KeralaNEWS

കൊച്ചിയില്‍ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച്‌ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട

കൊച്ചി: നഗരത്തില്‍ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് പിടിയില്‍. നെട്ടൂര്‍ സ്വദേശി ചാത്തങ്കേരി പറമ്ബില്‍ വീട്ടില്‍ ഷബീക്കിനെയാണ് 45 ഗ്രാം എംഡിഎംഎയുമായി എക്സൈസ് അറസ്റ്റ് ചെയ്തത്.

എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടെനിമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തൈക്കുടത്ത് ഗ്രീന്‍ ടച്ച്‌ ഹെല്‍ത്ത് കെയര്‍ സ്പാ നടത്തുകയായിരുന്നു ഇയാൾ.

Signature-ad

എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Back to top button
error: