കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഗ്യാരണ്ടി’ പരാമര്‍ശത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ അഭിഷേക് ബാനര്‍ജി.
‘മോദിയുടെ ഗ്യാരണ്ടിക്ക് വാറണ്ടിയില്ല’ എന്നാണ് അഭിഷേകിന്റെ പരാമര്‍ശം.
ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ‘ജന ഗര്‍ജന്‍ സഭ’ എന്ന മെഗാ പൊതുയോഗത്തിലായിരുന്നു അഭിഷേക് ബാനര്‍ജിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സംസ്ഥാനം സന്ദര്‍ശിക്കുന്ന ബി.ജെ.പി നേതാക്കള്‍ പുറത്തുനിന്നുള്ളവരാണെന്നും ബംഗാള്‍ വിരുദ്ധരാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ അഭിഷേക് ബാനര്‍ജി പറഞ്ഞു.
സംസ്ഥാനത്തിനു വേണ്ട ഫണ്ടുകള്‍ അനുവദിക്കാത്ത ബി.ജെ.പിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജനങ്ങള്‍ തക്ക മറുപടി നല്‍കണമെന്നും അഭിഷേക് ബാനർജി കൂട്ടിച്ചേർത്തു.