ബംഗളൂരു: തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്തെ ഭരണഘടന മാറ്റിയെഴുതുമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.പി അനന്ത് കുമാര്‍ ഹെഗ്ഡെ.
ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ ഭരണഘടനയില്‍ മാറ്റംവരുത്തണം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400ലധികം സീറ്റുകളില്‍ പാര്‍ട്ടിക്ക് ജയിക്കാനായാല്‍ മാത്രമേ ബി.ജെ.പിക്ക് ഭരണഘടനയില്‍ മാറ്റം വരുത്താനാകുവെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നും ഹെഗ്ഡെ അഭ്യര്‍ഥിച്ചു.
‘ നമുക്ക് ഹിന്ദു മതത്തെ സംരക്ഷിക്കണം. ലോക്സഭയില്‍ ഇതിനകം ബി.ജെ.പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്, ഭരണഘടനയില്‍ ഭേദഗതി വരുത്താനുള്ള ഭൂരിപക്ഷം രാജ്യസഭയില്‍ പാര്‍ട്ടിക്ക് ഇല്ല. അത് നേടാന്‍ 400 പ്ലസ് സീറ്റുകള്‍ നമ്മളെ സഹായിക്കും’ ഹെഗ്ഡെ പറഞ്ഞു.