Social MediaTRENDING

മീൻ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഫ്രീസറിലാകുന്നത് നിങ്ങളായിരിക്കും !

പൊടിമീന്‍, മത്തി, അയല, കരിമീന്‍ തുടങ്ങി കൊഞ്ചും ഞണ്ടും കണവയുമെല്ലാമുള്‍പ്പെടുന്ന വളരെ വിശാലമായ ലോകമാണ് മീനിന്റേത്.
അതേസമയം മീനുകള്‍ എന്നു നമ്മള്‍ പൊതുവായി പറയുമ്പോള്‍ ഉള്‍പ്പെടുത്തുന്നതു പലതും ശരിയായ മീനുകളല്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന് കക്കയും ഞണ്ടും കൊഞ്ചും ചെമ്മീനുമൊന്നും മീനല്ല.ചെമ്മീൻ ക്രസ്റ്റേഷ്യന്‍സ് വിഭാഗത്തില്‍ പെടുന്നതാണ്. ചെമ്മീനിന്റെ വലിയ രൂപമാണ് കൊഞ്ച്. മൊളസ്ക വിഭാഗത്തില്‍ പെടുന്നവയാണ് കക്കയും കല്ലുമ്മക്കായയുമൊക്കെ.
എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. രാസപ്രവര്‍ത്തനം നടന്ന് ഡൈ/ട്രൈമീതെയില്‍ അമോണിയ മത്സ്യത്തില്‍ തനിയെ ഉണ്ടാകുന്നതിനാല്‍ മീനില്‍ എളുപ്പം ബാക്ടീരിയ വളരും. ഇതു മൂലമാണ് മീന്‍ പെട്ടെന്നു കേടാകുന്നത്. അതിനാല്‍ മീന്‍ വാങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം.
 കടലില്‍ നിന്നു പിടിക്കുന്ന മത്സ്യങ്ങള്‍ പലപ്പോഴും  ദിവസങ്ങൾ കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാര്‍ക്കറ്റുകളില്‍ എത്തുന്നതിനു മുമ്പേ അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതിനാൽ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു വേണം മീൻ വാങ്ങാൻ.

മീന്‍ ഫ്രഷ് ആണോയെന്നറിയാന്‍ സഹായിക്കുന്ന ഘടകമാണ് ഗന്ധം. ഫ്രഷ് മീനിനു ദുര്‍ഗന്ധമോ അമോണിയയുടെ ഗന്ധമോ അനുഭവപ്പെടുകയില്ല. കടല്‍ മണമാണ് ഉണ്ടാവുക. കടലിലെ കാറ്റടിക്കുമ്പോഴുള്ളതുപോലത്തെ ഗന്ധം.

 

Signature-ad

മത്സ്യത്തിന്റെ കണ്ണുകള്‍ പ്രത്യേകം ശ്രദ്ധിക്കുക. പുതിയ മത്സ്യത്തിന്റെ കണ്ണുകള്‍ തിളക്കമുള്ളതായിരിക്കും. മങ്ങല്‍ ഒട്ടും ഉണ്ടാവില്ല. അതിനല്‍പം തുടിപ്പും ഉണ്ടാകും. രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യത്തിന്റെ കണ്ണുകള്‍ക്കു നീലനിറമായിരിക്കും.

 

ചെകിളപ്പൂക്കള്‍ പരിശോധിക്കുക. ഫ്രഷ് ആണെങ്കില്‍ ചെകിളപൂക്കള്‍ ചുവപ്പു നിറവും  നനഞ്ഞ പ്രകൃതവും ഉള്ളവ ആയിരിക്കും.

മത്സ്യത്തിന്റെ നിറവ്യത്യാസം ശ്രദ്ധിക്കുക. തവിട്ടു നിറവും അഗ്രഭാഗത്തെ മഞ്ഞനിറവും പതുപതുപ്പും മത്സ്യം പഴകിയതാണെന്ന് ഉള്ളതിന്റെ സൂചനകളാണ്.

വലിയ മീനുകള്‍ വാങ്ങുംമുമ്പ് പതിയെ കൈകൊണ്ട് ഒന്നമര്‍ത്തി നോക്കുക. ചെറുതായി താഴ്ന്നുവെങ്കില്‍ മീന്‍ അത്ര പുതിയതാകണമെന്നില്ല. ഉറപ്പുള്ള മാംസം മീന്‍ പുതിയതാണ് എന്നതിന്റെ സൂചനയാണ്.നല്ല മത്സ്യത്തിന്റേത് ഉറച്ചതും തിളക്കമുള്ളതുമായ മാംസമായിരിക്കും.തൊട്ടുനോക്കിയാല്‍ നല്ല മാര്‍ദവവും ഉണ്ടാകും.

 

വലിയ മീനുകള്‍ മുറിക്കുമ്പോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള തിളക്കം കണ്ടാല്‍ അതില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. ഫ്രഷ് ആയ കക്കയുടെയും കല്ലുമ്മക്കായയുടേയും തോട് അല്‍പം തുറന്ന നിലയിലായിക്കും. പതിയെ കൈകൊണ്ട് തട്ടിയാല്‍ താനെ അടഞ്ഞുപോകും. ഫ്രീസറില്‍ വച്ച മീന്‍ വാങ്ങുമ്പോള്‍ നിറവിത്യാസമോ വെള്ളയോ കറുപ്പോ നിറത്തിലുള്ള പൊട്ടുകളോ ഉണ്ടോയെന്നു പരിശോധിച്ച ശേഷമേ വാങ്ങാവൂ.

Back to top button
error: