവ് ഗതാഗതക്കുരുക്ക് ഉണ്ടായില്ല മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഗതാഗത മന്ത്രി നിധിൻ…
Read More » -
Kerala
മലയാളി വിദ്യാർത്ഥിനി ബാംഗ്ലൂരിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ദുരൂഹനിലയിൽ വീണ് മരിച്ചു, സംസ്കാരം ഇന്ന് രാവിലെ നെടുങ്കണ്ടം ചെമ്മണ്ണാറിൽ
നെടുങ്കണ്ടം: ചെമ്മണ്ണാര്‍ സ്വദേശിയായ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ബാംഗ്ലൂരിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനില(19) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിനു താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് കോളജ് അധികൃതരോ സഹപാഠികളോ കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ബാംഗ്ലൂര്‍ രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായ അനില മരിച്ച വിവരം കോളജ് അധികൃതരാണ് വീട്ടില്‍ അറിയിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ഇന്ന് (തിങ്കൾ) രാവിലെ 8.30 ന് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ നടക്കും.
Read More » -
NEWS
ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാൻ ഒന്ന്
റിയാദ് :സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ട പശ്ചാത്തലത്തില്‍ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച മുതല്‍ റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന് സൗദി സുപ്രീം കൗൺസിൽ അറിയിച്ചു. ഉമ്മുല്‍ഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാല്‍ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീം കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. പൊടിക്കാറ്റും മേഘങ്ങളും കാരണം റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കാറുള്ള ഹുത്ത സുദൈറില്‍ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല. എന്നാല്‍ രാജ്യത്തെ മറ്റിടങ്ങളില്‍ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്നും സുപ്രീം കൗൺസിൽ അറിയിച്ചു
Read More » -
India
ക്ഷേത്രത്തിൽ നേദിച്ച ഒറ്റ ചെറുനാരങ്ങയുടെ വില 35,000 രൂപ, ഭാവിയിൽ സമ്പത്തും ആരോഗ്യവും ഫലം
മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നേദിച്ച ഒരു ചെറുനാരങ്ങ ലേലം ചെയ്തപ്പോൾ ലഭിച്ചത് 35,000 രൂപ. തമിഴ്നാട്ടിലെ ശിവഗിരിയിൽ നിന്ന് 35 കിലോമീറ്ററോളം മാറി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ പഴപൂസയ്യൻ ക്ഷേത്രത്തിലാണ് സംഭവം. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പഴങ്ങളും ചെറുനാരങ്ങകളും ഭഗവാന് നേദിക്കുന്ന പതിവ് ഈ ക്ഷേത്രത്തിലുണ്ട്. പിന്നീട് ഇവ ഭക്തർക്ക് ലേലം ചെയ്യും. ഇത്തരത്തിൽ ഭഗവാന് നേദിച്ച ചെറുനാരങ്ങയാണ് 35000 രൂപ നൽകി ഭക്തൻ ലേലത്തിൽ സ്വന്തമാക്കിയത്. ആകെ 15 പേരാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചതും ഈ ചെറുനാരങ്ങയ്ക്കാണ്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ തുക നൽകി ചെറുനാരങ്ങ സ്വന്തമാക്കുന്നവർക്ക് വർഷങ്ങളോളം സമൃദ്ധിയും ആരോഗ്യവും ലഭിക്കുമെന്ന് വിശ്വാസമുണ്ട്. ലേലത്തില്‍ വെച്ച നാരങ്ങ ക്ഷേത്രം പൂജാരി പൂജ നടത്തിയ ശേഷം ലേലം വിളിച്ച വ്യക്തിക്ക് തിരികെ നല്‍കി.
Read More » -
Kerala
മാർച്ച് 17ന് പ്രധാനമന്ത്രി പത്തനംതിട്ടയിൽ എത്തും
പത്തനംതിട്ട: അനില്‍ ആന്റണിയ്‌ക്കുവേണ്ടി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തും. മാർച്ച് 17നാണ് പ്രധാനമന്ത്രി പത്തനംതിട്ടയില്‍ എത്തുക. ഈ മാസം 15ന് സി കൃഷ്ണകുമാറിനുവേണ്ടി നരേന്ദ്രമോദി പാലക്കാട്ടും എത്തുമെന്ന് മുൻപ് തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി പത്തനംതിട്ടയില്‍ എത്തുമെന്ന് അറിയിപ്പുണ്ടായിരിക്കുന്നത്.
Read More »
