Month: March 2024

  • NEWS

    കൊല്ലം ജില്ല പ്രവാസി സമാജം സാല്‍മിയ യൂണിറ്റ് വാര്‍ഷിക പൊതുയോഗം കുടുംബ സംഗമവും നടത്തി

    കുവൈറ്റ് സിറ്റി: കെ.ജെ.പി.എസ്. സാല്‍മിയ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും – കുടുംബ സംഗമവും 08-03-2024 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് മെട്രോ സൂപ്പര്‍ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് കണ്‍വീനര്‍ ശ്രീ അജയ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ രക്ഷാധികാരി ജേക്കബ് ചണ്ണപ്പേട്ട ഉല്‍ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍ ബിജിമോള്‍ (ആര്യ) സ്വാഗതം ആശംസിക്കുകയും, എക്‌സിക്യൂട്ടീവ് അംഗം താരിഖ് അഹമ്മദ് അനുശോചനം പ്രമേയം അവതരിപ്പിച്ചു. യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിനില്‍ ദേവരാജന്‍ അവതരിപ്പിച്ചു. സമാജം പ്രസിഡന്റ് അലക്‌സ് പുത്തൂര്‍, സമാജത്തിന്റെ ആരംഭവും – നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും വിശദികരിച്ചു. നിര്‍ജീവമായ യൂണിറ്റുകള്‍ പുനഃസംഘടിപ്പിക്കുവാന്‍ ഏവരുടെയും സഹായം ആവിശ്യപ്പെട്ട് സമാജം ട്രഷറര്‍ തമ്പി ലൂക്കോസ് സമാജത്തിന്റെ വാര്‍ഷിക വിവര കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. വനിതാവേദി ചെയര്‍പേഴ്‌സണ്‍ രഞ്ജന ബിനില്‍ വനിതാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദികരിച്ചു. സമാജം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒഴിവുവന്ന ജോയിന്റ്…

    Read More »
  • NEWS

    പലസ്തീനികളുടെ ദുരിതത്തിന് കാരണം ഹമാസ്; ഗാസയ്ക്ക് മേല്‍ വീണ്ടും ലഘുലേഖ എയര്‍ഡ്രോപ് ചെയ്ത് ഇസ്രായേല്‍

    ജറുസലേം:  ഗാസയിലെ പലസ്തീനികളെ മാനസികമായി പീഡിപ്പിച്ച് ലഘുലേഖകള്‍ എയര്‍ഡ്രോപ്പ് ചെയ്ത് ഇസ്രായേല്‍ സൈന്യം. ഗാസയിലെ ദുരിതത്തിന് കാരണം ഹമാസാണെന്ന് കുറ്റപ്പെടുത്തിയാണ് ഇത്തവണ ലഘുലേഖകള്‍ വ്യോമമാര്‍ഗം വിതരണം ചെയ്തത്. ഭക്ഷണവും വെള്ളവുമില്ലാതെ പൊറുതി മുട്ടുന്ന ഗാസയിലെ ജനങ്ങളോട് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനും നന്നായി സംസാരിക്കാനും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ലഘുലേഖകള്‍ ഗാസയില്‍ വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെ കുറ്റപ്പെടുത്തുന്ന ലഘുലേഖകളും എയര്‍ഡ്രോപ്പ് ചെയ്തത്. അറബിയിലുള്ള നൂറുകണക്കിന് ലഘുലേഖകളാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആകാശമാര്‍ഗം വിതരണം ചെയ്തത്. ഗാസയുടെ നാശത്തിനും മാനുഷിക ദുരന്തത്തിനും കാരണം ഹമാസാണെന്നാണ് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നത്. ഹമാസ് നേതാക്കന്മാരുടെ ചിത്രവും ലഘുലേഖയിലുണ്ട്. ഒരുവശത്ത് ഗാസയിലെ തകര്‍ന്ന വീട്ടില്‍ ഇഫ്താര്‍ ടേബിളില്‍ ഇരിക്കുന്ന പലസ്തീന്‍ കുടുംബത്തിന്റെയും മറുവശത്ത് സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന ഹമാസ് നേതാക്കളുടെയും വ്യാജ ചിത്രങ്ങളും പുറംചട്ടയില്‍ ചേര്‍ത്തിട്ടുണ്ട്. ഫലസ്തീനികളെ മാനസികമായി തളര്‍ത്തുക, ഹമാസ് വിരുദ്ധ മനോഭാവം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് ഇസ്രായേല്‍ സേനയുടെ ലഘുലേഖ വിതരണം. ഗാസക്കാര്‍ക്കിടയിലേക്ക്…

    Read More »
  • Kerala

    കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്‍

    കണ്ണൂര്‍: ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്‍. കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സന്‍ മമ്പറം ദിവാകരനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. പാര്‍ട്ടിയില്‍ ഉടന്‍ തിരിച്ചെടുക്കുമെന്ന് ഹസ്സന്‍ ദിവാകരന് ഉറപ്പു നല്‍കി. രണ്ടര വര്‍ഷം മുമ്പാണ് മമ്പറം ദിവാകരനെ അച്ചടക്ക ലംഘനം ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. ഇന്ദിരഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് ദിവാകരനെ പുറത്താക്കിയത്. പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. വിചാരണ സദസ് ഉള്‍പ്പെടെ പാര്‍ട്ടി പരിപാടികളില്‍ സഹകരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസില്‍ തിരിച്ചെടുത്തില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കെ സുധാകരനെതിരെ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍ പ്രസ്താവിച്ചത്. ഇന്നലെ രാത്രി എം എം ഹസ്സനും കണ്ണൂരിന്റെ ചുമതലയുള്ള കെപിസിസി സെക്രട്ടറി പി എം നിയാസും മമ്പറം ദിവാകരനുമായി ഫോണില്‍ ചര്‍ച്ച നടത്തി. പുറത്താക്കുന്ന സമയത്ത് കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മമ്പറം ദിവാകരന്‍. ആ പദവി ഉള്‍പ്പെടെ തിരിച്ചു നല്‍കുന്നതില്‍ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നും കോണ്‍ഗ്രസ്…

    Read More »
  • Crime

    ഇന്ത്യന്‍യുവതി ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ടു; കുട്ടിയുമായി നാട്ടിലെത്തി ഭര്‍ത്താവ് കുറ്റംസമ്മതിച്ചു

    ഹൈദരാബാദ്: ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയില്‍ തള്ളി. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്ലെയ്യിലാണ് സംഭവം. തെലങ്കാന ഹൈദരാബാദിലെ ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്. ഭര്‍ത്താവാണ് ചൈതന്യയെ കൊന്നത്. കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചൈതന്യയെ താന്‍ കൊന്നുവെന്ന് അവരോട് ഏറ്റുപറഞ്ഞു. ഇക്കാര്യങ്ങള്‍ ചൈതന്യയുടെ മാതാപിതാക്കള്‍ ഉപ്പല്‍ എം.എല്‍.എ. ബന്ദാരി ലക്ഷ്മണ റെഡ്ഡിയെ അറിയിച്ചതോടെയാണ് കൊലപാതക വാര്‍ത്ത പുറംലോകം അറിയുന്നത്. മാതാപിതാക്കളുടെ അഭ്യര്‍ഥന പ്രകാരം ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ, കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്ക് കത്തയച്ചു. സംഭവത്തില്‍ വിക്ടോറിയ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വീട്ടില്‍ വച്ചാണ് കൊല നടന്നത് എന്ന നിഗമനത്തിലാണ് പോലീസ്. പ്രതി രാജ്യം വിട്ടുവെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

    Read More »
  • Movie

    ഒപ്പന്‍ഹൈമര്‍ മികച്ച ചിത്രം, സംവിധായകന്‍ നോളന്‍, നടി എമ്മ സ്റ്റോണ്‍, നടന്‍ കിലിയന്‍ മര്‍ഫി

    ലോസ് ഏഞ്ചല്‍സ്: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. 96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിച്ചു. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടുകയും ചെയ്യപ്പെട്ട ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഒപ്പന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒപ്പന്‍ഹൈമറാണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരവും ഒപ്പന്‍ഹൈമറെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌കാരവും നേടി. പതിമൂന്ന് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ഒപ്പന്‍ഹൈമര്‍ ചിത്രം ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി. പുവര്‍ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി. റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച നടന്‍ ഒപ്പന്‍ഹൈമറിലെ അഭിനയത്തിനാണ് അദ്ദേഹത്തെ പുരസ്‌കാരം തേടിയെത്തിയത്. ദ ഹോള്‍ഡോവേഴ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിയായി. ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററായിരുന്നു പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍. മാര്‍ട്ടിന്‍ സ്‌കോസെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണിന് മികച്ച…

    Read More »
  • Kerala

    സുരേഷ് ഗോപിയ്‌ക്ക് തൃശൂരിലെ ക്രിസ്ത്യന്‍ പള്ളികളിൽ വൻ വരവേൽപ്പ്

    തൃശൂര്‍: സുരേഷ് ഗോപിയ്‌ക്ക് ക്രിസ്ത്യന്‍ പള്ളികളിൽ  ആവേശപൂര്‍വ്വമായ വരവേല്‍പ്. കഴിഞ്ഞ ദിവസം തൃശൂരിലെ ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിച്ച സുരേഷ് ഗോപിയെ കാത്ത് നൂറുകണക്കിന് ആളുകളാണ്  നിന്നത്. സുരേഷ് ഗോപിയ്‌ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനുമൊക്കെ കുട്ടികള്‍ക്കൊപ്പം സ്ത്രീകളുടെ വരെ തിക്കിത്തിരക്കായിരുന്നു. തൃശൂര്‍ ജില്ലയിലെ കട്ടുങ്ങച്ചിറ മുസ്ലിം പള്ളിയും സുരേഷ് ഗോപി സന്ദര്‍ശിച്ചു. അവിടുത്തെ ഉസ്താദുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഉസ്താദ് അദ്ദേഹത്തിന് കാരയ്‌ക്കയും തണുത്തവെള്ളവും നല്‍കി സ്വീകരിച്ചു. “പിന്തുണയ്‌ക്കണം. രാഷ്‌ട്രീയം മാറ്റിവെച്ച്‌ വോട്ട് ചെയ്യണം. എല്ലാവരും ഒത്തൊരുമിച്ച്‌ നിന്നാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും- സുരേഷ് ഗോപി പറഞ്ഞു.

    Read More »
  • Kerala

    കൊല്ലം – തിരുപ്പതി ഉൾപ്പെടെ  മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി  നിർവഹിക്കും

    തിരുവനന്തപുരം: കൊല്ലം – തിരുപ്പതി,മംഗളൂരു വരെ നീട്ടിയ മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ വന്ദേഭാരത് (20631/20632) ഉള്‍പ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മാർച്ച്‌ 13 മുതല്‍ മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്നു ബുധൻ ഒഴികെ ആഴ്ചയിലെ 6 ദിവസങ്ങളിലായിരിക്കും സർവീസ്. തിരുപ്പതി-കൊല്ലം-തിരുപ്പതി എക്സ്പ്രസ് (17421/17422) ആഴ്ചയില്‍ 2 ദിവസമായിരിക്കും സർവീസ് നടത്തുക. ബുധൻ, ശനി ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തിരുപ്പതിയില്‍നിന്ന് കൊല്ലത്തേക്കും സർവീസുണ്ടാവും.

    Read More »
  • Kerala

    എറണാകുളം – വേളാങ്കണ്ണി എക്സ്‌പ്രസ് ആഴ്ചയിൽ രണ്ടുദിവസം; സമയവിവരങ്ങൾ 

    കൊച്ചി: എറണാകുളത്ത് നിന്ന്  പുറപ്പെടുന്ന ട്രെയിൻ നമ്പർ 16361 വേളാങ്കണ്ണി എക്സ്പ്രസ്സ്‌  എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലും എറണാകുളത്തു നിന്നും സർവീസ് നടത്തുന്നതാണ്.  എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 12.35 ന് പുറപ്പെട്ട്,  കോട്ടയം, കൊല്ലം ,ചെങ്കോട്ട വഴി പിറ്റേന്ന് പുലർച്ചെ വേളാങ്കണ്ണിയിൽ എത്തിച്ചേരുന്ന വിധമാണ് ട്രെയിൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫെസ്റ്റിവൽ സ്പെഷ്യൽ  സർവീസായി സീസണിൽ മാത്രം സർവീസ് നടത്തിക്കൊണ്ടിരുന്ന വേളാങ്കണ്ണി എക്സ്പ്രസ്സ്‌ സെപ്റ്റംബർ അവസാന വാരത്തോടെ ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തുന്നവിധം റെയിൽവേ സ്ഥിരപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച  ഉച്ചയ്ക്ക് 12.35 ന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി എക്സ്പ്രസ്സ്‌ ഉച്ചക്ക് 2 മണിക്ക്  കോട്ടയത്ത് എത്തും.. അവിടെ നിന്ന് 02.03 ന് യാത്ര തുടരുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ 05.45 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നതാണ്. പള്ളി സന്ദർശിച്ച ശേഷം അന്ന് സന്ധ്യയ്‌ക്ക് 06.40 ന് ഈ തീവണ്ടിയിൽ തന്നെ ( Train no 16362)കോട്ടയം വഴി എറണാകുളത്തേക്ക് മടങ്ങാവുന്നതാണ്. അതുപോലെ…

    Read More »
  • Careers

    അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച്‌ സിബിഎസ്‌ഇ

    അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച്‌ സിബിഎസ്‌ഇ. അഖിലേന്ത്യ തലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. മറ്റ് മാര്‍ഗങ്ങള്‍ മുഖേനെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഇന്ത്യയിലെവിടെയും നിയമനം ഉണ്ടാവുന്നതാണ്. മാര്‍ച്ച്‌ 12 മുതല്‍ ഏപ്രില്‍ 11 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. https://www.cbse.gov.in/newsite/recruitment.html

    Read More »
  • Careers

    ഈഎസ്ഐയിൽ 1,930 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ (ഇ.എസ്.ഐ.സി.) 1,930 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പ്രായം 30 വയസ്സ് കവിയരുത്. ജനറല്‍-892, ഇ.ഡബ്ല്യു.എസ്.-193, ഒ.ബി.സി.-446, എസ്.സി.-235, എസ്.ടി.-164 എന്നിങ്ങനെയാണ് സംവരണം. ആകെയുള്ളതില്‍ 168 ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്. ശമ്ബള സ്‌കെയില്‍: ലെവല്‍-7 ആണ്. അപേക്ഷ ഓണ്‍ലൈനായി www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കണം. മാര്‍ച്ച്‌ ഏഴുമുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 27 നു വൈകീട്ട് ആറുവരെയാണ് . ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് മാര്‍ച്ച്‌ 28 മുതല്‍ ഏഴുദിവസം  സമയം ലഭിക്കും. വിശദവിവരങ്ങള്‍ www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

    Read More »
Back to top button
error: