Month: February 2024
-
Kerala
പാറക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കിളിമാനൂര്‍ മടവൂര്‍ കക്കോടുള്ള പാറക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മടവൂര്‍ കക്കോട് സുജിത്ത് ഭവനില്‍ തുളസി-സുനിത ദമ്ബതിമാരുടെ മകന്‍ സുജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ലഭിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് എഴുതിവെച്ച സുജിത്തിന്റെതെന്ന് കരുതുന്ന ഒരു കത്ത് കണ്ടെടുത്തിട്ടുണ്ട്.ഡിഗ്രി കഴിഞ്ഞ സുജിത്ത് പിഎസ്‌സി പരിശീലനത്തിന് പോയിക്കൊണ്ടിരിക്കെയാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുതല്‍ സുജിത്തിനെ കാണാതായതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.
Read More » -
Kerala
മലയാളി നഴ്‌സ് ഡല്‍ഹിയില്‍ മരിച്ചു
കോഴിക്കോട്: തിരുവമ്ബാടി സ്വദേശിയായ നഴ്‌സ് ഡല്‍ഹിയില്‍ മരിച്ചു. കാളിയാംപുഴ ആനക്കല്ലേല്‍ അലക്സാണ്ടറിന്‍റെ മകള്‍ ലിസിക്കുട്ടി (51) ആണ് ഡല്‍ഹിയില്‍ വച്ച് മരിച്ചത്. സംസ്കാരം പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് പള്ളിയില്‍ പിന്നീട്
Read More » -
Kerala
ടി.എൻ. പ്രതാപൻ എം.പിക്ക് നിരോധിത പോപ്പുലർ ഫ്രണ്ടുമായി ബന്ധം : കെ സുരേന്ദ്രൻ
തൃശൂർ:ടി.എൻ. പ്രതാപൻ എം.പിക്ക് നിരോധിത പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന ആരോപണം ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. താൻ നേരത്തെ ഇത് പറഞ്ഞപ്പോള്‍ എന്തൊക്കെയോ ചെയ്യുമെന്ന് പ്രതാപൻ പറഞ്ഞു. ഒന്നുമുണ്ടായില്ല. വീണ്ടും പറയുകയാണെന്നും സുരേന്ദ്രൻ തൃശൂരില്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. തൃശൂരിന്‍റെ തീരമേഖലയില്‍ മതഭീകരവാദികളെ ഇരുതോളിലുമേറ്റിയാണ് പ്രതാപൻ സ്നേഹ സന്ദേശയാത്ര നടത്തുന്നത്. തീരപ്രദേശത്ത് വർഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുകയാണ് ഇതിലൂടെ പ്രതാപൻ. കേന്ദ്രത്തില്‍ മന്ത്രിയില്ലാതെതന്നെ തൃശൂരിനായി മോദി സർക്കാർ നിരവധി കാര്യങ്ങള്‍ ചെയ്തു. തൃശൂരില്‍നിന്ന് ഒരു മന്ത്രി കൂടി ഉണ്ടായാല്‍ വലിയ കാര്യങ്ങള്‍ നേടാനാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More » -
Kerala
കോട്ടയത്ത് പുലിവാല് പിടിച്ച് റെയില്‍വേ അധികൃതര്‍; ഒന്നാം പ്ലാറ്റ്‌ഫോമിലൂടെയുള്ള ഗതാഗതം നിലച്ചു
കോട്ടയം: പാസഞ്ചർ ട്രെയിനിന്റെ വൈദ്യുത എൻജിൻ ഷണ്ടിങ്ങിനിടെ റെയില്‍വേ ട്രാക്കിലെ വൈദ്യുതീകരിക്കാത്ത ഭാഗത്തേക്കു കയറി. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് എഞ്ചിൻ എത്തി നിന്നതോടെ റെയില്‍വേ അധികൃതരും പുലിവാല് പിടിച്ചു.എഞ്ചിൻ മാറ്റാൻ കഴിയാതെ വന്നതോടെ ഒന്നാം പ്ലാറ്റ്‌ഫോം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം എറണാകുളം പാസഞ്ചറിന്റെ എൻജിനാണു ഷണ്ടിങ്ങിനിടെ വൈദ്യുതീകരിക്കാത്ത ട്രാക്കിലേക്ക് കയറിയത്. നാഗമ്ബടം ഭാഗത്ത് പാളം അവസാനിപ്പിക്കുന്ന ഭാഗത്തേക്കാണു എൻജിൻ കയറിയത്. വൈദ്യുത ലൈൻ ഇല്ലാതെ വന്നതോടെ എൻജിൻ ഓഫ് ആയി.ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. വൈകിട്ട് 5.20 നു പോകേണ്ട പാസഞ്ചർ ഇതു മൂലം പുറപ്പെടാനായില്ല. ഒന്നാം പ്ലാറ്റ്‌ഫോം വഴിയുള്ള ഗതാഗതവും മുടങ്ങി. തുടർന്നു തിരുവനന്തപുരം ഭാഗത്തു നിന്നുള്ള വണ്ടികള്‍ മുന്നാം പ്ലാറ്റ്‌ഫോം വഴി കടത്തിവിട്ടാണു പ്രതിസന്ധി പരിഹരിച്ചത്. രാത്രി 7.20നു എറണാകുളത്തു നിന്ന് എൻജിൻ എത്തിച്ചാണു കോട്ടയം എറണാകുളം പാസഞ്ചർ യാത്ര തുടർന്നത്. എറണാകുളംകാരയ്ക്കല്‍ എക്സ്‌പ്രസിന്റെ റേക്കാണ് കോട്ടയം എറണാകുളം പാസഞ്ചറായി ഓടിക്കുന്നത്. രാത്രിയോടെ എറണാകുളത്തു…
Read More » -
India
വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യവീപ്പയില്‍ ഉപേക്ഷിച്ചു; അയല്‍വാസിയും ബന്ധുവുമായ യുവാവ് അറസ്റ്റില്‍
ബെംഗളൂരു∙ വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യവീപ്പയില്‍ ഉപേക്ഷിച്ച കേസില്‍ അയല്‍വാസിയും അകന്ന ബന്ധുവുമായ യുവാവ് അറസ്റ്റില്‍. കെആർപുരം നിസർഗ ലേഔട്ടിലെ ആളൊഴിഞ്ഞയിടത്തു പ്ലാസ്റ്റിക് വീപ്പയില്‍ നിന്ന് സുശീലാമ്മയുടെ (70) മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണു ദിനേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി പ്രവർത്തക കൂടിയായ സുശീലാമ്മ താമസിക്കുന്ന അതേ അപ്പാർട്മെന്റിലെ മറ്റൊരു ഫ്ലാറ്റില്‍ മകളും താമസിക്കുന്നുണ്ട്. ശനിയാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. മൃതദേഹത്തില്‍ നിന്ന് ആഭരണം നഷ്ടമാകാത്തതിനാല്‍ രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് ആദ്യം കരുതിയത്. തുടർന്ന് ഞായറാഴ്ച പുലർച്ചെ ഒരാള്‍ വീപ്പയും ചുമന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ദിനേഷിലേക്ക് അന്വേഷണം നീണ്ടത്. അടുത്തയിടെ സുശീലാമ്മ സ്ഥലം വിറ്റിരുന്നു. വൻതുക കടമുള്ള ദിനേഷ് പണം ചോദിച്ചെങ്കിലും നല്‍കിയില്ല. തുടർന്ന് ആഭരണങ്ങള്‍ കവരാൻ പദ്ധതിയിട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി. കൊലപ്പെടുത്തിയ ശേഷമാണ് സുശീലാമ്മ മുക്കുപണ്ടങ്ങളാണ് അണിഞ്ഞിരുന്നതെന്നു തിരിച്ചറിഞ്ഞത്.
Read More » -
Kerala
ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു
കോട്ടയം: ബൈക്കുകള്‍ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31)ആണ് മരിച്ചത്.നടൻ ടൊവിനോയുടെ ഷെഫ് ആയിരുന്നു. മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിൻ മാത്യു എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ പട്ടിത്താനം- മണർകാട് ബൈപാസില്‍ ചെറുവാണ്ടൂർ കെഎൻബി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. നടൻ ടൊവിനോയുടെ പാചകക്കാരനായ വിഷ്ണു പേരൂരിലെ ബന്ധുവീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തില്‍പെട്ടവരെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാരലല്‍ കോളജ് അധ്യാപകനായിരുന്ന പരേതനായ ശിവാനന്ദൻ-രാജി ദമ്ബതികളുടെ മകനാണ് വിഷ്ണു. ഭാര്യ: ആതിര. സഹോദരങ്ങള്‍: ശ്രീജ, ജ്യോതി. സംസ്കാരം ഇന്ന് 4നു വെച്ചൂരിലെ വീട്ടുവളപ്പില്‍.
Read More » -
India
അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്റോഫ് പരിപാടിയില്‍ സംഘര്‍ഷം; ചെരിപ്പേറ്, പിന്നാലെ ലാത്തിയടി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്റോഫ് പരിപാടിക്കിടെ സംഘര്‍ഷവും ലാത്തിച്ചാര്‍ജും. നിയന്ത്രണം വിട്ട ജനക്കൂട്ടത്തിനുനേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു പൊലീസ്. റിലീസിനൊരുങ്ങുന്ന ‘ബഡേ മിയാന്‍ ചോട്ടെ മിയാന്‍’ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്. ജനക്കൂട്ടത്തില്‍നിന്നു ചെരിപ്പേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച ലഖ്നൗവിലെ ചരിത്രപ്രസിദ്ധമായ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി. താരങ്ങളെ കാണാനായി ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും സമ്മാനങ്ങള്‍ വാരിവിതറിയതോടെയാണ് ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായത്. ബാരിക്കേഡും തകര്‍ത്ത് വേദിയിലേക്ക് ആരാധകര്‍ ഓടിയടുത്തതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ആരാധകര്‍ പരിഭ്രാന്തരായി ഗ്രൗണ്ടിന്റെ നാലുപാടും ചിതറിയോടി. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് സ്റ്റേഡിനുനേരെ ചെരിപ്പേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിനു പിന്നാലെ പരിപാടി പൂര്‍ത്തിയാക്കാതെ താരങ്ങള്‍ വേദി വിട്ടു. പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം പൊലീസ് നിഷേധിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ലാത്തിച്ചാര്‍ജ് നടപടി നിഷേധിക്കുകയാണ് പൊലീസ്.
Read More » -
Kerala
ഇനി ‘ഉച്ചയൂണ്‍’ സ്റ്റീല്‍ പാത്രത്തില്‍ ഓഫീസിലെത്തും! വരുന്നു കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’
തിരുവനന്തപുരം: ഇനി ഉച്ചയൂണ്‍ കഴിക്കാന്‍ പുറത്തിറങ്ങേണ്ടി വരില്ല. സ്റ്റീല്‍ പാത്രങ്ങളില്‍ ചൂടോടെ ഉച്ചയൂണ്‍ എത്തിക്കാന്‍ കുടുംബശ്രീ ഉണ്ടാകും. ഇതിനായി കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ സജ്ജമാകുന്നു. കുടുംബശ്രീ ഓണ്‍ലൈന്‍ ആപ്പായ ‘പോക്കറ്റ് മാര്‍ട്ട്’ വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക. തുടക്കത്തില്‍ ഉച്ചയൂണു മാത്രമാണ് നല്‍കുന്നത്. മുട്ട, മീന്‍ എന്നിവ ചേര്‍ന്ന ഉച്ചയൂണിനു 99 രൂപയും പച്ചക്കറി ഉള്‍പ്പെടുന്ന ഊണിനു 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് റെഗുലര്‍ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ച ഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസം വരെ മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യാം. കുടുംബശ്രീ അംഗങ്ങള്‍ തന്നെയാണ് വിതരണവും. സ്റ്റീല്‍ പാത്രങ്ങളില്‍ എത്തിച്ച ശേഷം പാത്രങ്ങള്‍ പിന്നീട് മടക്കി വാങ്ങും. തുടക്കത്തില്‍ തിരുവനന്തപുരത്താണ് പദ്ധതി തുടങ്ങുന്നത്. പദ്ധതി താമസിയാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കേന്ദ്രീകൃത അടുക്കളയില്‍ പാചകം ചെയ്ത ഭക്ഷണമായിരിക്കും നല്‍കുക. വൃത്തിയോടെ രുചികരവും ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉച്ച ഭക്ഷണം നല്‍കുന്നുവെന്നതാണ് മെച്ചമെന്നു കുടുംബശ്രീ…
Read More » -
Kerala
സിനിമാ സമരത്തിനെതിരേ ഫിയോക്കില്‍ കലാപക്കൊടി; പിളര്‍പ്പിന് സാധ്യത
കൊച്ചി: നിര്‍മാതാക്കളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പുതിയ മലയാളം സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിനെതിരേ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനുള്ളില്‍ എതിര്‍പ്പ് ശക്തമാകുന്നു. കലാപക്കൊടി ഉയര്‍ത്തിയതിനൊപ്പം ഒരുവിഭാഗം പുതിയ കൂട്ടായ്മയ്ക്കുള്ള ആലോചനയിലുമാണ്. ഇഷ്ടമുള്ള പ്രൊജക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അനുവദിക്കുക, ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് 42 ദിവസത്തിനുശേഷം മാത്രം സിനിമ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നിര്‍മാതാക്കള്‍ക്ക് മുമ്പാകെ ഉയര്‍ത്തിയാണ് ഫിയോക് 23 മുതല്‍ മലയാളം സിനിമകളുടെ റിലീസ് നിര്‍ത്തിയത്. എന്നാല്‍, ഇത് പ്രസിഡന്റ് കെ. വിജയകുമാറിന്റെ ഏകപക്ഷീയ തീരുമാനമാണെന്നാരോപിച്ചാണ് ഒരു വിഭാഗം രംഗത്തുവന്നിട്ടുള്ളത്. ചര്‍ച്ച നടത്തുന്നതിനു പകരം ധൃതിയില്‍ സമരം പ്രഖ്യാപിക്കുകയായിരുന്നെന്നും ഇത് സിനിമയെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നുമാണ് ഇവര്‍ പറയുന്നത്. നിര്‍മാതാക്കള്‍ കൂടിയായ നടന്‍ ദിലീപും ആന്റണി പെരുമ്പാവൂരുമാണ് യഥാക്രമം ഫിയോക്കിന്റെ ചെയര്‍മാനും വൈസ് ചെയര്‍മാനും. ഫിയോക്കിന്റെ ആരോപണങ്ങള്‍ ഫലത്തില്‍ ഇവരെയും ബാധിക്കുന്ന അവസ്ഥയാണിപ്പോള്‍. ദിലീപ് നായകനായ ‘തങ്കമണി’ മാര്‍ച്ച് ഏഴിന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ്. നാദിര്‍ഷാ സംവിധാനം ചെയ്ത ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’…
Read More »
