Month: February 2024
-
India
വോട്ടെടുപ്പിനു മുന്‍പേ യുപിയില്‍ നാടകീയ നീക്കം; എസ്പിയുടെ ‘ചീഫ് വിപ്പ്’ തന്നെ രാജിവച്ചു
ലഖ്‌നൗ: സംസ്ഥാനത്തെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തര്‍പ്രദേശില്‍ നാടകീയ രാഷ്്ട്രീയ നീക്കങ്ങള്‍. സമാജ്വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി നിയമസഭയില്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പ് രാജിവച്ചു. ഉഞ്ചാഹറില്‍ നിന്നുള്ള എംഎല്‍എ മനോജ് കുമാര്‍ പാണ്ഡെയാണ് രാജിവച്ചത്. സമാജ്വാദി പാര്‍ട്ടി എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചീഫ് വിപ്പ് തന്നെ രാജിവച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഒരുക്കിയ അത്താഴവിരുന്നില്‍നിന്ന് എട്ട് എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു. അതിനിടെ, സമാജ്വാദി പാര്‍ട്ടിയുടെ എംഎല്‍എമാരെ ബിജെപി സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന ആരോപണവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. ഇന്നലെ ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച അഖിലേഷ്, ബിജെപിയുടെ കുതന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇന്നു പ്രതികരിക്കുമ്പോള്‍ അഖിലേഷ് ആത്മവിശ്വാസം നഷ്ടമായ അവസ്ഥയിലായിരുന്നു. കോണ്‍ഗ്രസ്, സമാജ്വാദി എംഎല്‍എമാര്‍ ക്രോസ് വോട്ടിങ് ചെയ്യുമോ എന്ന ആശങ്കയ്ക്കിടയിലാണ് രാജ്യസഭയിലേക്ക് കടുത്ത മത്സരം ഒരുങ്ങുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, മഹാരാഷ്ട്ര മുന്‍…
Read More » -
Kerala
കൊച്ചിയില്‍ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട
കൊച്ചി: നഗരത്തില്‍ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് പിടിയില്‍. നെട്ടൂര്‍ സ്വദേശി ചാത്തങ്കേരി പറമ്ബില്‍ വീട്ടില്‍ ഷബീക്കിനെയാണ് 45 ഗ്രാം എംഡിഎംഎയുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടെനിമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തൈക്കുടത്ത് ഗ്രീന്‍ ടച്ച് ഹെല്‍ത്ത് കെയര്‍ സ്പാ നടത്തുകയായിരുന്നു ഇയാൾ. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Read More » -
India
ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കാരന് 20 വര്‍ഷം തടവ് ശിക്ഷ
താഷ്കന്റ്: ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 68 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരൻ ഉള്‍പ്പടെ 23 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ച് ഉസ്ബെക്കിസ്ഥാൻ കോടതി. ആറ് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷാ നടപടി. ഇന്ത്യയിലെ മരിയോണ്‍ ബയോടെക് നിർമിച്ച ഡോക് -1 മാക്സ് എന്ന കഫ് സിറപ്പ് ഉപയോഗിച്ച് 68ഓളം കുട്ടികളാണ് 2022നും 23നും ഇടയില്‍ മരിച്ചത്. ഉസ്‌ബെക്കിസ്ഥാനിലേക്ക് ഡോക്-1 മാക്‌സ് സിറപ്പ് ഇറക്കുമതി ചെയ്ത കമ്ബനിയുടെ ഡയറക്ടർ സിങ് രാഘവേന്ദ്ര പ്രതാപിനെ 20 വർഷത്തെ കഠിനതടവിനാണ് കോടതി ശിക്ഷിച്ചത്. ഈ കേസില്‍ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയും സിങ് രാഘവേന്ദ്ര പ്രതാപിനാണ്. ഇറക്കുമതി ചെയ്ത മരുന്നുകള്‍ക്ക് ലൈസൻസ് നല്‍കുന്ന ചുമതല വഹിച്ചിരുന്ന മുൻ മുതിർന്ന ഉദ്യോഗസ്ഥർക്കും ദീർഘനാളത്തെ ശിക്ഷയാണ് ലഭിച്ചത്. നികുതി വെട്ടിപ്പ്, നിലവാരമില്ലാത്തതോ വ്യാജമോ ആയ മരുന്നുകളുടെ വില്‍പ്പന, ഓഫിസ് ദുരുപയോഗം, അശ്രദ്ധ, വ്യാജരേഖ ചമയ്ക്കല്‍, കൈക്കൂലി വാങ്ങല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സിറപ്പ് കഴിച്ച്…
Read More » -
India
ബെംഗളൂരുവില്‍ കാണാതായ ബി.ടെക്. വിദ്യാർഥിയുടെ മൃതദേഹം പാതി കത്തിയനിലയില്‍ കണ്ടെത്തി
ബെംഗളൂരുവില്‍ കാണാതായ ബി.ടെക്. വിദ്യാർഥിയുടെ മൃതദേഹം ആനേക്കലിനുസമീപം പാതി കത്തിയനിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ ഹർഷിതിന്റെ (21) മൃതദേഹമാണ് ഞായറാഴ്ച രാവിലെ യൂക്കാലിപ്റ്റ്‌സ് തോട്ടത്തില്‍ കണ്ടെത്തിയത്. ആനേക്കല്‍ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 21-നാണ് ബെംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ ഹർഷിതിനെ കാണാതായത്. രാവിലെ കോളേജിലേക്കിറങ്ങിയ ഹർഷിത് കോളേജിലോ തിരികെ താമസസ്ഥലത്തോ എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആനേക്കലിന് സമീപം കർണാടക-തമിഴ്‌നാട് അതിർത്തിപ്രദേശത്തെ പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനത്തിലായിരുന്നു ഹർഷിതിന്റെ താമസം.
Read More » -
Kerala
കടയില്‍നിന്ന് വാങ്ങി വീട്ടില്‍ സൂക്ഷിച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു; നടുക്കം മാറാതെ വീട്ടുകാർ
പൊന്നാനി: ഞായറാഴ്ച കടയില്‍നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുെവച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു. പുതുപൊന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്റുദീന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് എം.ഇ.എസ്. കോളേജിനുസമീപത്തെ കടയില്‍നിന്ന് വാങ്ങിയതാണ് തണ്ണിമത്തൻ. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് പെട്ടിത്തെറിച്ചത്. ശബ്ദംകേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് തണ്ണിമത്തന്റെ അകത്തെ ഭാഗങ്ങള്‍ ചിതറിത്തെറിച്ചനിലയില്‍ കണ്ടത്. ദുർഗന്ധവുമുണ്ടായിരുന്നു. വിവരമറിഞ്ഞ് നഗരസഭയിലെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തി. തണ്ണിമത്തൻ വാങ്ങിയ കടയില്‍നിന്ന് സാമ്ബിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
Read More » -
Sports
കളിയിലും മോശം; ആരാധകരെയും വെറുതെ വിടാതെ ബ്ലാസ്‌റ്റേഴ്‌സ് മലയാളി താരം കെ.പി രാഹുല്‍
കൊച്ചി: ഐഎസ്‌എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവിശ്വസിനീയ തിരിച്ചു വരവിനാണ് ഞായറാഴ്ച കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എഴുതിതള്ളിയയിടത്തുനിന്നായിരുന്നു ഉയിർത്തെഴുന്നേല്‍പ്പ്. എഫ്.സി ഗോവക്കെതിരെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു നാലു ഗോളുകളുമായി കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. പിന്നാലെ സ്റ്റേഡിയത്തില്‍ എത്താത്ത ആരാധകരെ ട്രോളി ബ്ലാസ്‌റ്റേഴ്‌സ് മലയാളി താരം കെ.പി രാഹുല്‍ രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കളികാണാതിരുന്നത് വലിയ നഷ്ടമായെന്ന് താരം ഓർമിപ്പിച്ചത്. ‘ഞങ്ങള്‍ ലോകകപ്പ് ഒന്നും ജയിച്ചിട്ടില്ലെന്ന് അറിയാം. എന്നാല്‍ സ്റ്റേഡിയത്തില്‍ വരാത്ത ഫാൻസിന് വേണ്ടി രണ്ടര മിനിറ്റ് മൗനം ആചരിക്കാം’. ഇതായിരുന്നു രാഹുലിന്റെ പ്രതികരണം. തുടർച്ചയായ മൂന്ന് തോല്‍വിക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ വിജയത്തിലേക്ക് പറന്നിറങ്ങിയത്. ജയത്തോടെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരുകയും ചെയ്തു. സ്വന്തം തട്ടകത്തില്‍ കളി കാണാൻ മഞ്ഞക്കടലിരമ്ബമുണ്ടായിരുന്നെങ്കിലും ആദ്യമത്സരത്തിലേതിന് സമാനമായി സ്റ്റേഡിയം ഹൗസ്ഫുളായിരുന്നില്ല. തുടർ തോല്‍വികളെ തുടർന്ന് ആരാധകരുടെ വിമർശനവും അടുത്തിടെ ടീം നേരിട്ടിരുന്നു. ഇതിന്റെയെല്ലാം…
Read More » -
Kerala
കരുതാം,പറവകള്‍ക്കൊരിറ്റ് കുടിനീര്‍
കടുത്ത വേനലില്‍ ഓരോ ദിവസവും ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വീട്ടുമുറ്റത്തും വിദ്യാലയങ്ങൾക്കു മുൻപിലായുമൊക്കെ പറവകൾക്കായി ഇത്തിരി കുടിനീർ കരുതാം. നാട്ടിലെ നദികളും ജലാശയങ്ങളുമെല്ലാം വറ്റിവരണ്ട നിലയിലാണുള്ളത്.അതിനാൽതന്നെ മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണം.ഓരോ ജീവനും വിലപ്പെട്ടതാണെന്ന് ഓർമ്മ വേണം. ഇതോടൊപ്പം തന്നെ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
Read More » -
Kerala
68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്നലെ 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട് എണ്ണം 5 കോടി രൂപ വീതം ചെലവു ചെയ്തും രണ്ട് എണ്ണം 3 കോടി രൂപ വീതം ചെലവു ചെയ്തും മൂന്ന് എണ്ണം 1 കോടി രൂപ വീതം ചെലവു ചെയ്തുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. 37 സ്കൂള്‍ കെട്ടിടങ്ങള്‍ പ്ലാന്‍ ഫണ്ട് വിനിയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ 68 സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ശിലാസ്ഥാപനം ചെയ്യപ്പെടുന്ന 33 സ്കൂള്‍ കെട്ടിടങ്ങള്‍ക്കും കൂടി ആകെ 200 കോടിയോളം രൂപയാണ് ചെലവ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ലോകോത്തര നിലവാരത്തിലേക്കുയർത്താൻ സർക്കാർ വിവിധ നടപടികളാണ് സ്വീകരിച്ചു വരുന്നത്. അവയിൽ പലതും വലിയ പ്രശംസ നേടുകയുണ്ടായി. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളം സൃഷ്ടിക്കാൻ നമുക്കൊരുമിച്ചു മുന്നേറാം- മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » -
Kerala
മോദി ഭക്ഷണത്തിന് ക്ഷണിച്ചാല്‍ പോകില്ലെന്ന് മുകേഷ്: പരാജയപ്പേടിയുള്ളവർക്ക് എന്തും ചെയ്യാം
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചാല്‍ താന്‍ പോകില്ലെന്ന് കൊല്ലം എം എല്‍ എ മുകേഷ്. കൊല്ലം എം പിയും ആർ എസ് പി നേതാവുമായ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് നേരത്തെ വലിയ വിവാദമായിരുന്നു. ഈ വിഷയത്തില്‍ അഭിപ്രായം തേടിയപ്പോഴായിരുന്നു തനിക്കാണ് അത്തരമൊരു ക്ഷണം ലഭിക്കുന്നതെങ്കില്‍ പോകില്ലായിരുന്നുവെന്ന് മുകേഷ് വ്യക്തമാക്കിയത്. എംകെ പ്രേമചന്ദ്രന്‍ അടുത്ത സുഹൃത്താണ്. രാഷ്ട്രീയത്തിലേക്ക് വരുമ്ബോള്‍ സ്വാഭാവികമായും രണ്ട് തട്ടിലാണ്. പ്രതിപക്ഷ ബഹുമാനത്തോടേയും വ്യക്തിഹത്യ ഇല്ലാതേയും പ്രവർത്തിക്കുക എന്നതാണ് എന്റെ ശൈലി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും തന്നെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരമാവധിയുണ്ടായി. ചില ആളുകള്‍ തന്നെ പ്രകോപിപ്പിക്കാന്‍ നോക്കി. അതൊരു ചതിക്കുഴിയാണ്. അങ്ങനെ എന്തെങ്കിലും ഞാന്‍ പറഞ്ഞ് കഴിഞ്ഞാല്‍ അതില്‍ കയറിപ്പിടിച്ച് മൈലേജുണ്ടാക്കാന്‍ ശ്രമിക്കും. പക്ഷെ ഞാന്‍ അതിന് നിന്നില്ല. രാഷ്ട്രീയം ഒരു സേവനവും അഭിനയം ഒരു തൊഴിലുമായിട്ട് തന്നെ കാണണം. അല്ലെങ്കില്‍ എന്നെപ്പോലുള്ള ആള്‍ക്ക് ഇത് രണ്ടും നടക്കില്ല. ഒരു…
Read More »
